പ്രസിഡന്റ്‌സ് അവാര്‍ഡുകള്‍ പിയാനോയില്‍ സമ്മാനിച്ചു

getPhotoഫിലഡല്‍ഫിയ: ആതുര ശുശ്രൂഷാരംഗത്തുള്ള പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ പ്രൊഫഷനലുകളുടെ നേതൃത്വ മികവിനുള്ള പ്രോത്സാഹനം എന്ന നിലയില്‍ രൂപകല്പന ചെയ്ത പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ്‌സ് അവാര്‍ഡുകളായ സക്‌സസ്ഫുള്‍ ലീഡര്‍ അവാര്‍ഡ് ബ്രിജിറ്റ് വിന്‍സന്റും, റിസോഴ്‌സ്ഫുള്‍ ലീഡര്‍ അവാര്‍ഡ് സൂസന്‍ സാബുവും, ട്രാന്‍സ്‌ഫൊര്‍മേഷണല്‍ ലീഡര്‍ അവാര്‍ഡ് ബ്രിജിറ്റ് പാറപ്പുറത്തും, വൈബ്രന്റ് ലീഡര്‍ അവാര്‍ഡ് മേരീ ഏബ്രാഹവും, ഇഫക്ടീവ് ലീഡര്‍ അവാര്‍ഡ് ലൈലാ മാത്യുവും, എജ്യുക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് മറിയാമ്മ ഏബ്രഹാമും നേടി.

സെനറ്റര്‍ സാബറ്റീനയും കൗന്‍സില്‍മാന്‍ അല്‍ടോബന്‍ ബര്‍ഗറും ഡെപ്യൂട്ടി മേയര്‍ ഡോ. നൈനാ അഹ്മദും ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ റോണി വര്‍ഗീസും പ്രസ് ക്ലബ് മുന്‍ നാഷണല്‍ സെക്രട്ടറി വിന്‍സന്റ് ഇമ്മാനുവേലും എക്യൂമെനിക്കല്‍ ഫെലോഷിപ് മുന്‍ ചെയര്‍മാന്‍ റവ. ഫിലിപ്പ് മോഡയിലും സമ്മാനിച്ചു.

പിയാനോ പ്രസിഡന്റ് പി ഡി ജോര്‍ജ് നടവയല്‍ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് സാറാ ഐപ്പ് സ്വാഗതവും, ജോയ്ന്റ് സെക്രട്ടറി മെര്‍ലി പാലത്തുങ്കല്‍ നന്ദിയും പറഞ്ഞു. മെംബര്‍ഷിപ് ചെയര്‍ ലീലാമ്മ സാമുവേല്‍, പബ്ലിക് റിലേഷന്‍സ് ചെയര്‍ ലിസി ജോര്‍ജ്, പബ്ലിക് റിലേഷന്‍സ് കോ ചെയര്‍ സൂസന്‍ കുര്യന്‍ എന്നിവര്‍ വിശിഷ്ട വ്യക്തികളെ സദസ്സിനു പരിചയപ്പെടുത്തി.

getNewsImages (1) getNewsImages (2) getNewsImages (3) getNewsImages (4) getNewsImages

Print Friendly, PDF & Email

Leave a Comment