അമേരിക്കകാരനെപ്പോലെ ശ്വസിക്കുമ്പോള്‍

IMG_1115Chaim Potok തൻ്റെ നോവലായ “ഇന്‍ ദി ബിഗിനിംഗ് ” ല്‍ പറഞ്ഞു വെച്ച ഒരു പ്രശസ്തമായ വാചകമുണ്ട് “എല്ലാ തുടക്കങ്ങളും പ്രശ്നസങ്കീര്‍ണ്ണങ്ങളാണ്.” ഒരു പ്രവാസിയെ സംബന്ധിച്ചിടത്തോളം, ആ വാക്കുകള്‍ എല്ലാ അര്‍ത്ഥത്തിലും ശരിയുമാണ്. അവനുപേക്ഷിച്ചു പോരുന്ന സ്നേഹവായ്പുകള്‍ വ്യക്തിബന്ധങ്ങള്‍, കാലാവസ്ഥ, ഭക്ഷണരീതി, വേഷവിധാനങ്ങള്‍, കലാസാംസ്കാരികതലങ്ങള്‍, എല്ലാം അവനെ ഒരു വിഭ്രാന്ത ദുഖത്തിന്റെ കൊടുമുടിയില്‍ കയറ്റി നിര്‍ത്തുന്നു. അതിനെ അതിജീവിക്കാനുള്ള ഏക മാര്‍ഗം മുമ്പില്ലാത്ത സാമ്പത്തിക നേട്ടങ്ങള്‍ മാത്രമാണ്. അപ്പോള്‍ മുതല്‍ അവന്‍ ചോദിച്ചു തുടങ്ങുന്നു “എങ്ങനെയെങ്കിലും കുറച്ചു പണം ഉണ്ടാക്കിയ ശേഷം മടങ്ങിപ്പോകണം. നാട്ടില്‍ തിരികെ ചെന്ന് ഒരു കുട്ടി മുതലാളിയായി ജീവിക്കണം.” അമേരിക്കന്‍ മലയാളിയുടെ ആ സ്വപ്നം ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്നു. തിരിച്ചു പോകാനുള്ള അവസ്ഥ എത്തുമ്പോള്‍ കുട്ടികളുടെ പഠിപ്പും, ജോലിയുടെ വൈതരണികളും, നാടിനു വന്ന മാറ്റവും വിലയിരുത്തുമ്പോള്‍ ഇനിയൊരു മടക്കയാത്ര വേണമോ? എന്ന അവസ്ഥ !

ഇവിടെ സ്വന്തം ജീവിതത്തിലെ ഒരേട് ഓര്‍മ്മിച്ചു പോവുകയാണ്. Duane Reade-ൽ മാനേജരായി പണിയെടുക്കുന്ന കാലം. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ 42 പേരെ മേയ്‌ക്കേണ്ട ഉത്തരവാദിത്വം, പലരും പറയുന്ന ഇംഗ്ലീഷ് സ്ലാങ്ങിന്റെ വ്യത്യസ്ഥത കാരണം എനിക്ക് മനസ്സിലാകുന്നില്ല. എന്റേത്‌ മറിച്ചും. “ബെന്‍” എന്ന് പേരുള്ള ഒരു കറുത്ത വംശജനായിരുന്നു ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ പോകാനും, മറ്റു കാര്യങ്ങള്‍ക്കും അംഗരക്ഷകന്‍. ഒരിക്കല്‍ അയാള്‍ പറഞ്ഞു “സമയം കിട്ടുമ്പോള്‍ എനിക്ക് ചിലതു പറയാനുണ്ട്.” വൈകുന്നേരം സ്ഥിരമായി പോകാറുള്ള ഒരു ബാറിലേക്ക് അയാളെ ക്ഷണിച്ചു . ബെന്‍ പറഞ്ഞു തുടങ്ങി : “നിങ്ങള്‍ കറുത്ത വര്‍ഗക്കാരായ കീഴ്‌ജീവനക്കാരോട് പരുഷമായി സംസാരിക്കരുത്, കാരണം ഞാനൊഴികെ, ബാക്കി 17 പേരും തോക്കു കൊണ്ടുനടക്കുന്നവരാണ്. പിന്നെ അവനെ കാണുമ്പോള്‍ ഒന്ന് തെളിഞ്ഞു ചിരിച്ചിട്ട് വിഷ് ചെയ്തേക്കണം. പാവം! അവനവിടെ ഉടഞ്ഞുപോകും. നിങ്ങള്‍ ഇന്ത്യക്കാര്‍ ഇന്നലെകളുടെ ശവപ്പറമ്പില്‍ നിന്നുകൊണ്ട് നാളെയെ സ്വപ്നം കാണുന്നവരാണ്. ഇവിടെ വിജയിക്കണമെങ്കില്‍, അമേരിക്കക്കാരനെപ്പോലെ ചിന്തിക്കണം, അവനെപ്പോലെ ശ്വസിക്കണം. ഇന്നില്‍ ജീവിക്കാന്‍ പഠിക്കണം.” എട്ടു വിവാഹം കഴിച്ചു, അതില്‍ പതിനെട്ടു മക്കളുള്ള, ബെന്‍ സ്വന്തം വീട്ടില്‍ ഒറ്റക്കാണ് താമസം. വിദ്യാഭാസം തീരെ ഇല്ലാത്ത ആ കറുത്ത വയസ്സന്റെ ഫിലോസഫിയാണ് ഓര്‍മ്മ വന്നത്. “അമേരിക്കക്കാരനെപ്പോലെ ശ്വസിക്കുക”

ഈ ജന്മത്തിലെങ്കിലും ,കൊണ്ടുവന്ന മൂല്യങ്ങള്‍ നഷ്ടപ്പെടുത്താതെ, ഭാരതീയനായി ഈ മണ്ണില്‍ ജീവിക്കാനിഷ്ടമെന്നു
രാജു തോമസ് പറഞ്ഞു.

ഭൂമിയിലെ അലിഖിത നിയമം ആണല്ലോ “ചിലതു നേടുമ്പോള്‍ മറ്റു ചിലതു നഷ്ടപ്പെടും” എന്ന യാഥാര്‍ത്ഥ്യം. ജോസ് ചെരിപുറം വ്യക്തമാക്കി. ഗയാനക്കാര്‍ക്കു സംഭവിച്ചത് അദ്ദേഹം ഓര്‍മ്മിപ്പിച്ചു .

ഇംഗ്ലീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്തു തോട്ടങ്ങളില്‍ പണിയെടുപ്പിക്കാനായി, കുറെ കപ്പലുകള്‍ നിറയെ കുടുംബങ്ങളെ
ഗയാനയില്‍ എത്തിച്ചു. ഇന്ത്യ വളരെ അകലെ ആയതുകൊണ്ടും, കത്തിടപാടുകള്‍ അന്നത്തെ കാലത്തു വളരെ ബുദ്ധിമുട്ടായിരുന്നതുകൊണ്ടും ബന്ധങ്ങള്‍ അറ്റുപോയി. ഇപ്പോള്‍ മുത്തശ്ശിയും മുത്തച്ഛനും കൊടുത്ത കുറെ ഓര്‍മ്മകളും, പേരിന്റെ പുറകില്‍ തൂങ്ങി നില്‍ക്കുന്ന “surname” മാത്രം ബാക്കി. സംസ്കാരത്തിന്റെ കാര്യത്തിലാണെങ്കില്‍ “വഞ്ചി തിരുനക്കരയില്‍ നിന്ന് വിടുകയും ചെയ്തു, കൊല്ലത്തോട്ട് എത്തിയുമില്ല” എന്ന അവസ്ഥ.

ജേക്കബ് പറഞ്ഞതില്‍ ഒരു നര്‍മ്മം ഒളിഞ്ഞിരിക്കുന്നു “ശ്വസിക്കാം പക്ഷെ ഒരു ബ്ലോക്ക് ഉണ്ടെന്നു മാത്രം” ഒന്നാം തലമുറയെ സംബന്ധിച്ചിടത്തോളം എല്ലാ കാര്യങ്ങളും സങ്കീര്‍ണ്ണമാണ്. രണ്ടാം തലമുറ മതം പോലും നിരാകരിക്കുന്നു. മാത്രമല്ല അമേരിക്കന്‍ സംസ്കാരം പോലും മാറ്റത്തിനു അധീനമായിക്കൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് ഇന്ത്യന്‍ ഭക്ഷണം, അമേരിക്കന്‍ ഭക്ഷണ സംസ്കാരത്തില്‍ അലിഞ്ഞുചേര്‍ന്ന് കഴിഞ്ഞു.

വ്യതിയാനങ്ങള്‍, മതത്തിലും, സമൂഹത്തിലും സംസ്കാരത്തിലും എല്ലാം ഉണ്ടാകുന്നുണ്ട്. അത് കാലത്തിനു വിട്ടുകൊടുത്തു മാറി നില്‍ക്കുക എന്ന അഭിപ്രായമാണ് ജെ. മാത്യുവിനു ഉള്ളത്. മൂക്കിന് മുമ്പിലുള്ള വായു ശ്വസിക്കുക. സമചിത്തതയോടെ വ്യതിയാനങ്ങള്‍ നോക്കിക്കാണാന്‍ കഴിയണം. ഇന്നത്തെ ചുറ്റുപാടില്‍ മതവും സാഹിത്യവും രാഷ്ട്രിയവും എല്ലാം തികഞ്ഞ ബിസിനസ്സാണ്. ഇവിടെ നിന്നിറങ്ങുന്ന നോവലുകളില്‍ ആ ചിത്രം വ്യക്തമാണ് .

IMG_1077 IMG_1113 IMG_1118 IMG_1122

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment