Flash News

റവ.ഫാ. കെ.കെ. ജോണ്‍ സപ്തതിയുടെ നിറവില്‍

May 30, 2017

rvfrkkjohnpic1ഫിലാഡെല്‍ഫിയ: സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് ഇടവക വികാരി റവ.ഫാ.കെ.കെ.ജോണ്‍ വൈദീകന്റെ എഴുപതാം ജന്മദിനം ഇടവക സമൂഹം ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. മെയ് 28 ഞായറാഴ്ച ആരാധനാസ്തുതികളും കൃതജ്താഗീതികളും മുഴങ്ങിയ തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം നടന്ന ലളിതമായ ജന്മദിനാഘോഷത്തില്‍ അഭിവന്ദ്യ സഖറിയ നിക്കോളോവോസ് തിരുമേനി അനുഗ്രഹപ്രഭാഷണം നടത്തി.

സഭയ്ക്കു ലഭിച്ച ദൈവീകദാനമായ ജോണച്ചന്റെ സേവനം ഇടവകയ്ക്കും സമൂഹത്തിനും അനുഗ്രഹപ്രദവും പ്രചോദനകരവുമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. മുതിര്‍ന്ന വൈദീകന്‍ ബഹു.ഫാ.എം.കെ.കുര്യാക്കോസ് അനുമോദനപ്രസംഗം നടത്തി ആശംസകള്‍ നേര്‍ന്നു.

ബഹു.കെ.കെ.ജോണച്ചന്റെ മക്കളായ റവ.ഫാ.ഗീവര്‍ഗീസ്.ജോണ്‍, സൂസന്‍ സുനില്‍, മരുമക്കള്‍ സുനില്‍ കുര്യന്‍, ഡോ.ലിന്‍ജു ജേക്കബ്ബ് ജോണ്‍ തുടങ്ങിയവരും പള്ളി കമ്മറ്റി അംഗങ്ങളും ആഘോഷ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.തുടര്‍ന്ന് ദൈവത്തിനും ദൈവജനത്തിനും മേല്‍ പട്ടക്കാര്‍ക്കും നന്ദി പറഞ്ഞ റവ.ഫാ.കെ.കെ.ജോണ്‍ ഇടവക സമൂഹത്തിന്റെ സ്നേഹ പ്രകടത്തിനു മുന്നില്‍ വിനയാന്വിതനായി. ജോജോ കോട്ടൂര്‍ അറിയിച്ചതാണിത്.

rvfrkkjohnpic2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top