ദുരൂഹത നിറഞ്ഞ കൊടനാട് എസ്റ്റേറ്റ്; ജയലളിതയും ശശികലയും ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി തട്ടിയെടുത്തതാണെന്ന് മുന്‍ ഉടമ ബ്രിട്ടീഷ് വംശജന്‍ പീറ്റര്‍ കാള്‍ എഡ്വേര്‍ഡ് ക്രെയ്ഗ് ജോണ്‍സ്

kodanadചെന്നൈ: കൊടനാട് എസ്റ്റേറ്റ് ജയലളിതയുടെ ഭരണകാലത്ത് തോഴി ശശികലയും സംഘവും ഭീഷണിപ്പെടുത്തി തട്ടിയെടുക്കുകയായിരുന്നുവെന്ന് മുന്‍ ഉടമസ്ഥനായ ബ്രിട്ടീഷ് വംശജന്‍ പീറ്റര്‍ കാള്‍ എഡ്വേര്‍ഡ് ക്രെയ്ഗ് ജോണ്‍സ് പറഞ്ഞു. ‘ദ് വീക്ക്’ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ക്രെയ്ഗിന്റെ വിവാദ വെളിപ്പെടുത്തല്‍.

കൊടനാട് എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ വീണ്ടും ഉയരുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തലുമായി ക്രെയ്ഗ് രംഗത്തെത്തിയത്. ജയലളിതയുടെ വേനല്‍കാല വസതിയായിരുന്നു നീലഗിരി മലനിരകളിലെ കൊടനാട് എസ്റ്റേറ്റ്. ഇവിടെ ജയയുടെ വിഹിതം രേഖകള്‍ പ്രകാരം 3.13 കോടി മാത്രമാണ്. ബാക്കിയെല്ലാം ശശികല, സഹോദരഭാര്യ ഇളരവശി, കുടുംബത്തിലെ മറ്റു ബന്ധുക്കള്‍ എന്നിവരുടെ പേരിലാണ്. നിലവില്‍ എസ്റ്റേറ്റിന്റെ മതിപ്പു വില ഏകദേശം 1,115 കോടി രൂപ വരും.

peter-1തന്റെ പിതാവ് വില്യം ജോണ്‍സ് 1975ലാണു കൊടനാട് എസ്റ്റേറ്റ് വാങ്ങിയതെന്ന് ക്രെയ്ഗ് പറയുന്നു. പാറക്കെട്ടുകള്‍ നിറഞ്ഞ സ്ഥലം തേയിലത്തോട്ടമായി വികസിപ്പിക്കുകയായിരുന്നു. മികച്ച വരുമാനം ലഭിച്ചുതുടങ്ങിയതോടെ കൊടനാട് ടീ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചു. തനിക്കു പുറമെ പിതാവ്, മാതാവ്, നാലു സഹോദരിമാര്‍ എന്നിവരായിരുന്നു ഉടമസ്ഥര്‍. ജയലളിതയ്ക്ക് എസ്റ്റേറ്റ് വാങ്ങാന്‍ താല്‍പര്യമുണ്ടെന്ന് 1992ല്‍ ചിലര്‍ അറിയിച്ചു. ബാങ്ക് വായ്പ തിരിച്ചടയ്ക്കാനുണ്ടായിരുന്നതിനാല്‍ ഒരു ഭാഗം വില്‍ക്കാന്‍ തങ്ങള്‍ക്കും സമ്മതമായിരുന്നു. എന്നാല്‍, രണ്ടു വര്‍ഷത്തിനു ശേഷം 906 ഏക്കര്‍ എസ്റ്റേറ്റ് മൊത്തമായി 7.6 കോടി രൂപയ്ക്കു വില്‍ക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായി.

jayalalitha-kodanadu-estate-issue-image-1-minവില്‍പനയ്ക്കു തെളിവായി ആധാരമോ മറ്റു രേഖകളോ ഇല്ല. ശശികലയുടെ ബെനാമികളെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തത്. അഞ്ചു തവണ ജയലളിതയെ കണ്ടു. എന്നാല്‍, ശശികലയാണ് എല്ലാ കാര്യങ്ങളും നിയന്ത്രിച്ചത്. ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി കെ.എ.സെങ്കോട്ടയ്യന്‍, വ്യവസായി പി.രാജരത്‌നം, മദ്യ വ്യവസായി എന്‍.പി.വി.രാമസാമി ഉദയര്‍ എന്നിവര്‍ വഴി ശശികല സമ്മര്‍ദം ചെലുത്തി. എസ്റ്റേറ്റ് മൊത്തമായി വില്‍ക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നപ്പോള്‍ രാത്രി നമ്പര്‍ പ്ലേറ്റ് മറച്ച കാറുകളില്‍ നൂറ്റിയന്‍പതിലേറെ ഗുണ്ടകള്‍ വന്ന് ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

പിതാവിന്റെ സുഹൃത്തായിരുന്ന അന്നത്തെ ഗവര്‍ണര്‍ എം. ചന്ന റെഡ്ഡിയുടെ നിര്‍ദേശപ്രകാരം പൊലീസില്‍ പരാതി നല്‍കി. എന്നാല്‍, എസ്റ്റേറ്റില്‍നിന്ന് എത്രയും പെട്ടെന്നു രക്ഷപ്പെടാനായിരുന്നു പൊലീസിന്റെ ഉപദേശം. 7.6 കോടി ഡിമാന്‍ഡ് ഡ്രാഫ്റ്റായാണു നല്‍കിയത്. നാലു കോടി രൂപ കൂടി പണമായി നല്‍കാമെന്നു പറഞ്ഞിരുന്നെങ്കിലും ലഭിച്ചില്ല. പിന്നീട് എണ്ണമറ്റ ആദായനികുതി റെയ്ഡുകളും നേരിടേണ്ടി വന്നു. പരാതിയുമായി ഡിഎംകെ നേതാക്കളെ സമീപിച്ചെങ്കിലും അവര്‍ക്കു രാഷ്ട്രീയ മുതലെടുപ്പില്‍ മാത്രമായിരുന്നു താല്‍പര്യം. പുതിയ സാഹചര്യത്തില്‍ സര്‍ക്കാരും കോടതിയും ഇടപെട്ട് എസ്റ്റേറ്റ് തിരികെ ലഭിക്കാന്‍ നടപടിയെടുക്കുമെന്നാണു പ്രതീക്ഷ. നേതാവും വനിതയുമെന്ന നിലയില്‍ ജയലളിതയോട് ബഹുമാനമുണ്ട്. എന്നാല്‍, ഭരണാധികാരിയെന്ന നിലയില്‍ അഴിമതിയും മുഖസ്തുതിയും കാരണം അവര്‍ തമിഴ്‌നാടിനെ വര്‍ഷങ്ങള്‍ പിന്നോട്ടടിച്ചെന്നും ക്രെയ്ഗ് അഭിപ്രായപ്പെട്ടു. ഇപ്പോള്‍ ബെംഗളുരുവില്‍ മാനേജ്‌മെന്റ് കണ്‍സല്‍റ്റന്‍സി കമ്പനി നടത്തുകയാണ് അദ്ദേഹം.

ജയലളിതയുടെ അനധികൃത സ്വത്ത് കണ്ടുകെട്ടാന്‍ നടപടി തുടങ്ങി, സ്വത്തുക്കളുടെ കണക്കെടുത്തു തുടങ്ങി

Jaya estate collageചെന്നൈ: അന്തരിച്ച ജയലളിതയുടെ അനധികൃത സ്വത്ത് കണ്ടുകെട്ടാന്‍ തമിഴ്നാട് സര്‍ക്കാര്‍ നടപടി തുടങ്ങി. സ്വത്തുക്കളുടെ കണക്കെടുപ്പിന് ചെന്നൈ, കാഞ്ചിപുരം, തിരുവള്ളൂര്‍ തുടങ്ങി ആറു കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ജയലളിത, തോഴിയും അണ്ണാ ഡി.എംകെ അമ്മാ വിഭാഗം ജനറല്‍ സെക്രട്ടറിയുമായ ശശികലാ നടരാജന്‍, ജയലളിതയുടെ വളര്‍ത്തു മകന്‍ വി.എന്‍. സുധാകരന്‍, ബന്ധു ഇളവരശി എന്നിവരെയാണ് ബംഗലൂരു പ്രത്യേക കോടതി അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിച്ചത്. എല്ലാവര്‍ക്കും നാല് വര്‍ഷം തടവും ജയലളിത ഒഴിച്ച് മറ്റു മൂന്നു പേര്‍ക്ക് പത്തു കോടി രൂപാ പിഴയുമാണ് കോടതി വിധിച്ചത്. ജയലളിതയ്ക്ക് നൂറു കോടി രൂപയാണ് പിഴയായി ശിക്ഷിച്ചത്. ജയലളിത മരിച്ചതിനാലാണ് അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത്‌.

ചെന്നൈ അടക്കമുള്ള ജില്ലകളിലെ സ്വത്തുക്കള്‍ എന്തൊക്കെയെന്നും അവയുടെ ഇപ്പോഴത്തെ മതിപ്പ് വില എത്രയെന്നും കണ്ടെത്തുകയാണ് കലക്ടര്‍മാര്‍ ആദ്യം ചെയ്യുന്നത്. തുടര്‍ന്നാവും നൂറു കോടിയുടെ സ്വത്ത് സര്‍ക്കാര്‍ ഏറ്റെടുക്കുക. ഡയരക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment