വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കണമെന്ന് വി.എസ്.; ആരോപണം കൊണ്ടുമാത്രം പദ്ധതി നിര്‍ത്തിവെക്കാനാവില്ലെന്ന് പിണറായി വിജയന്‍

vijayan-vs.jpg.image_.784.410തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയെപ്പറ്റി സി.എ.ജി റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ വിഴിഞ്ഞത്തെ എല്ലാ നിർമാണ ജോലികളും നിർത്തിവയ്ക്കണമെന്ന് വി.എസ്.അച്യുതാനന്ദൻ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വി.എസ് കത്ത് നൽകി.

ആദ്യം പദ്ധതിയെ സംബന്ധിച്ച ജുഡീഷ്യൽ അന്വേഷണം പൂർത്തിയാകട്ടെ. അതിനുശേഷം മാത്രം പദ്ധതിയുടെ പണികൾ തുടങ്ങിയാൽ മതിയെന്നും വി.എസ് ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ബർത്ത് ടെർമിനൽ ഉദ്ഘാടനം നടക്കാനിരിക്കെയാണ്, സംസ്ഥാന സർക്കാരിനെ സമ്മർദത്തിലാക്കുന്ന നീക്കം വി.എസിന്റെ ഭാഗത്തുനിന്നുണ്ടായത്.

കരാറില്‍ അഴിമതിയുണ്ട്, കരാര്‍ സംസ്ഥാന താല്‍പ്പര്യത്തിന് വിരുദ്ധമാണ്, സ്വകാര്യ സംരംഭകന് വഴിവിട്ട് ആനുകൂല്യങ്ങള്‍ നല്‍കുന്നതും സര്‍ക്കാരിന് വന്‍ നഷ്ടം വരുത്തിവെക്കുന്നതുമാണ് എന്നെല്ലാം സിഎജി രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കരാറില്‍ സിഎജി ചൂണ്ടിക്കാണിച്ച കുഴപ്പങ്ങള്‍ പരിഹരിക്കത്തക്കവിധം തിരുത്തലുകള്‍ വരുത്തണം.സംസ്ഥാന താല്‍പ്പര്യത്തിന് വിരുദ്ധമാണെന്ന് വ്യക്തമായ ഒരു പദ്ധതി തുടരുകയും, അതുവഴി നമ്മുടെ തീരദേശവും മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും കൂടുതല്‍ അപകടത്തിലാവുകയും ചെയ്യുന്ന രീതിയില്‍ ഈ പദ്ധതി മുന്നോട്ടുപോകാന്‍ അനുവദിച്ചുകൂടെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം കരാറില്‍ സിഎജി ചൂണ്ടിക്കാണിച്ച ഓരോ കുഴപ്പങ്ങളിലേക്കും നയിച്ച തീരുമാനങ്ങള്‍ക്കു പിന്നില്‍ നടന്ന ഗൂഢാലോചന പുറത്തുവരണം. ഈ കരാറുമായി ബന്ധപ്പെട്ട് നടന്ന എല്ലാ ഇടപാടുകളും സൂക്ഷ്മമായ പരിശോധനക്ക് വിധേയമാവണം. ആ രീതിയില്‍ വേണം, സര്‍ക്കാര്‍ ടേംസ് ഓഫ് റഫറന്‍സ് തയ്യാറാക്കാന്‍. കരാര്‍ രൂപീകരണ ഘട്ടത്തില്‍ മാത്രമല്ല, പദ്ധതി നടത്തിപ്പിന്റെ ഓരോ ഘട്ടത്തിലും നടന്ന ഇടപെടലുകളും അന്വേഷണപരിധിയില്‍ വരണമെന്നും വിഎസ് കത്തില്‍ ആവശ്യപ്പെട്ടു.

എന്നാല്‍, ആരോപണം വന്നത് കൊണ്ട് മാത്രം പദ്ധതി നിര്‍ത്തിവെക്കാനാവില്ലെന്ന് പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണ് വിഴിഞ്ഞമെന്നും മുഖ്യമന്ത്രി പറഞ്ഞു. തുറമുഖ പദ്ധതിയുടെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണമെന്ന ഭരണ പരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യൂതാനന്ദന്റെ കത്തിന് മറുപടിയായാണ് പിണറായി ഇത്തരത്തില്‍ പ്രസ്താവിച്ചത്.

തുറമുഖ പദ്ധതിക്കെതിരെ വന്ന ആരോപണം അന്വേഷിക്കുന്നുണ്ട്. അന്വേഷണം അതിന്റെ വഴിക്ക് നടക്കും. അത് നിര്‍മ്മാണ പ്രവര്‍ത്തനത്തിന് തടസമാവില്ലെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ ബര്‍ത്ത് ടെര്‍മിനല്‍ നിര്‍മ്മാണോദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജുഡീഷ്യല്‍ അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കരുതെന്നായിരുന്നു മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ വി.എസ് ചൂണ്ടിക്കാട്ടിയത്. കത്തിനുള്ള പരോക്ഷ മറുപടിയാണ് പിണറായി നല്‍കിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News