Flash News

തോമസ് മൊട്ടക്കല്‍ ഫോമാ യൂത്ത് ഫെസ്റ്റിവല്‍ മെഗാ സ്‌പോണ്‍സര്‍

June 3, 2017

thomas chettanപ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും തോമര്‍ കണ്‍സ്ട്രക്‌ഷന്‍ കമ്പനി മേധാവിയുമായ തോമസ് മൊട്ടക്കല്‍ ഫോമാ മിഡ് അറ്റ് ലാന്റിക് റീജിയണ്‍ യുവജനോത്സവത്തിന്റെ മെഗാ സ്‌പോണ്‍സര്‍.

ഫോമ എന്ന ബൃഹദ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ അടുത്ത് നിന്ന് നോക്കിക്കാണുന്ന ഒരാളാണ് താനെന്നും അതിന്റെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഭാവി തലമുറയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നും ന്യൂജേഴ്‌സിയില്‍ ഫോമാ തുടക്കം കുറിച്ച യംഗ് പ്രൊഫഷണല്‍ സമ്മിറ്റ് അതിന് ഒരു ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ഈ കലാമാമാങ്കത്തിന്റെ ഭാഗമാകുവാന്‍ കഴിഞ്ഞതില്‍ വളരെ ചാരിതാര്‍ഥ്യമുണ്ടെന്നും മലയാളികളുടെ ഇടയിലെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ നടത്തപ്പെടുന്ന യുവജനോത്സവത്തിന് എല്ലാ വിധ ആശംസകളും നേരുന്നതായും അദ്ദേഹം അറിയിച്ചു.

ജൂണ്‍ 3 ശനിയാഴ്ച രാവിലെ 8 മുതല്‍ വൈകിട്ട് 8:30 വരെ ഫിലഡല്‍ഫിയ അസന്‍ഷന്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചാണ് യുവജനോത്സവം നടത്തപ്പെടുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു സ്കറിയ ( റീജിണല്‍ വൈസ് പ്രസിഡന്റ് ) 267-980-7923, ജോജോ കോട്ടൂര്‍ (സെക്രട്ടറി) 610-308-9829, സന്തോഷ് എബ്രഹാം (പി ആര്‍ ഒ ) 215-605-6914.

fomaa june 3 thomas mo thomar


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top