Flash News

‘പ്രകൃതിയുമായി ഒന്നിക്കൂ’; ഇന്ന് ലോക പരിസ്ഥിതി ദിനം, ഒരു കോടി വൃക്ഷത്തൈകള്‍ നട്ട് കേരളം ലോകത്തിന് മാതൃകയാകും

June 5, 2017

Pinarayi-Vijayan-Full-geBmN_InPixioഇന്ന് ലോക പരിസ്ഥിതി ദിനം. ‘പ്രകൃതിയുമായി ഒന്നിക്കൂ’ എന്നാണ് ഈ വര്‍ഷത്തെ പരിസ്ഥിതിദിന സന്ദേശം. ഒരു കോടി വൃക്ഷതൈ നട്ട് കേരളം മാതൃകയാകും. പ്രകൃതിയുമായി ഒന്നിക്കൂ എന്നാണ് ഈ വര്‍ഷത്തെ പരിസ്ഥിതിദിന സന്ദേശം. രാവിലെ തിരുവനന്തപുരത്ത് പരിസ്ഥിതി ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ പി. സദാശിവം നിര്‍വഹിക്കും.

ഹരിത മിഷന്റെ ആഭിമുഖ്യത്തിലാണ് പരിസ്ഥിതി ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വനം, പരിസ്ഥിതി, കൃഷി വകുപ്പുകളാണ് തൈകള്‍ ഒരുക്കിയിട്ടുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ എന്നിവ പരിപാടിയില്‍ പങ്കാളികളാവും. പരിസ്ഥിതി സംരക്ഷണത്തിനായി ഒരു തൈ നട്ട് ചരിത്രത്തിന്റെ ഭാഗമാകൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു.

രാവിലെ 10.30 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് സംസ്ഥാന തല ഉദ്ഘാടനം. ഗവര്‍ണര്‍ക്കൊപ്പം വനം മന്ത്രി കെ രാജു, രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുക്കും. ഓരോ വിദ്യാര്‍ഥികള്‍ക്കും ഓരോ മരം എന്ന രീതിയില്‍ 47 ലക്ഷത്തോളം തൈകള്‍ വിതരണം ചെയ്യും. അക്കേഷ്യ, യൂക്കാലിപ്‌സ് തുടങ്ങിയ മരങ്ങള്‍ ഒഴിവാക്കി ഫലവൃക്ഷങ്ങളും ഔഷധ ഇനത്തില്‍ പെടുന്ന മരങ്ങളുമായിരിക്കും വിതരണം ചെയ്യുക.

ജനപ്രതിനിധികള്‍ അവരുടെ മണ്ഡലങ്ങളില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. മുഖ്യമന്ത്രി കണ്ണൂരിലാണ് പങ്കെടുക്കുന്നത്.

വൃക്ഷത്തൈകള്‍ നടുന്നതിനോടൊപ്പം തന്നെ ജലസംരക്ഷണവും മാലിന്യ നിർമ്മാർജ്ജനവും കാർഷികമേഖലയുടെ പുനരുജ്ജീവനവും തുടങ്ങി പ്രധാനപ്പെട്ട കാര്യങ്ങളിലും ഹരിതകേരളം ശ്രദ്ധ ചെലുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം മൂലം ലോകമൊരു പാരിസ്ഥിതികാടിയന്തിരാവസ്ഥയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനുഷ്യരുള്‍പ്പെടെയുള്ള ഭൂമിയിലുള്ള സകല ജീവജാലങ്ങളുടെയും നിലനില്‍പിന് ഭീക്ഷണി ഉയര്‍ത്തുന്ന കാലാവസ്ഥാ വ്യതിയാനത്തെ സംയുക്തമായി നേരിടുവാന്‍ ലോകരാജ്യങ്ങള്‍ ഒപ്പുവെച്ച പാരിസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍മാറിയത് ഭാവിതലമുറയെ ഓര്‍ക്കാതെയുളള സ്വാര്‍ത്ഥമായ നടപടിയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളെ പ്രകൃതിയുമായി ഇണക്കുക എന്നതാണ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതിദിനം മുന്നോട്ട് വയ്ക്കുന്ന ആശയം. മനുഷ്യര്‍ പ്രകൃതിയുടെതന്നെ ഭാഗമാണെന്നും, പ്രകൃതിയെ ആശ്രയിച്ചു ജീവിക്കുന്നവരാണെന്നുമുള്ള ചിന്ത കൂടുതല്‍ പ്രസക്തമാവുകയാണെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചു.

നമുക്ക് ലഭിച്ചതിലും മെച്ചപ്പെട്ട അവസ്ഥയില്‍ ഭൂമിയെ അടുത്ത തലമുറകൾക്ക് കൈമാറുവാൻ കഴിയണം. അതുകൊണ്ടുതന്നെ, നാം ഓരോരുത്തരും നമ്മുടെ ചുറ്റുപാടുകളെയും ജീവിതശൈലികളേയും പരിസ്ഥിതി സൗഹാർദമായി മാറ്റുവാനുള്ള നടപടികൾ എടുക്കേണ്ടതുണ്ട്. അത്തരമൊരു മൂല്യബോധം വളര്‍ത്തിയെടുക്കുവാനും എല്ലാവരിലും എത്തിക്കുവാനും നമുക്ക് സാധിക്കണം. പരിസ്ഥിതിസംരക്ഷണമെന്നത് വര്‍ഷം മുഴുവനുമുള്ള പ്രവര്‍ത്തനമായി മാറണം. മാത്രമല്ല എല്ലാവരും പരിസ്ഥിതിസംരക്ഷണത്തെ അവരുടെ ചുമതലയായി കാണുന്ന നില വളര്‍ന്നുവരണമെന്നും മുഖ്യമന്ത്രി പോസ്റ്റില്‍ കുറിച്ചു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top