ന്യൂഡല്‍ഹി: ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള സൗദി, യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നീക്കം ഇന്ത്യയെ ബാധിക്കില്ലെന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഖത്തര്‍–ഇന്ത്യാ ബന്ധത്തെയോ കരാറുകളെയോ ഈ നീക്കം ബാധിക്കില്ലെന്നും സുഷമ വ്യക്തമാക്കി. സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഈജിപ്ത്, യെമന്‍ രാജ്യങ്ങളാണ് ഖത്തറുമായുള്ള നയതന്ത്രബന്ധം പൂര്‍ണമായും അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
ഉത്തരാഖണ്ഡില്‍ ചൈനീസ് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച വിഷയവും ഇന്ത്യയുടെ എന്‍എസ്ജി അംഗത്വവും ചൈനയുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു. കസാഖിസ്ഥാനില്വച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മില്‍ കൂടിക്കാഴ്ച നടത്താനുള്ള കാര്യം തീരുമാനിച്ചിട്ടില്ലെന്നും സുഷമ അറിയിച്ചു.
ഇരുപക്ഷവും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. പാക്കിസ്ഥാനുമായുള്ള ചര്‍ച്ചയ്ക്ക് മൂന്നാമതൊരാളുടെ സഹായം ആവശ്യമില്ല. ചൈന – പാക്കിസ്ഥാന് സാമ്പത്തിക ഇടനാഴി രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയമാണ്. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. ഒത്തുതീര്‍പ്പുമായി ബന്ധപ്പെട്ട യാതൊരു ചോദ്യവും വേണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
മോദി സര്‍ക്കാരിന്റെ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ, നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 37.5 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു. മൂന്നു വര്‍ഷത്തിനിടെ വിവിധ വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടന്ന 80,000 ആളുകളെ സുരക്ഷിതമായി തിരികെ ഇന്ത്യയിലെത്തിക്കാന്‍ സാധിച്ചുെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.
#WATCH EAM Sushma Swaraj addresses MEA annual press conference https://t.co/bwg8WFqlcs
— ANI (@ANI) June 5, 2017