ബെംഗളൂരു: ദലിത് യുവാവിനെ വിവാഹം കഴിച്ചതിന് മുസ്ലിം യുവതിയെ കുടുംബം ജീവനോടെ കത്തിച്ചു. ഗര്‍ഭിണിയായിരുന്ന ബാനു ബീഗം എന്ന യുവതിയെ ഒട്ടേറെ തവണ കുത്തിപ്പരുക്കേല്‍പ്പിച്ചതിന് ശേഷമാണ് കത്തിച്ചത്. കര്‍ണാടകയിലെ ബിജാപൂര്‍ ജില്ലയിലെ ഗുണ്ടനാകലയിലായിരുന്നു സംഭവം. സംഭവത്തില്‍ ബാനുവിന്റെ മാതാവ്, സഹോദരി, സഹോദരന്, സഹോദരീ ഭര്‍ത്താവ് എന്നിവരെ അറസ്റ്റു ചെയ്തു. ബാനുവിന്റെ ഒളിവില്‍പോയ രണ്ടു സഹോദരിമാര്‍ക്ക് വേണ്ടി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇരുപത്തിയൊന്നുകാരിയായ ബാനു ബീഗവും സയാബന്ന ഷര്‍നപ്പാ കോന്നൂര്‍ (24) എന്ന ദലിത് യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. ഈവര്‍ഷം ആദ്യമാണ് ഇക്കാര്യം വീട്ടില്‍ അറിഞ്ഞത്. അതോടെ ബാനുവിനെ നിര്‍ബന്ധിപ്പിച്ച് സയാബന്നയ്ക്കെതിരെ കുടുംബം കേസ് റജിസ്റ്റര്‍ ചെയ്യിച്ചു. പോസ്കോ ചുമത്തണമെന്നാവശ്യപ്പെട്ടു നല്കിയ പരാതി തെളിവുകള്‍ ലഭിക്കാത്തതിനാല്‍ പൊലീസ് ഉപേക്ഷിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇരുവരും നാട്ടില്‍നിന്ന് ഒളിച്ചോടി വിവാഹം കഴിക്കുന്നത്. ബാനു ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ഈമാസം മൂന്നിന് ഇരുവരും നാട്ടില്‍ തിരിച്ചെത്തി.
കുടുംബങ്ങള്‍ മാപ്പു നല്‍കുമെന്നും തിരികെ സ്വീകരിക്കുമെന്നും പ്രതീക്ഷിച്ചെത്തിയവര്‍ക്ക് ലഭിച്ച സ്വീകരണം വളരെ മോശമായിരുന്നു. ബാനുവിന്റെ കുടുംബം സയാബന്നയെ രൂക്ഷമായി മര്‍ദിക്കുകയും കല്ലെറിയുകയും ചെയ്തു. ഇവിടെനിന്നും രക്ഷപെട്ട സയാബന്ന താലികോട്ട് പൊലീസ് സ്റ്റേഷനു സമീപംവരെ എത്തിയെങ്കിലും മീറ്ററുകള്‍ക്കു മുന്‍പ് ബാനുവിന്റെ കുടുംബം വീണ്ടും പിടികൂടി. ബാനുവിനെ കുടുംബാംഗങ്ങള്‍ പിടികൂടി ഒട്ടേറെത്തവണ കുത്തുകയും ജീവനോടെ തീകൊളുത്തുകയും ചെയ്തു. ഈസമയമത്രയും സയാബന്ന ഭാര്യയെ രക്ഷിക്കണമെന്ന് നിലവിളിച്ചെങ്കിലും ആരും രക്ഷയ്ക്കെത്തിയില്ല. അയല്‍വാസികള്‍ കാഴ്ച കണ്ടതിനുശേഷം വീടിനുള്ളില്‍ കയറി വാതിലടയ്ക്കുകയായിരുന്നുവെന്നാണു വിവരം.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news