ജനങ്ങളെ അടിച്ചമര്‍ത്തുന്ന നരേന്ദ്രമോഡി സര്‍ക്കാര്‍ നയമാണ് കശ്മീരില്‍ കരസേന മേധാവി നടപ്പിലാക്കുന്നതെന്ന് സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കശ്മീരിലെ സമരക്കാരെ നേരിടാന്‍ ഒരാളെ മനുഷ്യകവചമാക്കിയ മേജര്‍ ലീതുല്‍ ഗൊഗോയിയെ പിന്തുണച്ച കരസേന മേധാവിയുടെ നടപടിയെയും കാരാട്ട് വിമര്‍ശിച്ചു. സിപിഐഎം മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയിലൂടെയാണ് കാരാട്ടിന്റെ വിമര്‍ശനം.
കശ്മീരിലെ ജനത അവരുടെ രാഷ്ട്രീയ സമരവുമായാണ് മുന്നോട്ട് വരുന്നത്. അപ്പോള്‍ അടിച്ചമര്‍ത്താന്‍ സൈന്യത്തെ ഉപയോഗിക്കുകയാണ്. കശ്മീരിലെ സമരക്കാരെ നേരിടാന്‍ ഒരാളെ മനുഷ്യകവചമാക്കിയ മേജര്‍ ലീതുല്‍ ഗൊഗോയിയ്ക്കെതിരെ നടപടിയെടുക്കേണ്ടതിന് പകരം സൈനിക ബഹുമതി നല്കി പിന്തുണക്കുകയാണ് കരസേന മേധാവിയായ ബിപിന്‍ റാവത്ത്. കശ്മീരിലെ പ്രക്ഷോഭകര്‍ കല്ലിനു പകരം തോക്കാണ് ഉപയോഗിക്കുന്നതെങ്കില്‍ സൈന്യത്തിന് സന്തോഷമായേനെ എന്ന റാവത്തിന്റെ പ്രസ്താവന സമരക്കാരെ പ്രകോപിപ്പിക്കാനേ ഉപകരിക്കൂ എന്നും കാരാട്ട് പറഞ്ഞു.
കാരാട്ടിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തെത്തി. സിപിഐഎം വിഘടനവാദികള്ക്കൊപ്പവും തീവ്രവാദികള്‍ക്കും വേണ്ടിയാണ് വാദിക്കുന്നതെന്നും ഇന്ത്യയിലെ ചൈനയുടേയും പാക്കിസ്ഥാന്റെയും ശബ്ദമായെന്നും ബിജെപി കുറ്റപ്പെടുത്തി.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news