Flash News

ഖത്തറിലെ ഇന്ത്യാക്കാരെല്ലാം സുരക്ഷിതര്‍; ആശങ്ക വേണ്ടെന്ന് ഇന്ത്യന്‍ എംബസി

June 8, 2017

Embassy_of_Indiaദോഹ: ഖത്തറിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഇന്ത്യന്‍ എംബസി. ഖത്തര്‍ പ്രതിസന്ധി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യക്കാരുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിനായി ഖത്തര്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എംബസി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഖത്തര്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഭക്ഷ്യസാധനങ്ങളുടെ ലഭ്യതയെ ഒരു തരത്തിലും ബാധിക്കില്ലെന്നും അവര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഖത്തറിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ഒരു സംഭവവികാസങ്ങളും മേഖലയില്‍ ഉണ്ടായിട്ടില്ല. റദ്ദാക്കിയ വിമാനടിക്കറ്റുകളുടെ പണം തിരിച്ചു നല്‍കുമെന്ന് വിമാനക്കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യാത്രാ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ട്രാവല്‍ ഏജന്റുമാരില്‍നിന്നു കൃത്യമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ ശ്രമിക്കണം.

പുറത്തുവരുന്ന അഭ്യൂഹങ്ങള്‍ വിശ്വസിക്കാതെ വസ്തുതകള്‍ കൃത്യമായി അവലോകനം ചെയ്യണം. ട്വിറ്ററില്‍ എല്ലാ വിവരങ്ങളും നല്‍കാന്‍ എംബസി ശ്രമിക്കുന്നുണ്ട്.

കൂടുതല്‍ ആവശ്യങ്ങള്‍ക്കായി –Villa Nos. 86 & 90, Street No. 941, Al Eithra Steet, Zone-63, Onaiza, Doha എന്ന വിലാസത്തില്‍ എംബസിയുമായി ബന്ധപ്പെടാവുന്നതാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

Email:labour.doha@mea.gov.in
Tel. No. during Office hours: 44255777
Tel. No. after Office hours: 55575086
Indian Cultural Centre (ICC): 50536234
Indian Community Benevolent Forum (ICBF): 55512810, 55532367, 55342708


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top