Flash News

മദ്യമുതലാളിമാരുമായുള്ള രഹസ്യധാരണയാണ് എല്‍‌ഡി‌എഫിന്റെ മദ്യനയമെന്ന് കുമ്മനം; നന്മ ആഗ്രഹിക്കുന്നവരെ ഞെട്ടിക്കുന്ന തീരുമാനമെന്ന് ഉമ്മന്‍ ചാണ്ടി

June 8, 2017

bar-hotel1തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയത്തെ രീക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസും ബിജെപിയും. നന്മ ആഗ്രഹിക്കുന്നവരെ ഞെട്ടിക്കുന്നതാണു എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയമെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ ആഗ്രഹിച്ചതു സമഗ്രമാറ്റമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതുമുന്നണി യോഗം അംഗീകരിച്ച മദ്യനയത്തെ ശക്തമായി എതിര്‍ക്കുമെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍ പറഞ്ഞു. തിരഞ്ഞെടുപ്പുകാലത്തു മദ്യമുതലാളിമാര്‍ക്കു നല്‍കിയ വാഗ്ദാനം പാലിക്കാനാണു യുഡിഎഫിന്റെ മദ്യനയം അട്ടിമറിച്ചു എല്‍ഡിഎഫ് പുതിയ നയം കൊണ്ടുവരുന്നത്. തീരുമാനത്തിനുപിന്നില്‍ വ്യാപക അഴിമതിയുണ്ട്. മദ്യലോബിയുമായുള്ള എല്‍ഡിഎഫിന്റെ അവിശുദ്ധ ബന്ധത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭത്തിനു തയാറാകുമെന്നും ഹസന്‍ പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുന്‍പ് മദ്യമുതലാളിമാരുമായി ഉണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണു പുതിയ മദ്യനയം പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പ്രതികരണം. മലയാളികളെ മദ്യത്തില്‍ മയക്കിക്കിടത്താനുള്ള നയമാണു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഘട്ടംഘട്ടമായി മദ്യ ഉപയോഗം കുറയ്ക്കുമെന്ന പ്രകടനപത്രികയിലെ പ്രഖ്യാപനം കാറ്റില്‍ പറത്തുന്നതാണു പുതിയനയം.

മദ്യ ഉപയോഗം കുറയ്ക്കുമെന്നുപറഞ്ഞ് അധികാരത്തിലെത്തിയ ഇടതുസര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രമായിരുന്ന മദ്യലഭ്യത ഇപ്പോള്‍ സാര്‍വത്രികമാക്കിയത് അങ്ങേയറ്റം അപലപനീയമാണ്. ത്രീ സ്റ്റാറില്‍ വിദേശമദ്യം മാത്രമല്ല കള്ളും നല്‍കാന്‍ നിശ്ചയിച്ചിരിക്കുന്നു. പൂട്ടിയ ബാറുകള്‍ക്കു മുഴുവന്‍ അതതു താലൂക്കില്‍ ലൈസന്‍സു നല്‍കാന്‍ തീരുമാനിച്ചതും അപലപനീയമാണെന്നു കുമ്മനം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top