Flash News

കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങിന്റെ വേദിയില്‍ മാറ്റം; ജൂണ്‍ പതിനേഴിന് കലൂര്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

June 9, 2017

metroതിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടനം ജൂണ്‍ 17ന് കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കും. നേരത്തെ ആലുവയിലാണ് ഉദ്ഘാടനച്ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കുന്ന ചടങ്ങായതിനാല്‍ എസ്പിജിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് വേദി മാറ്റാന്‍ തീരുമാനിച്ചത്. ആലുവയില്‍ ഉദ്ഘാടനച്ചടങ്ങു നടക്കുന്നവേദി എസ്പിജി പരിശോധിച്ചിരുന്നു.

കൊച്ചി മെട്രോ ആലുവയില്‍നിന്നു പാലാരിവട്ടം വരെ 13 കിലോമീറ്ററാണ് മെട്രോ ആദ്യം ഓടുന്നത്. രണ്ടോമൂന്നോ മാസത്തിനുശേഷം എംജി റോഡില്‍ മഹാരാജാസ് കോളജ് ഗ്രൗണ്ടു വരെ. ഒരുവര്‍ഷത്തിനുള്ളില്‍ തൃപ്പൂണിത്തുറ വരെ 26.5 കിലോമീറ്ററിലേക്കു മെട്രോ ഓടിയെത്തും. ഇതിനൊപ്പം തന്നെ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നിന്നു കാക്കനാട് ഇന്‍ഫോ പാര്‍ക്കിലേക്കുള്ള മെട്രോ നിര്‍മാണവും ആരംഭിക്കും.

ഡി.എം.ആര്‍.സിയുടെ മേല്‍നോട്ടത്തില്‍ കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top