Flash News

കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടില്‍ ഇടിച്ച കപ്പല്‍ അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തിരുന്നു; വെസല്‍ നിയന്ത്രണ സം‌വിധാനത്തിന്റെ തകരാര്‍ പരിഹരിക്കാതെ അമേരിക്കന്‍ ജലപാതയില്‍ പ്രവേശിക്കരുതെന്ന് വിലക്കുണ്ടായിരുന്നു

June 11, 2017

boat-accidentകൊച്ചി: കൊച്ചിയില്‍ മത്സ്യബന്ധനബോട്ടില്‍ ഇടിച്ച കപ്പല്‍ നേരത്തെ അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡും കസ്റ്റഡിയില്‍ എടുത്തിരുന്നതായി കണ്ടെത്തി. കഴിഞ്ഞ ഫെബ്രുവരിയില്‍ അമേരിക്കയിലെ പോര്‍ട്ട്‌ലന്‍ഡില്‍ വെച്ചാണ് സുരക്ഷാവീഴ്ചയെ തുടര്‍ന്ന് ആമ്പര്‍ എല്‍ കപ്പല്‍ കസ്റ്റഡിയില്‍ എടുത്തത്. കപ്പലിലെ വെസല്‍ നിയന്ത്രണ സംവിധാനത്തിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. തകരാര്‍ പരിഹരിക്കാതെ അമേരിക്കന്‍ ജലപാതയില്‍ പ്രവേശിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.

കപ്പലില്‍ നിന്ന് പിടിച്ചെടുത്ത വോയിസ് റെക്കോര്‍ഡുകളും ലോഗ്ബുക്കും പോലീസ് പരിശോധിച്ചുവരികയാണ്.

പുതുവൈപ്പിനില്‍നിന്ന് 16 നോട്ടിക്കല്‍ മൈല്‍ അകലെ ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം. തോപ്പുംപടിയില്‍നിന്ന് രണ്ട് ദിവസം മുമ്പ് മത്സ്യബന്ധനത്തിന് പുറപ്പെട്ട കാര്‍മല്‍ മാത എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ട് നങ്കൂരമിട്ട് മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് കപ്പല്‍ ഇടിച്ചത്.

ബോട്ടില്‍ 14 മത്സ്യത്തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നത്. ഒരാളെ കാണാതിയിട്ടുണ്ട്. പരിക്കേറ്റ 11 പേരെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബോട്ടില്‍ ഇടിച്ച കപ്പല്‍ ലൈറ്റുകള്‍ ഓഫാക്കി അപകടസ്ഥലത്തുനിന്ന് കടന്നുവെന്നായിരുന്നു പരിക്കേറ്റ മത്സ്യത്തൊഴിലാളികള്‍ നല്‍കിയ മൊഴി.

ഗ്രീക്കുകാരനായ കപ്പിത്താനടക്കം 28 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇതില്‍ രണ്ട് സുരക്ഷാ ഉദ്യേഗസ്ഥര്‍ ഇന്ത്യക്കാരാണെന്ന് വ്യക്തമായിട്ടുണ്ട്. ബോട്ടില്‍ കപ്പലിടിച്ച വിവരം അറിഞ്ഞിട്ടില്ലെന്നും അന്താരാഷ്ട്രാ നിയമ പ്രകാരമുള്ള രക്ഷാപ്രവര്‍ത്തനവും മറ്റു നടപടികള്‍ എടുക്കാത്തത് അതുകൊണ്ടാണെന്നുമാണ് കപ്പല്‍ അധികൃതരുടെ വിശദീകരണം.

ബോട്ടിലിടിച്ചത് അറിഞ്ഞില്ല; വിശദീകരണവുമായി കപ്പല്‍ അധികൃതര്‍

കൊച്ചി: മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ ബോട്ടിലിടിച്ചത് അറിഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി കപ്പല്‍ അധികൃതര്‍. സംസ്ഥാന തീരദേശ പൊലീസിന് നല്‍കിയ പ്രാഥമിക വിശദീകരണത്തിലാണ് ഇക്കാര്യം പറയുന്നത്.

ബോട്ടില്‍ കപ്പലിടിച്ച വിവരം അറിഞ്ഞിട്ടില്ലെന്നും അന്താരാഷ്ട്രാ നിയമ പ്രകാരമുള്ള രക്ഷാപ്രവര്‍ത്തനവും മറ്റു നടപടികള്‍ എടുക്കാത്തത് അതുകൊണ്ടാണെന്നുമാണ് കപ്പല്‍ അധികൃതരുടെ വിശദീകരണം. ഗ്രീക്കുകാരനായ കപ്പിത്താനടക്കം 28 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇതില്‍ രണ്ട് സുരക്ഷാ ഉദ്യേഗസ്ഥര്‍ ഇന്ത്യക്കാരാണെന്ന് വ്യക്തമായിട്ടുണ്ട്.

അതേസമയം സംയുക്തമായി അന്വേഷണം നടത്തുന്ന നാവികസേനയ്ക്കോ കോസ്റ്റല്‍ പൊലീസിനോ കപ്പലില്‍ കയറാന്‍ സാധിച്ചില്ല. നാവിക സേനയുടെ നിയന്ത്രണത്തിലുള്ള കപ്പലിലെ കപ്പിത്താനടക്കമുള്ളവരുടെ മൊഴിയെടുക്കാന്‍ നടപടി സ്വീകരിച്ചിരുന്നെങ്കിലും കപ്പല്‍ കരയ്ക്കടുപ്പിക്കാനോ കയറാനോ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല. കപ്പലിന് ഭാരം കൂടുതലായതിനാല്‍ കരയ്ക്കടുപ്പിക്കാന്‍ സാധിക്കാത്തതിനാലാണിത്.

കപ്പലില്‍ വളമാണ് ചരക്ക്. വളം നിറച്ച ചാക്കുകള്‍ മറ്റൊരു കപ്പലിലേക്ക് മാറ്റി കപ്പലിന്റെ ഭാരം കുറയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കപ്പലുമായി ബന്ധപ്പെട്ട ഏജന്‍സികളാണ് നടപടികളെടുക്കേണ്ടത്. ഇതിന് കൂടുതല്‍ സമയം ആവശ്യമായതിനാല്‍ ഇന്നോ നാളെയോ കപ്പല്‍ കരയ്ക്കടുപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. അങ്ങനെയെങ്കില്‍ കപ്പലിലെത്തി കപ്പിത്താനെയും മറ്റു ജീവനക്കാരെയും ചോദ്യം ചെയ്യാനാകും കോസ്റ്റല്‍ പോലീസിന്റെ ശ്രമം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top