കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടനവേദിയിൽനിന്ന് ഇ.ശ്രീധരനും കെഎംആർഎൽ എംഡി ഏലിയാസ് ജോർജുമടക്കമുള്ള പ്രമുഖരെ ഒഴിവാക്കി. സ്ഥലം എംഎൽഎ പി.ടി.തോമസ്, കെ.വി.തോമസ് എംപി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്. വേദിയിൽ ഇരിക്കുന്ന നാലുപേരുടെ പട്ടികയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു എന്നിവരാണ് അത്. എന്നാൽ കൊച്ചി മേയറും ഗതാഗതമന്ത്രിയും ഉൾപ്പെടെ മറ്റു മൂന്നുപേർകൂടി പട്ടികയിൽ ഉൾപ്പെടുമെന്നാണ് അറിയുന്നത്.
വേദിയിൽ ഇരിക്കേണ്ട പതിമൂന്നു പേരുടെ പട്ടികയാണ് കെഎംആർഎൽ തയാറാക്കി നൽകിയിരുന്നത്. എന്നാൽ എസ്പിജി സുരക്ഷാ ചർച്ചകൾക്കുശേഷം അത് ചുരുക്കുകയായിരുന്നു.
ജനപ്രതിനിധികളെ വേദിയിൽനിന്ന് ഒഴിവാക്കിയത് അവഹേളനമാണെന്ന് പി.ടി.തോമസ് എംഎൽഎ പറഞ്ഞു. നടപടിക്കെതിരെ പ്രതിഷേധമുയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അസ്വാഭാവികത ഇല്ലാത്ത തീരുമാനമാണെന്നും അത് അംഗീകരിക്കുന്നതായും ഇ.ശ്രീധരൻ പറഞ്ഞു. മെട്രോയുടെ തുടക്കം മുതൽ ഒപ്പമുണ്ടായിരുന്നവരാണ് ഇ.ശ്രീധരനും ഏലിയാസ് ജോർജും.
ശനിയാഴ്ച രാവിലെ 11നാണ് കൊച്ചി മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നത്. ആലുവയിൽ നടത്താനിരുന്ന ഉദ്ഘാടനച്ചടങ്ങ് എസ്പിജിയുടെ നിർദേശപ്രകാരം കലൂർ സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു. രാവിലെ 10.30ന് പാലാരിവട്ടത്തെത്തുന്ന പ്രധാനമന്ത്രി അവിടെനിന്നു മെട്രോയിൽ പത്തടിപ്പാലം വരെയും തിരിച്ചു പാലാരിവട്ടത്തേക്കും യാത്ര ചെയ്യും.
Print This Post
To toggle between English & Malayalam Press CTRL+g
Read More
ദീപയ്ക്കു വേണ്ടി തണല്‍ പെരുമ്പുഴ സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറി
ഇടതുമുന്നണിയുടെ അടിത്തറ വിപുലമാക്കും: സി.പി.എം
തരുണ്‍ തേജ്പാല്‍ കസ്റ്റഡിയില്‍ ; ഇടക്കാല ജാമ്യം അനുവദിച്ചു
മലങ്കര സഭക്ക് ഒര്‍ലാന്റോ നഗരഹൃദയത്തില്‍ പുതിയ ദേവാലയം
പി.സി. ജോര്‍ജ്ജ് ലക്ഷ്യമിടുന്നത് പുതിയ സഖ്യം
കൊച്ചി മെട്രോയില്‍ ജോലി വാഗ്ദാനം ചെയ്ത് പരിശീലനം പൂര്‍ത്തിയാക്കിയ ഭിന്നലിംഗക്കാരെ കബളിപ്പിച്ചതായി പരാതി
ഓടാന്‍ റെഡിയായി കൊച്ചി മെട്രോ; ആദ്യ ഘട്ടം ആലുവ മുതല്‍ പാലാരിവട്ടം വരെ; ഉദ്ഘാടനം അടുത്ത മാസം
കൊച്ചി മെട്രോ; ജനകീയ യാത്രയില്‍ കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്ന് പോലീസ് കേസ്; ആയിരം രൂപ മുതല്‍ ആറ് മാസം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണെന്ന് മെട്രൊ അധികൃതര്‍
കൊച്ചി മെട്രോയുടെ മൂന്ന് കോച്ചുകൾകൂടി എത്തി; മാര്‍ച്ചില്‍ പത്ത് ട്രെയിനുകള്‍ സജ്ജമാകും
ധനമന്ത്രി ദുരിതാശ്വാസ പാക്കേജിന്റെ രൂപരേഖ തയ്യാറാക്കി, എംഎസ്എംഇ, എന്‍ബിഎഫ്സി എന്നിവയ്ക്ക് സഹായം പ്രഖ്യാപിച്ചു
നീരവ് മോദിയുടെ മാനസികാവസ്ഥ ഗുരുതരമാണ്, ഇന്ത്യയിലെ ജയിലില്‍ ചികിത്സ ബുദ്ധിമുട്ടാണെന്ന് അഭിഭാഷകന്
ഫൊക്കാന കണ്വെന്ഷന് മാറ്റിവച്ചു, പുതിയ തീയതി പ്രഖ്യാപനം ജൂണില്‍
കോവിഡിനെതിരെ പ്രതിരോധ മാര്‍ഗങ്ങളുമായി ഡബ്ല്യു എം സി ന്യൂജേഴ്സി പ്രൊവിന്‍സ് വിദഗ്ധ ഡോക്ടര്‍മാരുമായി ചര്‍ച്ച സംഘടിപ്പിച്ചു
വിവാദത്തിന്‍െറ ട്രാക്കിലൂടെ കൊച്ചി മെട്രോ യാത്ര തുടങ്ങി, ക്രെഡിറ്റ് തട്ടാനുള്ള പിണറായി സര്‍ക്കാറിന്‍െറ ഗൂഢനീക്കം പൊളിഞ്ഞു
ഡിഎംആര്‍സിയേയും ശ്രീധരനേയും തിരിച്ച് കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്
ദലിത് വിദ്യാര്‍ഥിക്ക് മദ്യം നല്കി റാഗിങ്ങ്, വൃക്ക തകരാറിലായി ഗുരുതരാവസ്ഥയില്‍, എട്ടു വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്
എറണാകുളം നഗരത്തിലൂടെ മഹാരാജാസ് കോളേജ് വരെ മെട്രോ കുതിക്കുന്നു; ഉദ്ഘാടനം ഇന്ന്
കാമുകിയെ കൊന്ന് വെട്ടി നുറുക്കി കത്തിയ്ക്കാന്‍ ശ്രമം, പരാജയപ്പെട്ടതോടെ കുഴിച്ചുമൂടി, ക്രൂര കൃത്യം ചെയ്ത കാമുകന് പോലീസ് പിടിയില്‍
“കോന്‍ ബനേഗാ രാഷ്ട്രപതി”; മെട്രോമാന് ഇ. ശ്രീധരന് അടുത്ത രാഷ്ട്രപതിയാകുമോ? ഇന്ത്യാ ടുഡെയുടെ സര്‍വ്വേ പറയുന്നു ‘യെസ്’ എന്ന്
കുന്ദമംഗലത്തെ ബെന്‍സ് വാഹനങ്ങളുടെ എക്സ്ക്ലൂസീവ് വര്‍ക്ക് ഷോപ്പ് കത്തി നശിച്ചു, കോടികളുടെ നഷ്ടമെന്ന് ഉടമ
പിണറായി സര്‍ക്കാര്‍ കേരളത്തില്‍ നിന്ന് ചവിട്ടിപ്പുറത്താക്കിയ മെട്രോമാന് ഇ ശ്രീധരന് കേന്ദ്രം പുതിയ ചുമതല നല്കി
മാനവികതയുടെ ആഘോഷം; ഓണ്‍ലൈന്‍ ഈദ് സൗഹൃദ സംഗമം ശ്രദ്ധേയമായി
സ്വര്‍ണ്ണം മാത്രമല്ല, വിദേശത്തുനിന്ന് തോക്കുകളും കൊണ്ടുവന്നു, കെ.ടി. റമീസിന്റെ തോക്ക് ഇടപാടുകളെക്കുറിച്ച് എന്‍ ഐ എ അന്വേഷിക്കുന്നു
ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ: കേന്ദ്രമന്ത്രിക്കും വി.സിക്കുമെതിരെ കേസ്; മുംബൈയിലും ദല്‍ഹിയിലും വന്‍ പ്രതിഷേധം, ലാത്തിച്ചാര്‍ജ്
Leave a Reply