Flash News

കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

June 16, 2017

AWARD WINNERS KPWF 2017ന്യുയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമുള്ള മലയാളി പെന്തക്കോസ്ത് സഭാഗങ്ങളായ പുതിയ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാന്‍, കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്ക നാഷണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട, ക്രൈസ്തവ സാഹിത്യ രചന മത്സരത്തില്‍ വിജയികളായവരെ പ്രഖ്യാപിച്ചു.

ന്യുയോർക്കില്‍ നിന്നുമുള്ള ഡോ. ഷൈനി റോജന്‍ സാം എഴുതിയ “കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ” എന്ന ലേഖനം മലയാളം വിഭാഗത്തിലും, ഡാളസ്സില്‍ നിന്നുമുള്ള സിസ്റ്റര്‍ ലൗലി ഷാജി തോമസ് എഴുതിയ “മായയാം ഉലകത്തില്‍” കവിത വിഭാഗത്തിലും, ഹ്യൂസ്റ്റനില്‍ നിന്നുമുള്ള ഡോ. മനു ചാക്കോ എഴുതിയ “കൊഴിയുന്ന ഇലകള്‍ പറഞ്ഞത്” മലയാളം ചെറുകഥ വിഭാഗത്തിലും പുരസ്ക്കാരം നേടി. ടെക്‌സസില്‍ നിന്നുമുള്ള സിസ്റ്റര്‍ സാറാ ജോണ്‍ എഴുതിയ ‘സെറ്റ് ലൈക് ഫ്ലിന്റ് ‘ എന്ന ലേഖനത്തിനും ഫ്ലോറിഡയില്‍ നിന്നുമുള്ള സിസ്റ്റര്‍ അഞ്ജലീന ജോണ്‍ എഴുതിയ ‘ഗുഡ്ബൈ’ എന്ന ഇഗ്ലീഷ് കവിതയും, 2017 ലെ കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം അവാര്‍ഡിന് അര്‍ഹത നേടി.

പുസ്തക രചനയിലൂടെ ആത്മീയ സമൂഹത്തിനു നല്‍കിയ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തി, ബ്രദര്‍ പി.എസ് എബ്രഹാം രചിച്ച ‘ഇടയലേഖനങ്ങള്‍’ എന്ന ഗ്രന്ഥത്തിനും, പാസ്റ്റര്‍ ജി സാമുവേല്‍ എഴുതിയ ‘പരിശുദ്ധാത്മാവ് ഒരു വിചിന്തനം’ എന്ന പുസ്തകത്തിനും, ബ്രദര്‍ മനു ഫിലിപ്പ് രചിച്ച ‘തൊട്ടറിവോ അതോ കേട്ടറിവോ’ എന്ന ഗ്രന്ഥത്തിനും, സിസ്റ്റര്‍ സൂസന്‍ ബി ജോണ്‍ എഴുതിയ ‘സ്വര്‍ഗീയ സംഗീതധാര’ എന്ന ആത്മീയ ഗാന സമാഹാരത്തിനും പുരസ്‌ക്കാരങ്ങള്‍ നല്‍കും.

അവാര്‍ഡ് ജേതാക്കള്‍ക്ക് ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ കൊളംബസ് ഒഹായോ ഹയാത്ത് റീജന്‍സി ഹോട്ടല്‍ സമുച്ചയത്തില്‍ വെച്ച് നടത്തപ്പെടുന്ന മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സില്‍ ഫലകവും പ്രശംസാപത്രവും ഉള്‍പ്പെടുന്ന പുരസ്ക്കാരം നല്‍കി ചടങ്ങില്‍ ആദരിക്കും. റൈറ്റേഴ്‌സ് ഫോറം സമ്മേളനത്തിനോടനുബന്ധിച്ച് മാധ്യമ ശില്പശാല ഉണ്ടായിരിക്കും. അടുത്ത വര്‍ഷം നടത്തപ്പെടുന്ന കെ.പി.ഡബ്ല്യൂ.എഫ് രജതജൂബിലി സമ്മേളനത്തിനോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീറിന്റെ പ്രകാശന കര്‍മ്മം റവ. പി.ഐ എബ്രഹാം (കാനം അച്ചന്‍) നിര്‍വ്വഹിക്കും.

ക്രൈസ്തവ സാഹിത്യ മേഖലയില്‍ വിവിധ നിലകളില്‍ തികഞ്ഞ പ്രാവീണ്യം നേടിയിട്ടുള്ള റവ. ഡോ. ബാബു തോമസ്, റവ. ഡോ. ലെസ്ലി വര്‍ഗീസ്, റവ. ഡോ. ജോമോന്‍ ജോര്‍ജ്, എസ്.പി. ജെയിസ് എന്നിവരായിരുന്നു ഓരോ വിഭാഗത്തിലും വിധി നിര്‍ണ്ണയം നടത്തിയത്‌.

റോയി മേപ്രാല്‍ പ്രസിഡന്റ്, രാജന്‍ ആര്യപ്പള്ളില്‍ വൈസ് പ്രസിഡന്റ്, നിബു വെള്ളവന്താനം ജനറല്‍ സെക്രട്ടറി, പാസ്റ്റര്‍ സ്റ്റാന്‍ലി ചിറയില്‍ ജോ. സെക്രട്ടറി, ജോയിസ് മാത്യൂസ് ട്രഷറര്‍, സിസ്റ്റര്‍ മേരി ജോസഫ് ലേഡീസ് കോഓര്‍ഡിനേറ്റര്‍ എന്നിവരാണ് കെ.പി. ഡബ്ല്യു.എഫ് ദേശീയ ഭാരവാഹികള്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top