വേര്‍പിരിയലിന്റെ വക്കിലെത്തിയ ആ ദാമ്പത്യം വീണ്ടും ഒന്നിച്ചത് പിഞ്ചുകുഞ്ഞിന്റെ സ്നേഹ ചുംബനത്തിലൂടെ; വനിതാ അദാലത്തിലെ കരളലിയിക്കുന്ന രംഗം

silhouettes-of-parents-with-830x412തിരുവനന്തപുരം: രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ പുതിയൊരു ലോകം ജനിക്കുന്നു എന്നു പറഞ്ഞത് ഒക്‌ടോവിയോ പാസ് ആണ്. എന്നാല്‍, ദാമ്പ്യത്യത്തിലെ കല്ലുകടികള്‍ ഒറ്റ ചുംബനത്തില്‍ ഇല്ലാതാക്കിയിരിക്കുകയാണ് ഇവിടെയൊരു പിഞ്ചു കുഞ്ഞ്. സംസ്ഥാന വനിതാ കമ്മിഷന്‍ സംഘടിപ്പിച്ച മെഗാ അദാലത്തിലാണ് ആരുടെയും കരളലിയിക്കുന്ന രംഗങ്ങള്‍ അരങ്ങേറിയത്. ഇനിയൊരിക്കലും മദ്യപിക്കില്ലെന്ന ഭര്‍ത്താവിന്റെ ഉറപ്പിന്മേല്‍ അങ്ങനെ അവര്‍ വീണ്ടും ഒന്നായി.

െതെക്കാട് റസ്റ്റ് ഹൗസില്‍ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസെഫെന്റെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ ഇരുനൂറിലേറെ പരാതികളാണു പരിഗണിച്ചത്. മദ്യപാനിയായ ഭര്‍ത്താവുമൊന്നിച്ച് ഇനി ജീവിതമില്ലെന്ന വാശിയിലായിരുന്നു യുവതി. മര്‍ദനം സഹിക്കാനാവുന്നില്ല, കുഞ്ഞിന്റെ മുഖം കാണാന്‍പോലും ഭര്‍ത്താവ് കൂട്ടാക്കുന്നില്ലെന്നായിരുന്നു യുവതിയുടെ പരാതി. എന്നാല്‍, മദ്യപാനത്തിന്റെ പേരില്‍ ഭാര്യയുടെ ബന്ധുക്കള്‍ തന്നെ അകറ്റിയതാണെന്നായിരുന്നു യുവാവിന്റെ നിലപാട്. അദാലത്തിനിടെ കുഞ്ഞു നല്‍കിയ സ്‌നേഹചുംബനം മതിയായിരുന്നു ആ പിതാവിന്റെ മനസുമാറ്റാന്‍. പ്രശ്‌നങ്ങളുടെ മഞ്ഞുരുകിയെങ്കിലും ഇരുവര്‍ക്കും കമ്മിഷന്‍ കൗണ്‍സലിങ് നല്‍കും.

അമ്പതു പിന്നിട്ടയാള്‍ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു വിവാഹത്തിനൊരുങ്ങുന്നതിനെതിരേ കമ്മിഷനെ സമീപിച്ചതു രണ്ടു പെണ്‍മക്കളാണ്. ഇതേക്കുറിച്ചു വീട്ടമ്മ പോലീസിനു നല്‍കിയ പരാതിയില്‍ കമ്മിഷന്‍ വിശദാംശം തേടും. തപാല്‍ വഴി വിവാഹമോചനമയച്ച അര്‍ധെസെനികനെതിരെയും പരാതിയെത്തി. സിറ്റിങ്ങിനു ഹാജരാകാത്ത ഇയാളോടു മേലുദ്യോഗസ്ഥന്‍ മുഖേന വിശദീകരണം തേടും. അദാലത്ത് 91 കേസുകള്‍ തീര്‍പ്പാക്കി. ഏഴു കേസുകളില്‍ വിവിധ വകുപ്പുകളില്‍നിന്നു റിപ്പോര്‍ട്ട് തേടി. ഒന്‍പതു കേസുകളില്‍ കൗണ്‍സലിങ് നടത്തും. 96 കേസുകള്‍ അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും. കമ്മിഷന്‍ അംഗങ്ങളായ ഡോ. ലിസി ജോസ്, ഷിജി ശിവജി, എം.എസ്. താര, ഡയറക്ടര്‍ വി.യു. കുര്യാക്കോസ് എന്നിവരും അദാലത്തില്‍ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment