സെല്‍‌ഫി വിത്ത് ‘സോളോ’ നായിക നേഹ ശര്‍മ്മ; ദുല്‍ഖറിന്റേയും നേഹയുടേയും സെല്‍‌ഫി വൈറലാകുന്നു

Neha-Sharma-selfie-Dulquer--830x412ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സോളോയുടെ ഷൂട്ടിങ്ങിനായി മുംബൈയിലാണു ദുല്‍ഖര്‍ ഇപ്പോള്‍. കഴിഞ്ഞ ആറുമാസമായി ചിത്രത്തിന്റെ പണിപ്പുരയിലാണു ദുല്‍ഖറും സംഘവും. ബോളിവുഡില്‍നിന്നുള്ള നേഹ ശര്‍മയാണു നായിക. ഏറെ പ്രതീക്ഷയോടെയാണു ദുല്‍ഖറിന്റെ ആരാധകര്‍ ചിത്രം കാത്തിരിക്കുന്നതെങ്കിലും ഇപ്പോള്‍ ചര്‍ച്ച നേഹ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത സെല്‍ഫിയാണ്.

സംവിധായകന്‍ ബിജോയ് നമ്പ്യാര്‍, ക്യാമറാമാന്‍ ഗിരീഷ് ഗംഗാധരന്‍, ദുല്‍ഖര്‍, നേഹ എന്നിവര്‍ക്കൊപ്പമെടുത്ത ചിത്രങ്ങളാണു വൈറലാകുന്നത്. ആയിരക്കണക്കിന് ആരാധകരാണു ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. തേരി മേരി കഹാനി, ക്യാ സൂപ്പര്‍ കൂള്‍ മേം ഹും, യങ്ങിസ്ഥാന്‍ എന്നീ ചിത്രങ്ങളില്‍ നേഹ വേഷമിട്ടിട്ടുണ്ട്.

soloഭൂമി, അഗ്നി, വെള്ളം, കാറ്റ് എന്നിങ്ങനെ നാലു ഘടകങ്ങളിലൂടെയാണു സോളോ മുന്നേറുന്നതെന്നാണു സൂചനകള്‍. സ്‌നേഹത്തിന്റെയും പ്രതികാരത്തിന്റെയും ചട്ടക്കൂടിലേക്ക് ഈ നാലു വിഷയങ്ങളെയും കൊണ്ടുവരുന്നതാണു ചിത്രത്തിന്റെ പ്രമേയമെന്നും സൂചനയുണ്ട്. ചിത്രത്തില്‍ ഒന്നിലേറെ ലുക്കിലാണു ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുന്നത്. മുംബൈയിലെ പ്രകൃതിരമണീയമായ ലോണാവാലയിലാണ് അവസാന ഷെഡ്യൂള്‍ ചിത്രീകരിച്ചത്. ഇവിടെനിന്നുള്ള ചിത്രങ്ങളാണു വൈറലാകുന്നതും.

ഇതുവരെ മലയാളത്തില്‍ നിര്‍മ്മിച്ച ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കും തന്റെ ചിത്രമെന്ന് സംവിധായകന്‍ പറയുന്നു. ബിജോയുടെ ഹോം ബാനറായ ഗേറ്റ്‌വേ ഫിലിംസും അബാം മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൊച്ചിയില്‍നിന്നും ബോളിവുഡിലേക്കു ചേക്കേറുംമുമ്പ് മണിരത്‌നത്തിന്റെ അസിസ്റ്റന്റായിരുന്നു ബിജോയ്. 2005ല്‍ മോഹന്‍ ലാല്‍ നായകനായ ഷോര്‍ട്ട് ഫിലിം ‘റിഫഌക്ഷന്‍സ്’ ആണ് ആദ്യമായി സംവിധാനം ചെയ്തത്. പിന്നീടു 2011ല്‍ സെയ്ത്താന്‍ എന്ന ബോളിവുഡ് സിനിമ സംവിധാനം ചെയ്തു. പിന്നീടു വിക്രത്തെ നായകനാക്കിയ ഡേവിഡ് എന്ന സിനിമയും സംവിധാനം ചെയ്തു.

Dulquer-Salmaan-Neha-Sharma

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment