“സാംസ” ഇഫ്താര്‍ സംഗമം 2017

20170616_190752ബഹ്റൈന്‍ : സാംസയുടെ നേതൃത്വത്തില്‍ 16/06/2017 വെള്ളിയാഴ്ച സൗത്ത് പാര്‍ക്ക് റെസ്റ്ററാന്റില്‍ വെച്ച് സമൂഹ നോമ്പ് തുറയും ഇഫ്താര്‍ സംഗമവും നടത്തി. രക്ഷാധികാരി ഡോ. മുഹമ്മദ്‌ റഫീഖിന്റെ മേല്‍നോട്ടത്തില്‍ നടന്ന സംഗമത്തില്‍ വിവിധ സംഘടനാ പ്രതിനിധികള്‍, നോമ്പനുഷ്ടിക്കുന്ന സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെട്ട ജനവിഭാഗങ്ങള്‍, വ്യത്യസ്ഥ ഭാഷ, ദേശക്കാര്‍ എന്നിവര്‍ പങ്കെടുത്ത പരിപാടി, മത സൗഹാര്‍ദ്ദത്തിന്റേയും, മാനവ സ്നേഹത്തിന്റെയും സന്ദേശമായി മാറി.

റമദാന്‍ സന്ദേശ പ്രഭാഷണം ബഹു. സായദ് റമദാന്‍ നദവി നിര്‍വ്വഹിച്ചു. പ്രസിഡന്റ് വത്സരാജന്‍ അദ്ധ്യക്ഷനും, ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ സ്വാഗതവും ആശംസിച്ച ചടങ്ങില്‍ വനിതാവേദി വൈസ് പ്രസിഡന്റ് നിര്‍മ്മല ജേക്കബ്‌ നന്ദി പ്രകാശിപ്പിച്ചു.

നോമ്പ് തുറയിലും സ്നേഹവിരുന്നിലും 300ല്‍‌പരം പേര്‍ പങ്കെടുത്തു. ബാബു മാഹി, മുരളീകൃഷ്ണന്‍, ഹംസ ചാവക്കാട്, സതീഷ്‌ പൂമനക്കല്‍, സുനില്‍ പാപ്പച്ചന്‍, ജിജോ ജോര്‍ജ്, വിനോദ് ഗുരുവായൂര്‍, സംഗീത്, ബിജു കരിയാട്, മനീഷ്, ബാലസുബ്രഹ്മണ്യം, പ്രേമ ബാബുരാജ്, ബീന ജിജോ, റീന ഷിരോസ് ലാല്‍, ഗീത ബാലു, സന്ധ്യ അനൂപ്‌, സ്നേഹ, സിതാര മുരളീകൃഷ്ണന്‍, ജെമുന കുലശേഖരന്‍, ആശ ബാബു, ബിനി വിനോദ്, ഇന്‍ഷ റിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.

20170616_183454 20170616_183552

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment