പാക്കിസ്ഥാനില്‍ ചൈനീസ് പൗരന്മാരെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സമൂഹ മാധ്യമങ്ങള്‍; പാക്കിസ്ഥാനിലേക്ക് സൈന്യത്തെ അയക്കണമെന്ന് ആവശ്യപ്പെട്ടു

china-pakistan-reutersബെയ്ജിംഗ്: പാക്കിസ്ഥാനിലേക്ക് സൈന്യത്തെ അയക്കണമെന്ന് ചൈനീസ് സമൂഹ മാധ്യമങ്ങള്‍. പാക്കിസ്ഥാനിലെ ബലൂചിസ്താനില്‍ നിന്ന് രണ്ട് ചൈനീസ് പൗരന്മാരെ ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ കടുത്ത രോഷമാണ് സമൂഹമാധ്യമങ്ങളില്‍ പ്രകടമാകുന്നതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കണമെങ്കില്‍ പാക്കിസ്ഥാനിലേക്ക് സൈന്യത്തെ അയക്കണമെന്ന് സമൂഹമാധ്യമങ്ങളില്‍ ആവശ്യം ഉയര്‍ന്നതായി ചൈനീസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ വിഷയത്തില്‍ മൃദു സമീപനമാണ് ചൈന സ്ഥീകരിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മിതത്വം പാലിക്കാനാണ് ചൈനീസ് മാധ്യമങ്ങള്‍ക്ക് അധികൃതരില്‍നിന്ന് ലഭിച്ചിട്ടുള്ള നിര്‍ദ്ദേശം.

ജൂണ്‍ 8 നാണ് രണ്ട് ചൈനീസ് പൗരന്മാരെ തട്ടിക്കൊണ്ടു പോയതായി ഐഎസ് അവകാശപ്പെട്ടത്. ഭാഷാ അധ്യാപകരാണ് ഇവര്‍ എന്നാണ് ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ ഇരുവരും ദക്ഷിണ കൊറിയയുടെ സഹായത്തോടെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചതിനാലാണ് ഭീകരര്‍ കൊലപ്പെടുത്തിയതെന്ന് ചൈന ആരോപിച്ചിരുന്നു. ഈ വാദം ഉന്നയിച്ച് വിഷയം അവസാനിപ്പിക്കാന്‍ ചൈന ശ്രമം നടത്തിയിരുന്നുവെങ്കിലും ദക്ഷിണ കൊറിയ ഇക്കാര്യം നിഷേധിച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment