മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മാതൃകയാകണം: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ്

trump2വാഷിംഗ്ടണ്‍ ഡി സി: മാതാപിതാക്കള്‍ വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് മാതൃകയാകണമെന്നും അമേരിക്കയില്‍ കാത്തു സൂക്ഷിക്കുന്ന ഉയര്‍ന്ന മൂല്ല്യങ്ങള്‍ തലമുറകളിലേക്ക് പകരുന്നതിന് ശ്രമിക്കണമെന്നും ഫാദേഴ്‌സ് ഡേയില്‍ പ്രസിഡന്റ് ട്രം‌പ് നല്‍കിയ സന്ദേശത്തില്‍ പറയുന്നു.

മാതാപിതാക്കളുടെ ജീവിതത്തില്‍ അനുഭവിക്കുന്ന ത്യാഗങ്ങള്‍ക്ക് അവരോട് നന്ദി പ്രകടിപ്പിക്കുന്നതിന് കുട്ടികളും ശ്രദ്ധിക്കണമെന്നും ട്രം‌പ് ഉദ്‌ബോധിപ്പിച്ചു.

കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ അവരെ സ്‌നേഹിക്കുന്നതിനും, ദൈവ വിശ്വാസത്തില്‍ വളര്‍ത്തുന്നതിനും കുടുംബ ബന്ധങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനും പിതാക്കള്‍ക്കള്‍ക്കുള്ള ഉത്തരവാദിത്വം വളരെ വലുതാണെന്ന് പ്രസിഡന്റ് ഓര്‍മിപ്പിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ രാഷ്ട്രത്തിന് പ്രഥമ പരിഗണന നല്‍കുന്നതുപോലെ കുടുംബത്തില്‍ പിതാക്കന്മാര്‍ കുട്ടികള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്.

രാജ്യത്തിലെ എല്ലാ പിതാക്കന്മാര്‍ക്കും എല്ലാവിധ നന്മകളും, ആശംസകളും നേരുന്നതായി പ്രസിഡന്റ് അറിയിച്ചു.

മെരിലാന്റിലുള്ള ക്യാമ്പ് ഡേവിഡില്‍ ഭാര്യയും കുട്ടികളുമൊത്ത് ഫാദേഴ്‌സ് ഡേ ആഘോഷിക്കുവാന്‍ എത്തിയതായിരുന്നു പ്രസിഡന്റ് ട്രം‌പ്.

വാര്‍ത്ത: പി.പി. ചെറിയാന്‍

Trump

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment