Flash News

ന്യൂയോര്‍ക്ക് ജെ.എഫ്.കെയില്‍ നിന്ന് ലണ്ടനിലേക്ക് വെറും രണ്ടര മണിക്കൂര്‍ കൊണ്ട് പറന്നെത്താം; അത്യാധുനിക സൂപ്പര്‍സോണിക് വിമാനവുമായി ബൂം

June 21, 2017

super-sonic-flightന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍നിന്ന് ലണ്ടനിലേയ്ക്ക് രണ്ടര മണിക്കൂര്‍കൊണ്ട് പറന്നെത്താവുന്ന സൂപ്പര്‍ സോണിക് വിമാനവുമായി പുതിയ കമ്പനി. ഡെന്‍വര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബൂം എന്ന കമ്പനിയാണ് അത്യാധുനിക അതിവേഗ വിമാനം പുറത്തിറക്കുന്നത്. നിലവിൽ ആറര മണിക്കൂറാണ് ന്യൂയോർക്ക് -ലണ്ടൻ പറക്കൽ സമയം.

ചൊവ്വാഴ്ച പാരീസ് എയര്‍ ഷോയിലാണ് ഇത്തരമൊരു വിമാനം കമ്പനി അവതരിപ്പിച്ചത്. അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ വിമാനം യാത്രയ്ക്ക് തയ്യാറാവുമെന്ന് കമ്പനി വ്യക്തമാക്കുന്നു. . ലോകത്തിലെ പ്രധാന പല വിമാനക്കമ്പനികളും ഇതില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ബൂമിന്റെ സ്ഥാപകനും മേധാവിയുമായ ബ്ലേക്ക് സ്‌കോള്‍ വ്യക്തമാക്കി.

സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്ന് ടോക്കിയോയിലേയ്ക്ക് അഞ്ചര മണിക്കൂര്‍കൊണ്ട് എത്തിച്ചേരുന്ന സര്‍വ്വീസും ലോസാഞ്ചലസില്‍നിന്ന് സിഡ്‌നിയിലേയ്ക്ക് എഴ് മണിക്കൂറുകൊണ്ട് എത്തിച്ചേരുന്ന സര്‍വ്വീസും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. ന്യൂയോര്‍ക്ക്- ലണ്ടന്‍ യാത്രയ്ക്ക് അയ്യായിരം ഡോളറാണ് കമ്പനി കണക്കാക്കുന്ന ഏകദേശ യാത്രാകൂലി.

എന്നാല്‍ ഇത്തരം വിമാന സര്‍വീസുകള്‍ സാമ്പത്തിക നഷ്ടം വരുത്തുമെന്നതിനാല്‍ പ്രായോഗികമല്ലെന്ന് ചില വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നഷ്ടത്തെ തുടര്‍ന്ന് യൂറോപ്യന്‍ കമ്പനിയായ കോണ്‍കോഡ് സൂപ്പര്‍സോണിക് വിമാനങ്ങളുടെ സര്‍വീസ് അവസാനിപ്പിച്ചിരുന്നു.

ഇന്ധനച്ചെലവ്, സാങ്കേതികത, സര്‍വീസ് സമയം, സൂപ്പര്‍സോണിക് വിമാനങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍ തുടങ്ങിയവയൊക്കെ ഇത്തരം വിമാനസര്‍വീസുകളുടെ പ്രായോഗിക ബുദ്ധിമുട്ടുകളാണ്. സൂപ്പര്‍ സോണിക് വിമാനങ്ങളുടെ കടുത്ത ശബ്ദം മൂലം അമേരിക്ക അടക്കമുള്ള പല രാജ്യങ്ങളും ഇത്തരം വിമാനങ്ങള്‍ക്ക് അനുമതി നല്‍കാറില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top