പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിനയച്ച കത്ത് പുറത്ത്; ഇനിയും ബുദ്ധിമുട്ടിക്കരുതെന്നും, എത്രയും വേഗം തരാമെന്നേറ്റ പണം തരണമെന്നും സുനി കത്തില്‍ സൂചിപ്പിക്കുന്നു

letter-1നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്‍സര്‍ സുനി ജയിലില്‍വെച്ച് നടന്‍ ദിലീപിന് എഴുതിയതാണെന്ന് കരുതുന്ന കത്ത് പുറത്ത്.

വളരെ ബുദ്ധിമുട്ടിയാണ് ഈ കത്ത് കൊടുത്തുവിടുന്നതെന്നും കത്ത് കൊണ്ടുവരുന്ന വ്യക്തിക്ക് കേസിനെപ്പറ്റി യാതൊരു വിവരവുമില്ലെന്നും കത്തില്‍ പറയുന്നു. എന്റെ ജീവിതം നശിച്ചു, പക്ഷെ ഞാന്‍ ഇതുവരെ ചേട്ടനെ കൈവിട്ടിട്ടില്ല. ചേട്ടന്‍ എല്ലാം ആലോചിച്ച് ചെയ്യണം കത്തില്‍ എഴുതിയിരിക്കുന്നു.

നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ദിലീപിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു എന്ന സൂചന നല്‍കുന്നതാണ് പള്‍സര്‍ സുനിയുടെ കത്തിലെ വാക്കുകള്‍. സംഭവത്തിന് ശേഷം ദിലീപ് തിരിഞ്ഞുനോക്കിയില്ലെന്ന പരിഭവമാണ് സുനില്‍കുമാര്‍ കത്തില്‍ പങ്കുവയ്ക്കുന്നത്.

തന്റെ ഒരു സുഹൃത്തു വഴി കത്തിന്റെ കോപ്പി ലഭിച്ചതായി ദിലീപ് പറഞ്ഞിരുന്നു. ഫോണ്‍ റെക്കോഡുകള്‍ക്കൊപ്പം കത്തും ദിലീപ് പോലീസില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. ജയിലില്‍ തനിക്കൊപ്പം കഴിഞ്ഞിരുന്ന വിഷ്ണുവിന്റെ കൈവശമാണ് പള്‍സര്‍ സുനി കത്ത് കൊടുത്ത് വിട്ടത്. ഇതു സംബന്ധിച്ച അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് ദിലീപ് മാധ്യമങ്ങളോട് പ്രതികരിച്ചു.

1-4

2-3

പള്‍സര്‍ സുനി എഴുതിയ കത്തിന്റെ കടലാസും മുദ്രയും ജയിലിലേതെന്ന് തിരിച്ചറിഞ്ഞു; കൈയ്യക്ഷരം പൊലീസ് പരിശോധിക്കും

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് അയച്ച കത്തെഴുതിയ കടലാസ് ജയിലിലേതാണെന്ന് തിരിച്ചറിഞ്ഞു. കാക്കനാട് ജയിലധികൃതരാണ് കടലാസും മുദ്രയും തിരിച്ചറിഞ്ഞത്. നേരത്തെ കേസാവശ്യത്തിന് എന്നും പറഞ്ഞ് പള്‍സര്‍ സുനി ജയിലില്‍ നിന്നും കടലാസ് വാങ്ങിയിരുന്നു. ജയിലില്‍ നിന്നുതന്നെയാണ് കത്ത് എഴുതിയിരിക്കുന്നതെന്നാണ് അധികൃതരുടെ നിഗമനം. കത്തിലെ കൈയക്ഷരത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്.

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ നടന്‍ ദീലീപനയച്ച കത്ത് ഇന്നാണ് പുറത്തുവന്നത്. പണമാവശ്യപ്പെട്ടും ഇത്രയുംകാലം താന്‍ വിശ്വാസവഞ്ചന നടത്തിയിട്ടില്ലെന്ന് കാണിച്ചാണ് കാക്കനാട് സബ് ജയിലില്‍ തടവിലുള്ള പള്‍സര്‍ സുനിയുടെ കത്ത്. വാഗ്ദാനം ചെയ്ത തുക ഒരുമിച്ച് വേണ്ടെന്നും അഞ്ച് മാസം കൊണ്ട് തന്നാല്‍ മതിയെന്നും കത്തിലുണ്ട്. കാക്കനാട് ജയിലില്‍ കഴിയുന്ന സുനി സുഹൃത്ത് വിഷ്ണു വഴിയാണ് ദിലീപിന് കത്ത് നല്‍കിയത്.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News