ആ കത്ത് പള്‍സര്‍ സുനി എഴുതിയതല്ല; കേസിന്റെ ഗതി മാറുന്നു

suni (1)കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് അയച്ചുവെന്നു പറയപ്പെടുന്ന കത്തിലെ കയ്യക്ഷരം സുനിയുടെതല്ലെന്ന് അഭിഭാഷകന്‍. മുന്‍പ് സുനി കോടതിയിലെഴുതി നല്‍കിയ പരാതിയിലേയും കത്തിലേയും കയ്യക്ഷരങ്ങള്‍ വ്യത്യാസ്തമാണെന്ന് സുനിയുടെ അഭിഭാഷകന്‍ പറഞ്ഞു. ജയിലില്‍ നിന്ന് കടലാസ് രഹസ്യമായി കടത്തിയതിന്റെ ലക്ഷണമില്ലെന്നും അഡ്വ.കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ, അങ്കമാലി കോടതിയില്‍ സുനി സ്വന്തം കൈപ്പടയിലെഴുതി നല്‍കിയ പരാതിയിലേയും കത്തിലേയും ഭാഷയിലും ശൈലിയിലും പൊരുത്തക്കേട് പ്രകടമാണെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. സുനിലിന്റെ കയ്യക്ഷരം കണ്ടിട്ടുണ്ട്, അത് ഇത്ര വടിവൊത്ത അക്ഷരമല്ല. അങ്കമാലി കോടതിയില്‍ സുനി സ്വന്തം കൈപ്പടയിലെഴുതി നല്‍കിയ പരാതിയിലേയും ഇപ്പോള്‍ പ്രചരിക്കുന്ന കത്തിലേയും കയ്യക്ഷരങ്ങള്‍ വ്യത്യസ്തമാണ്. മറ്റാരോ എഴുതിയ കത്താണ് സുനിലിന്റെ പേരില്‍ പ്രചരിച്ചിരുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു.

വാഗ്ദാനം ചെയ്ത പണം തരണമെന്ന് ആവശ്യപ്പെടുന്ന കത്ത് ഇന്നലെയാണ് പുറത്തുവന്നത്. പിടിയിലായ ശേഷം ദിലീപ് തിരിഞ്ഞ് നോക്കിയില്ലെന്നും കൂടെയുള്ള അഞ്ചുപേരെ രക്ഷിക്കണമെന്ന് കത്തില്‍ പറയുന്നുണ്ടായിരുന്നു. അതേസമയം, പള്‍സര്‍ സുനി ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്ന പരാതിയില്‍ നടന്‍ ദിലീപിന്റെയും സംവിധായകന്‍ നാദിര്‍ഷയുടെയും ദിലീപിന്റെ മാനേജറുടേയും മൊഴിയെടുക്കാന്‍ തീരുമാനിച്ചു. ഒപ്പം പ്രത്യേക അന്വേക്ഷണ സംഘം സുനിയുടെ കത്തിലെ ആരോപണങ്ങള്‍ പരിശോധിക്കും. ദിലീപിനോടു പറയാനുള്ള കാര്യങ്ങള്‍ അറിയിക്കാന്‍ നാദിര്‍ഷയുടെ ഫോണിലേക്കാണു വിളികള്‍ വരുന്നത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ ഫോണിലും വിളി വന്നു. എല്ലാം റിക്കോര്‍ഡ് ചെയ്തു രണ്ടു മാസം മുന്‍പുതന്നെ ഡിജിപിക്കു നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരുടെ മൊഴിയെടുക്കുന്നത്.

കടലാസ് ജയിലിലേതാണെന്ന് തിരിച്ചറിഞ്ഞു. കാക്കനാട് ജയിലധികൃതരാണ് കടലാസും മുദ്രയും തിരിച്ചറിഞ്ഞത്. നേരത്തെ കേസാവശ്യത്തിന് എന്നുംപറഞ്ഞ് പള്‍സര്‍ സുനി ജയിലില്‍ നിന്നും കടലാസ് വാങ്ങിയിരുന്നു. ജയിലില്‍ നിന്നുതന്നെയാണ് കത്ത് എഴുതിയിരിക്കുന്നതെന്നാണ് അധികൃതരുടെ നിഗമനം. കത്തിലെ കൈയക്ഷരത്തെക്കുറിച്ചും പൊലീസ് അന്വേഷിക്കുകയാണ്.

എറണാകുളം ജില്ലാ ജയിലിന്റെ മുദ്രയോടു കൂടിയ പേപ്പറില്‍ പള്‍സര്‍ സുനി എഴുതിയതായി പറയുന്ന കത്തിന്റെ യഥാര്‍ഥ കോപ്പി ആരും കണ്ടിട്ടില്ല. കത്തെഴുതിയതു സുനിയാണെങ്കില്‍, അതില്‍ പറയുന്ന പ്രകാരം ഈ കത്ത് സഹതടവുകാരനായ വിഷ്ണുവിന്റെ പക്കലുണ്ട്. ഈ കത്ത് ദിലീപിന്റെ കൈവശം എത്തിയിട്ടില്ല. എന്നാല്‍ കത്തിന്റെ ഫോട്ടോ ദിലീപിന്റെ െ്രെഡവറുടെ വാട്‌സാപ്പില്‍ ലഭിക്കുകയും ചെയ്തു. ദിലീപുമായി അടുത്ത ബന്ധമുള്ള വ്യക്തി സംസാരിക്കുന്നത് പോലെയാണ് കത്ത്. ഇതില്‍ പറയുന്ന കാര്യങ്ങളുടെ സത്യാവസ്ഥ എന്താണെന്ന് അറിയില്ലെന്നും പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നുമാണ് ദിലീപിന്റെ പ്രതികരണം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment