Flash News

വൈറ്റ് ഹൗസില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ഇഫ്‌താര്‍ വിരുന്ന് ട്രം‌പ് വേണ്ടെന്നു വെച്ചു; തീരുമാനത്തിനു പിന്നില്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സനാണെന്ന് സൂചന

June 25, 2017

Was8958386_InPixioവാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രം‌പ് യുഎസ് പ്രസിഡന്റ് പദവി ഏറ്റെടുത്തതിനുശേഷം നിരവധി മാറ്റങ്ങള്‍ ഭരണതലത്തില്‍ വരുത്തുന്നതിന്റെ ഭാഗമായി നൂറ്റാണ്ടുകളായി തുടര്‍ന്നുവന്നിരുന്ന ഇഫ്താര്‍ വിരുന്നിനും അന്ത്യം കുറിച്ചു. വൈറ്റ് ഹൗസില്‍ എല്ലാ വർഷവും റംസാന്‍ മാസത്തിൽ സംഘടിപ്പിക്കപ്പെടാറുള്ള ഇഫ്താർ വിരുന്നിനാണ് ട്രം‌പ് അന്ത്യം കുറിച്ചത്. രണ്ടു നൂറ്റാണ്ട് പഴക്കമുള്ള ചടങ്ങാണ് ഇൗ വർഷം പ്രസിഡൻറ് ഉപേക്ഷിച്ചത്. 1805ലാണ് ആദ്യമായി വൈറ്റ് ഹൗസിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കപ്പെട്ടത്.

1996 മുതൽ എല്ലാ വർഷവും ഇത് മുടക്കമില്ലാതെ തുടരുകയായിരുന്നു. ക്ലിൻറൻ, ബുഷ്, ഒബാമ എന്നിവരുടെ ഭരണകാലത്ത് മുടക്കമില്ലാതെ വിരുന്ന് തുടർന്നിരുന്നു. മുസ്ലിം സമൂഹവുമായുള്ള ബന്ധം ശക്തിപ്പെടുത്താനായി വിവിധ ഭരണകൂടങ്ങൾ നടത്തി വരുന്ന പാരമ്പര്യമാണ് ട്രംപ് ഭരണകൂടം അവസാനിപ്പിച്ചത്‌. ട്രം‌പിന്റെ ഈ തീരുമാനത്തിനു പിന്നില്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സനാണെന്നും സൂചനയുണ്ട്. അതിനിടെ, റംസാന്‍ വ്രതം അവസാനിച്ച ശനിയാഴ്ച മുസ്ലിംകൾക്ക് ഇൗദ് ആശംസ നേർന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിറക്കിയിട്ടുണ്ട്.

എന്നാൽ, കഴിഞ്ഞ വർഷത്തേതിൽനിന്ന് വ്യത്യസ്തമായി യു.എസിൽ വർധിച്ചുവരുന്ന മുസ്ലിം വിരുദ്ധ ആക്രമണങ്ങളെക്കുറിച്ച് പ്രസ്താവനകളിൽ പരാമർശമില്ല. കഴിഞ്ഞ വർഷം ഒബാമയുടെ പ്രസ്താവനയിൽ ആക്രമണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും മുസ്ലിങ്ങള്‍ അമേരിക്കൻ കുടുംബത്തിന്റെ പ്രധാന ഘടകമാണെന്നും പറഞ്ഞിരുന്നു.

യു എസ് കോൺഗ്രസ് അംഗങ്ങൾ, മുസ്ലിം സാമൂഹിക സംഘടനാ നേതാക്കൾ, മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികൾ, മുതിർന്ന യു എസ് ഉദ്യോഗസ്ഥർ എന്നിവരാണ് സാധാരണ പരിപാടിയിൽ പങ്കെടുക്കാറ്. യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള റിലീജിയൻ ആൻഡ് ഗ്ലോബൽ അഫേഴ്‌സ് വിഭാഗം ഈദുൽ ഫിത്വർ വിരുന്ന് സംഘടിപ്പിക്കാനുള്ള സന്നദ്ധത അറിയിച്ചെങ്കിലും ടില്ലേഴ്സൻ അത് നിരസിക്കുകയായിരുന്നു എന്നാണു റിപ്പോർട്ട്.

അതെ സമയം അധികാരമേറ്റത് മുതൽ രാജ്യത്തും പുറത്തുമുള്ള മുസ്ലിം ജന വിഭാഗങ്ങളോട് പ്രസിഡന്റ് ട്രംപ് തുടരുന്ന വിവേചനപരമായ സമീപനത്തിന്റെ ഭാഗമാണ് ഇഫ്താർ വിരുന്ന് വേണ്ടെന്ന് വെച്ചതെന്ന് മുസ്ലിം സംഘടനകൾ ആരോപിച്ചു.

20011119-14-1

President Barack Obama hosts an Iftar dinner celebrating Ramadan in the East Room of the White House, June 22, 2015. (Official White House Photo by Lawrence Jackson)

President Barack Obama hosts an Iftar dinner celebrating Ramadan in the East Room of the White House, June 22, 2015. (Official White House Photo by Lawrence Jackson)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top