ന​ന്മ​യു​ടെ​യും സാ​ഹോ​ദ​ര്യ​ത്തിന്റെയും നി​റ​വി​ൽ വിശ്വാസികള്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നു; ഒമാനൊഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച ആഘോഷിച്ചു

eid-1നന്മയുടെയും സാഹോദര്യത്തിന്റെയും നിറവിൽ വിശ്വാസികൾ തിങ്കളാഴ്ച ഇൗദുൽ ഫിത്തര്‍ ആഘോഷിക്കും. കർണാടകയിലെ ഭട്കലിൽ മാസപ്പിറവി കണ്ടതിനാൽ കാസർകോട് ജില്ലയിൽ തൃക്കരിപ്പൂരിലൊഴികെ ഞായറാഴ്ച പെരുന്നാൾ ആഘോഷിച്ചിരുന്നു. ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും ഞായറാഴ്ചയായിരുന്നു പെരുന്നാൾ. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും തിങ്കളാഴ്ചയാണ് ഇൗദുൽ ഫിത്വര്‍.

വ്രതശുദ്ധിയുടെ 30 ദിനങ്ങൾ പൂർത്തിയാക്കി ശാരീരികവും മാനസികവുമായ നിയന്ത്രണങ്ങൾ സമ്മാനിച്ച ആത്മീയ ഊർജവുമായി സുഗന്ധം പൂശി, പുത്തനുടുപ്പണിഞ്ഞ് പള്ളികളിലും ഇൗദ്ഗാഹുകളിലും ഇന്ന് വിശ്വാസികൾ ഒത്തുകൂടും. ഞായറാഴ്ച രാത്രി മുതൽ പള്ളികളും വീടുകളും തക്ബീർ ധ്വനികളാൽ ഭക്തിസാന്ദ്രമായി. മഴ ശക്തമായതിനാൽ പലയിടത്തും ഈദ്ഗാഹുകൾ ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം, മൈതാനങ്ങളിൽ പ്രത്യേക ഷെഡുകൾ തയാറാക്കി ചിലയിടങ്ങളിൽ ഇൗദ്ഗാഹ് ഒരുക്കിയിട്ടുണ്ട്. പെരുന്നാൾ നമസ്കാരത്തിനുശേഷം ബന്ധുവീടുകളിലും സുഹൃദ്ഭവനങ്ങളിലും സന്ദർശനം നടത്തി പരസ്പരബന്ധം ഉൗഷ്മളമാക്കും. പെരുന്നാളിൽ ആരും പട്ടിണി കിടക്കരുതെന്ന ദൈവകൽപന പാലിക്കുന്നതിനായി ഫിത്ർ സകാത്തിന്റെ വിതരണം തിങ്കളാഴ്ച പുലർച്ചയോടെ പൂർത്തിയാക്കും.

ഈദുല്‍ ഫിത്വര്‍: തിങ്കളാഴ്ച പൊതുഅവധി

തിരുവനന്തപുരം: ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് തിങ്കളാഴ്ച കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചു.

പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment