Flash News

കൊടുങ്ങല്ലൂരില്‍ ബിജെപി നേതാക്കളായ സഹോദരന്മാരുടെ കള്ള നോട്ടടി; അന്വേഷണം ബാംഗ്ലൂരിലേക്കും വ്യാപിപ്പിക്കുന്നു

June 25, 2017

rajiv

രാജീവ്

കള്ളനോട്ടടി കേസില്‍ ഒബിസി മോര്‍ച്ച നേതാവ് രാജീവ് ഏരാച്ചേരി അറസ്റ്റിലായി. മണ്ണുത്തിയിലെ സുഹൃത്തിന്റെ വീട്ടില്‍നിന്നാണു ഇയാള്‍ പിടിയിലായത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചു ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ദിവസമാണു മതിലകത്ത് യുവമോര്‍ച്ച പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നു കള്ളനോട്ട് അടിക്കുന്ന ഉപകരണങ്ങളും കള്ളനോട്ടും കണ്ടെടുത്തു. യുവമോര്‍ച്ച എസ്.എന്‍.പുരം പഞ്ചായത്ത് കമ്മിറ്റി അംഗം രാകേഷ് ഏരാച്ചേരി, ഇയാളുടെ സഹോദരന്‍ ബിജെപി കയ്പമംഗലം നിയോജക മണ്ഡലം ഒബിസി മോര്‍ച്ച സെക്രട്ടറി രാജീവ് എന്നിവരുടെ വീട്ടില്‍നിന്നാണ് കള്ളനോട്ട് അടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും കള്ളനോട്ടും കണ്ടെത്തിയത്.

വീടിന്റെ മുകളിലത്തെ നിലയിലെ പ്രത്യേകം തയാറാക്കിയ മുറിയിലാണ് കള്ളനോട്ട് അടിച്ചുവന്നിരുന്നത്. 2000, 500, 50, 20 രൂപയുടെ വ്യാജനോട്ടുകളാണ് കണ്ടെത്തിയത്. കംപ്യൂട്ടറില്‍ നോട്ട് തയാറാക്കി എ.ഫോര്‍ പേപ്പറില്‍ പ്രിന്റെടുത്ത് മുറിച്ചാണ് ഉപയോഗിച്ചുവന്നത്.

രാകേഷ് പലിശക്ക് പണം കൊടുക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു പൊലീസ് പരിശോധന നടത്തിയത്. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും കള്ളനോട്ടുകളാണു പിടികൂടിയത്. നോട്ട് അടിക്കാനായി ഉപയോഗിക്കുന്ന കളര്‍ ഫോട്ടോസ്റ്റാറ്റ് മെഷീനും കടലാസുമെല്ലാം കണ്ടെടുത്തിട്ടുണ്ട്.

rakesh-bjp-fakenote-400x251

രാകേഷ്

ഇവരുടെ കള്ളനോട്ടിടപാടില്‍ അന്വേഷണം ബംഗളുരുവിലേക്കും നീട്ടുകയാണു പോലീസ്. നാട്ടില്‍ പിടിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വന്‍തുകയുടെ കള്ളനോട്ട് അന്യസംസ്ഥാനത്തു ചെലവാക്കിയെന്നാണു വിവരം. ബംഗളുരുവിലടക്കം ഏജന്റുമാരുണ്ടെന്ന സംശയത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. രാജീവിന്റെ അന്യസംസ്ഥാന യാത്രയെക്കുറിച്ചു നാട്ടുകാരാണു പോലീസിനു വിവരം നല്‍കിയത്. അറസ്റ്റിലായ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ എരാശേരി രാഗേഷ് ഗള്‍ഫില്‍നിന്നു മടങ്ങിയശേഷം ഡല്‍ഹിയിലും മുംബൈയിലും താമസിച്ചിട്ടുണ്ട്. ഈ ബന്ധങ്ങളുപയോഗിച്ചു കള്ളനോട്ട് ചെലവാക്കിയോ എന്നാണന്വേഷിക്കുന്നത്. രാഗേഷിന്റെ സുഹൃത്തുക്കള്‍ക്കും കള്ളനോട്ടടിയെക്കുറിച്ച് അറിയാമെന്നാണു കരുതുന്നത്. നാട്ടില്‍ പെട്രോള്‍ പമ്പില്‍ രണ്ടായിരം രൂപയുടെ കള്ളനോട്ടു പിടിച്ചതിനുശേഷമാണ് ഇതര സംസ്ഥാനങ്ങളില്‍ ഏജന്റുമാരെ കണ്ടെത്തിയത്.

ഒരു മാസത്തിലേറെയായി ഇരുവരും വീട്ടില്‍ കള്ളനോട്ട് അച്ചടി നടത്തിയിരുന്നെന്നാണ് സൂചന. ഉയര്‍ന്ന സാങ്കേതിക വിദ്യ ഉപയോഗിക്കാതെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തിലുള്ള നോട്ടുകളാണ് അടിച്ചിരുന്നത്. അതുകൊണ്ട് തന്നെ മല്‍സ്യത്തൊഴിലാളികളും ലോട്ടറി വില്‍പ്പനക്കാരും അടക്കമുള്ള സാധാരണക്കാര്‍ക്കാണ് കള്ളനോട്ടുകള്‍ നല്‍കി വഞ്ചിച്ചത്.

അതേസമയം, നോട്ടുനിരോധനത്തിനു ശേഷം ബിജെപി നടത്തുന്ന പരിപാടികളില്‍ വലിയ തോതില്‍ പണമൊഴുക്കാറുണ്ടെന്നും അതില്‍ കള്ളനോട്ടടിക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണ ചുമതല കൈമാറണമെന്നും ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂര്‍ സിഐയ്ക്കാണ് അന്വേഷണ ചുമതല.

NOTE


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top