Flash News

ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍

June 26, 2017

stpetersperunal_pic1ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ ( 150 East Belle Dr, Northlake , IL-60164 കാവല്‍പിതാവും ശ്ശീഹന്മാരുടെ തലവനുമായ പരി: പത്രോസ് ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാളും ഇടവക സ്ഥാപനത്തിന്റെ 39-ാമത് വാര്‍ഷികവും 2017 ജൂലൈ 1,2 (ശനി, ഞായര്‍) തീയതികളില്‍ മുന്‍പതിവുപോലെ പൂര്‍വ്വാധകം ഭംഗിയായി കൊണ്ടാടുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു.

ഈ വര്‍ഷത്തെ പെരുന്നാളിനു മലങ്കര യാക്കോബായ സുറിയാനി സഭയുടെ വൈദീക സെമ്മിനാരി റസിഡെന്റ് മെത്രാപ്പോലീത്തായും യൂറോപ്പ് ഭദ്രാസന മെത്രാപ്പോലീത്തായുമായ അഭി: ഡോ: തെയോഫീലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മ്മികത്വം വഹിക്കുന്നതാണ്. കൂടാതെ കാനഡ സെന്റ് മേരീസ് യാക്കോബായ പള്ളി വികാരി ബഹു: എബി മാത്യു അച്ചനും സംബന്ധിക്കുന്നതാണ്.

പെരുന്നാളിനു തുടക്കം കുറിച്ചുകൊണ്ട് 2017 ജൂണ്‍ 25 ഞായറാഴ്ച വി:കുര്‍ബ്ബാനക്കുശേഷം വികാരി വന്ദ്യ: തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പായും സഹവികാരി ബഹു: ബിജുമോന്‍ അച്ചനും ചേര്‍ന്ന് പെരുന്നാള്‍ കൊടിയേറ്റി.

ജൂലൈ 1 ശനിയാഴ്ച വൈകുന്നേരം 6.30 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും ബഹു: എബി മാത്യു അച്ചന്റെ വചനസന്ദേശവും ഉണ്ടായിരിക്കും. ജൂലൈ 2 ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്ക്കാരവും 10 മണിക്ക് അഭി: തിരുമേനിയുടെ പ്രധാന കാര്‍മ്മകത്വത്തില്‍ വി: മൂന്നിന്മേല്‍ കുര്‍ബ്ബാനയും പ്രസംഗവും 12 മണിക്ക് വര്‍ണ്ണാഭമായ പ്രദക്ഷിണവും ആശിര്‍വാദവും 1 മണിക്ക് പാച്ചോര്‍ നേര്‍ച്ചയും തുടര്‍ന്ന് നേര്‍ച്ചസദ്യയും നടക്കും. 2 മണിക്ക് കൊടിയിറക്കുന്നതോടൊപ്പം ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കും. പെരുന്നാളിനു മാറ്റു ജൂട്ടുന്നതിനു ചെണ്ടമേളം ഉണ്ടായിരിക്കുന്നതാണ്.

പരിശുദ്ധന്റെ പെരുന്നാളില്‍ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്നും കര്‍ത്യനാമത്തില്‍ വികാരി വന്ദ്യ: തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പായും സഹവികാരി ബഹു: ബിജുമോന്‍ അച്ചനും അഭ്യര്‍ത്ഥിക്കുന്നു. ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോജി കുര്യാക്കോസ് (വൈസ് പ്രസിഡന്റ്) 847 571 4965, ജാസന്‍ ജോണ്‍ (സെക്രട്ടറി) 630 205 2677, ജോര്‍ജ് കുര്യാക്കോസ് (ട്രഷറര്‍) 708 642 1630.

ജോയിച്ചന്‍ പുതുക്കുളം

stpetersperunal_pic2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top