പള്‍സര്‍ സുനിയാല്‍ ആക്രമിക്കപ്പെട്ട നടിയെ നുണ പരിശോധനക്ക് വിധേയയാക്കണമെന്ന സലിം കുമാറിന്റെ പോസ്റ്റ് വിവാദമായി; മാപ്പ് ചോദിച്ച് സലിം കുമാര്‍

26-salim-kumar-reties-from-actingകൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിലെ പരാമര്‍ശങ്ങളില്‍ നടന്‍ സലിംകുമാര്‍ മാപ്പു പറഞ്ഞു. ഞായറാഴ്ച സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലെ പരാമര്‍ശം തികഞ്ഞ അപരാധവും സ്ത്രീ വിരുദ്ധവുമാണെന്നു സലിംകുമാര്‍ പറഞ്ഞു. വിഷയത്തില്‍ നടിയോടും കുടുംബാംഗങ്ങളോടും പൊതുജനങ്ങളോടും മാപ്പു ചോദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

‘ഞായറാഴ്ച ഇട്ടിരുന്ന ഒരു പോസ്റ്റില്‍, ഇരയായ നടിയെ നുണ പരിശോധനയ്ക്കു വിധേയമാക്കണമെന്നുള്ള എന്റെ പരാമര്‍ശം പിന്നീട് ആലോചിച്ചപ്പോള്‍ തികഞ്ഞ അപരാധവും സ്ത്രീ വിരുദ്ധവുമാണെന്നു മനസ്സിലായി. ഇതുകൊണ്ടു ഈ നടിയോടും കുടുംബാംഗങ്ങളോടും അതോടൊപ്പം തന്നെ പൊതുജനങ്ങളോടും മാപ്പു ചോദിക്കുന്നു. ഈ പരാമര്‍ശം ആ പോസ്റ്റില്‍ നിന്നും ഞാന്‍ മാറ്റുന്നതായിരിക്കും’- പുതിയ കുറിപ്പില്‍ സലിംകുമാര്‍ പറഞ്ഞു.

യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദങ്ങളില്‍ നടന്‍ ദിലീപിനു പിന്തുണയുമായാണു സലിംകുമാര്‍ കഴിഞ്ഞദിവസം രംഗത്തെത്തിയത്. ദിലീപിന്റെ സ്വകാര്യ ജീവിതത്തെ തകര്‍ക്കാന്‍ ഏഴുവര്‍ഷം മുന്‍പു രചിക്കപ്പെട്ട തിരക്കഥയുടെ ക്ലൈമാക്‌സ് റീലുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സലിംകുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment