Flash News

കൊച്ചി മെട്രോ; ചട്ടലംഘനം നടത്തിയതിന് കോണ്‍‌ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിയെടുക്കുമെന്ന് കെ‌എം‌ആര്‍‌എല്‍

June 26, 2017

kochi-metro-rail-1st-ride-4.jpg.image.784.410കൊച്ചി: യാത്രക്കാരെ വലച്ച് കൊച്ചി മെട്രോയില്‍ ‘ജനകീയ മെട്രോ യാത്ര’ നടത്തിയ യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍). യാത്രയ്ക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെട്രോ ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായ സാഹചര്യത്തിലാണ് നടപടി. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിലൂടെ 2002ലെ മെട്രോ ആക്ടിന്റെ പരസ്യമായ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് കെഎംആര്‍എല്‍ കണ്ടെത്തി.

അതേസമയം, നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ എന്തു നടപടിയാണ് സ്വീകരിക്കുകയെന്ന് കെഎംആര്‍എല്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നില്ല. പൊലീസില്‍ പരാതി നല്‍കിയാല്‍ ആറുമാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് നേതാക്കളും പ്രവര്‍ത്തകരും ചെയ്തിരിക്കുന്നത്. പിഴയൊടുക്കിയും നടപടിയില്‍ നിന്നു രക്ഷപ്പെടാം. പ്രാഥമിക അന്വേഷണത്തിനുശേഷമാണ് നടപടിയുമായി മുന്നോട്ടു പോകാന്‍ കെഎംആര്‍എല്‍ തീരുമാനിച്ചത്.

kochi-metro-rail-1st-ride-1.jpg.image.784.410മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ തുടങ്ങിയ നേതാക്കളുടെയും എംഎല്‍മാരുടെയും നേതൃത്വത്തിലാണ് ആലുവയില്‍ നിന്നും പാലാരിവട്ടത്തേക്ക് നടത്തിയ യാത്ര സംഘടിപ്പിച്ചത്. മെട്രോ ഉദ്ഘാടനച്ചടങ്ങ് രാഷ്ട്രീയവല്‍ക്കരിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ജനകീയ മെട്രോ യാത്ര. എന്നാല്‍, പ്രവര്‍ത്തകരുടെ തള്ളിക്കയറ്റം മൂലം പരിപാടി കൈവിട്ടുപോവുകയായിരുന്നു. പിന്നീട്, പ്രതിപക്ഷ നേതാവ് സംഭവത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചിരുന്നു.

ജനകീയ മെട്രോ യാത്രയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെക്കുറിച്ചു മെട്രോ ആക്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമെന്ന് കെഎംആര്‍എല്‍ അധികൃതര്‍ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങളും സ്റ്റേഷന്‍ കണ്‍ട്രോളര്‍മാരുടെ റിപ്പോര്‍ട്ടും പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് നടപടിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്.

അതേസമയം, പ്രവര്‍ത്തകരുടെ തള്ളിക്കയറ്റം മൂലം മെട്രോ സംവിധാനത്തിനു കാര്യമായ കുഴപ്പങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍. പ്രവര്‍ത്തകരെല്ലാം ടിക്കറ്റ് എടുത്താണ് ആലുവ സ്റ്റേഷനില്‍ കയറിയത്. ആദ്യം 600 ടിക്കറ്റ് ഒന്നിച്ചു വാങ്ങിയിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെട്രോ സംവിധാനത്തില്‍ കേടു വരുത്തിയെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു കെഎംആര്‍എല്‍ അധികൃതര്‍ക്കു സിപിഎം കത്തു നല്‍കിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top