സുപ്രീം കോടതിയില്‍ പൊരുതി സ്ഥാനം തിരിച്ചു പിടിച്ച ഡിജിപ് സെന്‍‌കുമാര്‍ ഇന്ന് പടിയിറങ്ങുന്നു; പുതിയ പോലീസ് മേധാവി ആരെന്ന് ഇന്നറിയാം

SENKUMAR (1)പുതിയ പൊലീസ് മേധാവിയെ ഇന്നറിയാം. ഇന്നുചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം തീരുമാനിക്കുമെന്നാണ് വിവരങ്ങള്‍. പൊലീസ് മേധാവിയെ ശുപാര്‍ശ ചെയ്യുന്ന സെലക്ഷന്‍ കമ്മിറ്റി ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്നിരുന്നു. നളിനി നെറ്റോ അധ്യക്ഷയായ സമിതി ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പേരാണ് ശുപാര്‍ശ ചെയ്തതെന്നാണ് സൂചനകള്‍. ജേക്കബ് തോമസ്, ഋഷിരാജ് സിങ് എന്നിവരുടെ പേരുകളും ഡിജിപി നിയമനസമിതിയുടെ പരിഗണനയിലുണ്ടായിരുന്നു. സമിതിയുടെ ശുപാര്‍ശ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

സമിതി നല്‍കിയ പട്ടികയും ഇതിലെ ശുപാര്‍ശയും തൃപ്തികരമായില്ലെങ്കില്‍ പട്ടികയ്ക്ക് പുറത്തുളള ഉദ്യോഗസ്ഥരെ നിയമിക്കാനും സര്‍ക്കാരിന് അധികാരമുണ്ട്. ഡിജിപിയായി നിയമിക്കപ്പെടേണ്ട വ്യക്തിയുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടാണ് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവരുടെ സമിതി ആദ്യം പരിശോധിക്കുന്നത്. തുടര്‍ന്നാണ് മറ്റുകാര്യങ്ങള്‍. ഇതെല്ലാം ബെഹ്‌റയ്ക്ക് അനുകൂലമാണെന്നാണ് സൂചന.

വെളളിയാഴ്ചയാണ് നിലവിലെ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍ വിരമിക്കുന്നത്. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സെന്‍കുമാര്‍ പൊലീസ് തലപ്പത്ത് തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് ആ പദവി വഹിച്ചിരുന്ന ബെഹ്‌റ വിജിലന്‍സ് ഡയറ്കറായി നിയമിക്കപ്പെട്ടത്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അവധിയില്‍ പോയ ജേക്കബ് തോമസ് ആകട്ടെ ഐഎംജി ഡയറക്ടര്‍ ജനറലായിട്ടാണ് പിന്നീട് ചുമതലയേറ്റതും.

Print Friendly, PDF & Email

Leave a Comment