Flash News

പതിമൂന്നാം മണിക്കൂറില്‍ തിരുവനന്തപുരത്തുനിന്ന് വിളി വന്നു…ദിലീപിനെയും നാദിര്‍ഷായേയും ചോദ്യം ചെയ്യല്‍ പോലീസ് അവസാനിപ്പിച്ചു

June 29, 2017

dileep-nadirsha1കൊച്ചി: നടന്‍ ദിലീപിനെയും നാദിര്‍ഷായെയും ചോദ്യം ചെയ്യലില്‍ നിന്ന് വിട്ടയക്കാന്‍ നിര്‍ദേശം വന്നത് തിരുവനന്തപുരത്ത് നിന്നെന്ന് സൂചന.പതിമൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യല്‍ അവസാനിപ്പിക്കാന്‍ തീരുമാനമായത് തലസ്ഥാനത്ത് നിന്ന് ലഭിച്ച നിര്‍ണായക ഫോണ്‍ വിളിയെത്തുടര്‍ന്നാണ്. അഞ്ചു മണിക്കൂര്‍കൂടി ദിലീപിന്റെ മൊഴികള്‍ രേഖപ്പെടുത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം.

എന്നാല്‍, കേസില്‍ ഇതുവരെ പ്രതിയല്ലാത്ത മുന്‍നിര നടനെ വിട്ടയയ്ക്കാനായിരുന്നു പൊലീസിന് ലഭിച്ച കര്‍ശന നിര്‍ദേശം.

ദിലീപിന്റെ മൊഴിയെടുപ്പ് അനന്തമായി നീളുന്നതു കേരളത്തിലെ തീയറ്റര്‍ ഉടമകളുടെ പുതിയ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ (എഫ്ഇയുഒകെ) ഉദ്ഘാടനം മുടങ്ങാന്‍ വഴിയൊരുക്കിയ സാഹചര്യവുമുണ്ടായിരുന്നു. ഈ സംഘടനയുടെ പ്രസിഡന്റാണു ദിലീപ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top