ശനിയാഴ്ച 116-മത് സാഹിത്യ സല്ലാപം ‘സാംസി കൊടുമണി’നൊപ്പം!

116AMSSഡാലസ്: ജൂലൈ ഒന്നാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിപ്പതിനാറാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘സാംസി കൊടുമണിനൊപ്പം’ എന്ന പേരിലായിരിക്കും നടത്തുക. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന എഴുത്തുകാരനാണ് സാംസി കൊടുമണ്‍. വിചാരവേദി, ലാന എന്നിവയുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം ഒരു നല്ല സംഘാടകന്‍ കൂടിയാണ്. ഈ സല്ലാപത്തില്‍ പങ്കെടുക്കുവാനും, സാംസി കൊടുമണിനെക്കുറിച്ചും അദ്ദേഹം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ചെയ്യുന്ന സേവനങ്ങളെക്കുറിച്ചും കൂടുതല്‍ അറിയുവാനും, അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട മറ്റ് സാമൂഹിക സാഹിത്യ സാംസ്‌കാരിക ഭാഷാ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

2017 ജൂണ്‍ മൂന്നാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിപ്പതിനഞ്ചാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ഡോ. പി. ഹരികുമാറിനൊപ്പം’ എന്ന പേരിലാണ് നടത്തിയത്. അദ്ദേഹത്തിന്റെതായി ധാരാളം ശാസ്ത്ര സാഹിത്യ ഗ്രന്ഥങ്ങള്‍ മലയാള ഭാഷയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവാസി മലയാളിയും മലയാള ഭാഷയെയും സാഹിത്യത്തെയും സ്‌നേഹിക്കുകയും ആദരിക്കുകയും അതിന്റെ വളര്‍ച്ചയ്ക്കായി പരിശ്രമിക്കുകയും ചെയ്യുന്ന ആളാണ് ഡോ. ഹരികുമാര്‍. അന്തരിച്ച ജനപ്രിയ കവി അയ്യപ്പന്റെ സ്മരണയ്ക്കായി സംഘടിപ്പിച്ചിട്ടുള്ള അയ്യപ്പന്‍ ട്രസ്റ്റ്, മലയാള പുസ്തക പ്രസിദ്ധീകരണ മേഖലയില്‍ പുതിയ പരീക്ഷണങ്ങളുമായി പ്രവേശിച്ചിരിക്കുന്ന ‘പുലിസ്റ്റര്‍ ബുക്‌സ്’ എന്നിവയുടെ പ്രതിനിധി കൂടിയാണ് ഡോ. പി. ഹരികുമാര്‍. ഡോ. പി. ഹരികുമാറിനെക്കുറിച്ചും ‘അയ്യപ്പന്‍ ട്രസ്റ്റ്’, ‘പുലിസ്റ്റര്‍ ബുക്‌സ്’ എന്നിവയെക്കുറിച്ചും കൂടുതല്‍ മനസിലാക്കത്തക്കവിധം ചോദ്യോത്തരങ്ങളും ചര്‍ച്ചകളും വളരെ പ്രയോജനകരമായിരുന്നു.

ഡോ. എന്‍. പി. ഷീല, ഡോ. രാജന്‍ മര്‍ക്കോസ്, തോമസ് കെ, വര്‍ഗീസ്, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, രാജു തോമസ്, യു. എ. നസീര്‍, സജി കരിമ്പന്നൂര്‍, പി. ടി. പൗലോസ്, അലക്‌സാന്‍ഡര്‍ മേപ്പിള്‍ട്ടണ്‍, വര്‍ഗീസ് സ്‌കറിയ, ജോണ്‍ തോമസ്, തോമസ് ഫിലിപ്പ് റാന്നി, ജോസഫ് മാത്യു, ജേക്കബ് കോര, സി. ആന്‍ഡ്‌റൂസ് എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതല്‍ പന്ത്രണ്ട് വരെ (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്.

18572320476 കോഡ് 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:   813-389-3395 / 469-620-3269    
Join us on Facebook
  https://www.facebook.com/groups/142270399269590/ 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment