Flash News

പരിസ്ഥിതി പ്രവര്‍ത്തക പ്രമീള മാലിക്കിന് ജയില്‍ ശിക്ഷ

July 3, 2017 , പി പി ചെറിയാന്‍

malickന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ പരിസ്ഥിതി പ്രവര്‍ത്തകയും മുന്‍ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റ് സ്ഥാനാര്‍ത്ഥിയുമായ പ്രമീള മാലിക്കിനെ  കോടതിയലക്ഷ്യത്തിന് ഒരാഴ്ച ജയില്‍ ശിക്ഷ വിധിച്ചു.

ന്യൂയോര്‍ക്ക് വവയാന്‍ണ്ടയില്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രമീള മാലിക്, ജെയിംസ് ക്രോം‌വെല്‍ തുടങ്ങിയ ആറ് പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനെത്തുടര്‍ന്ന് വാഹന ഗതാഗതം തടസ്സപ്പെട്ടു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. 2015 ഡിസംബര്‍ 18 ന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 375 ഡോളര്‍ വീതം പിഴയായിരുന്നു കോടാതി ശിക്ഷ വിധിച്ചത്. പ്രമീള, ക്രോം‌വെല്‍, മെയ്ഡലിന്‍ ഷോ എന്നിവര്‍ പിഴ അടക്കുവാന്‍ വിസമ്മതിച്ചു. പിഴ അടക്കുന്നതിനുള്ള അവസാന തിയ്യതിയായ ജൂണ്‍ 14 കഴിഞ്ഞതോടെ കോടതിയലക്ഷ്യത്തിന് ജൂണ്‍ 29 ന് ഒരാഴ്ച തടവ് ശിക്ഷ വിധിച്ചു മൂന്നു പേരെയും ന്യൂയോര്‍ക്ക് ഓറഞ്ച് കൗണ്ടി ജയിലിലടച്ചു.

പവര്‍ പ്ലാന്റില്‍ നിന്നും വമിക്കുന്ന കാര്‍ബണ്‍ മോണോക്സൈഡ് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്ന പ്രതികളുടെ വാദഗതി കോടതി തള്ളി. മൂന്നു പേര്‍ക്കും 250 ഡോളര്‍ വീതം പിഴയും, 125 ഡോളര്‍ വീതം അധിക നികുതിയുമടക്കം 375 ഡോളറായിരുന്നു ശിക്ഷ വിധിച്ചത്.

james


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top