കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസിന് ലഭിച്ച ദൃശ്യങ്ങള്‍ സ്ഥിരീകരിച്ചു. ദൃശ്യത്തില്‍ നടിയും സുനിയും ഉള്‍പ്പെട്ടിട്ടുള്ളതായി പൊലീസ് തിരിച്ചറിഞ്ഞു. ഓടുന്ന വാഹനത്തില്‍ നടിയെ ശാരീരികമായി അപമാനിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. ക്രൂരമായ ലൈംഗികാക്രമണമാണ് നടന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്. ആക്രമണം നടന്ന ദിവസം ശാരീരികമായി ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരുന്നു നടി. ഇതു തിരിച്ചറിഞ്ഞ് പ്രതി ബലാത്കാരമായി പ്രകൃതിവിരുദ്ധവേഴ്ചയ്ക്ക് ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ടെന്നാണ് വിവരം. കേസില്‍ ഏറ്റവും നിര്‍ണായകമായ തെളിവായാണ് ദൃശ്യങ്ങളെന്ന് ഉന്നത പൊലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു.
ഞായറാഴ്ച പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെയുള്ള സംഘം ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഐ.ജി. ദിനേന്ദ്ര കശ്യപ് പൊലീസ് ആസ്ഥാനത്ത് എത്തിച്ചത്. ദൃശ്യം ചോരാതിരിക്കാന്‍ പൊലീസ് മേധാവി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ അനിവാര്യമാക്കുന്ന നിലയിലെത്തിച്ചത് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ കടുത്ത നിലപാടുകളാണെന്നാണ് വിവരം. ബാഹ്യ ഇടപെടലുകള്‍ അസാധ്യമാക്കി കേസില്‍നിന്ന് പിന്നാക്കം പോകാനാവാത്തവിധം അന്വേഷണസംഘത്തെ ബെഹ്റ തളച്ചു. ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ചെറിയ വീഴ്ചപോലും പൊലീസിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുമെന്നതിനാല്‍ പഴുതുകള്‍ എല്ലാമടച്ചശേഷം അറസ്റ്റിലേക്ക് നീങ്ങിയാല്‍ മതിയെന്നാണ് നിര്‍ദേശം. നടി പീഡിപ്പിക്കപ്പെട്ടതിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ കൃത്യത്തിന് പ്രേരകമായ ഗൂഢാലോചന തെളിയിക്കുന്നതിനുള്ള അവസാനവട്ട ശ്രമത്തിലാണ് പൊലീസ്.
കഴിഞ്ഞയാഴ്ച ചോദ്യം ചെയ്യലില്‍ നാദിര്‍ഷായുടെ നിസ്സഹകരണമാണ് സംഭവത്തില്‍ ഉന്നത സിനിമാപ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും പങ്കിനെക്കുറിച്ച് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവെച്ചത്. ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിനു നേതൃത്വം നല്കിയ ക്രൈംബ്രാഞ്ച് എസ്.പി. സുദര്ശന്, ഇന്‍സ്പെക്ടര്‍ ബൈജു പൗലോസ് എന്നിവരുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ ദീര്‍ഘനേരം നാദിര്‍ഷാ മൗനമായി ഇരുന്നതായാണ് വിവരം. ചില സമയങ്ങളില്‍ പ്രകോപനപരമായ മറുചോദ്യങ്ങളും നാദിര്‍ഷാ കൈക്കൊണ്ടു. ദിലീപിനെ രക്ഷിക്കാനുള്ള തത്രപ്പാടില്‍ പലതവണ നാദിര്‍ഷാ മൊഴി മാറ്റിപ്പറഞ്ഞു. അന്വേഷണത്തെ വഴി തെറ്റിയ്ക്കാന്‍ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളും പറഞ്ഞതായാണ് അറിവ്. കേസിലെ പ്രതി പള്‍സര്‍ സുനിയുമായി നടന്ന ഫോണ്‍ സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്ന കാര്യത്തിലാണ് നാദിര്‍ഷാ സഹകരിക്കാതിരുന്നത്.
രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ അവശ്യമെങ്കില്‍ സി.ബി.ഐ.യില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു പരിചയമുള്ള ക്രൈംബ്രാഞ്ച് ഐ.ജി. ദിനേന്ദ്ര കശ്യപ് നേതൃത്വം നല്‍കും. കേസിലെ പ്രതി പള്‍സര്‍ സുനിയും നടന് ദിലീപും തമ്മില്‍ നേരിട്ടു സംസാരിച്ചതിനു തെളിവില്ലെങ്കിലും ഇടനിലയില്‍ മറ്റു രണ്ടുപേര്നിന്ന് വിവരങ്ങള്‍ പരസ്പരം കൈമാറിയിട്ടുണ്ടോ എന്ന് ബലമായ സംശയം പൊലീസിനുണ്ട്. പൊലീസിനെ കബളിപ്പിക്കാന്‍ ‘സാന്‍വിച്ച് കോളിങ്’ വിദ്യ പ്രയോഗിക്കപ്പെട്ടു എന്നാണ് സംശയം. ഇതിനിടെ, പള്‍സര്‍ സുനിക്ക് ജയിലിലെ പൊലീസുകാരന് വഴി ഫോണ്‍ കൈമാറുകയായിരുന്നുവെന്നും സുനിയുടെ ഫോണ്‍ വിളികള്‍ നിരീക്ഷിക്കാന്‍ പൊലീസ് മനപ്പൂര്‍വമൊരുക്കിയ കെണിയായിരുന്നു ഇതെന്നും പറയുന്നു. ഫോണ്‍ ലഭിച്ചതിനുശേഷമാണ് പള്‍സര്‍ സുനിയുടെ ആദ്യമൊഴിയില്‍നിന്ന് വ്യത്യസ്തമായ വിവരങ്ങള്‍ പൊലീസിനു ലഭിച്ചുതുടങ്ങിയത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply