തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ചോദ്യംചെയ്യലിന് അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാകാൻ നടി കാവ്യ മാധവന് നിർദേശം. മുഖ്യപ്രതി പൾസർ സുനിയുടെയും സഹതടവുകാരനായിരുന്ന ജിൻസണിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്. കൊച്ചിയിൽ കാവ്യ താമസിക്കുന്നിടത്ത് അവരെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ആലുവയിലെ ദിലീപിന്റെ വസതിയിൽ എത്തിയാണ് പൊലീസ് നിർദേശം നൽകിയത്.
എന്നാൽ, പൊലീസ് ഇത്തരമൊരു നിർദേശം നൽകിയിട്ടില്ലെന്ന് ദിലീപിന്റെ കുടുംബാംഗങ്ങൾ പറയുന്നു. വീട്ടിലെ ടെലിഫോണിലേക്ക് ദിലീപിനെയും കാവ്യയെയും അന്വേഷിച്ച് പതിവായി കോളുകൾ എത്താറുണ്ടെന്നും ഇവർ പറയുന്നു. ഏതു അന്വേഷണവുമായും സഹകരിക്കാൻ സന്നദ്ധമാണെന്ന് കാവ്യയുടെ കുടുംബം അറിയിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിൽപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, തെളിവ് ലഭിച്ചാൽ ആരെയായാലും അറസ്റ്റ് ചെയ്യുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. അന്വേഷണസംഘാംഗങ്ങൾക്ക് ഇടയിൽ മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നും ഇതുവരെയുള്ള അന്വേഷണത്തിൽ താൻ പൂർണ തൃപ്തനാണെന്നും ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് ഇപ്പോഴത്തെ ശ്രമം. അറസ്റ്റ് എപ്പോഴുണ്ടാകുമെന്ന് പറയാൻ കഴിയില്ലെന്നും അതൊക്കെ തീരുമാനിക്കേണ്ടത് അന്വേഷണസംഘമാണെന്നും ഡി.ജി.പി പറഞ്ഞു.
ഇതിനിടെ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പോലീസ് സ്ഥിരീകരിച്ചു. പള്‍സര്‍ സുനി നടിയെ ക്രൂരമായി പീഡിപ്പിക്കുന്ന രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. വാര്‍ത്ത പുറത്തു വരികയും കാവ്യാ മാധവനോട് അന്വേഷണ സംഘത്തിനു മുന്പില് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചതുമെല്ലാം വലിയൊരു ഗൂഢാലോചനയുടെ ചുരുളഴിയുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആ ഗൂഢാലോചന സംബന്ധിച്ച പൊലീസിന്റെ അന്വേഷണം ശക്തമായതോടെ കേസില്‍ വിശദമായ മൊഴി നല്കിയ നടന് ദിലീപും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായും നിയമോപദേശം തേടി. ദിലീപിന്റെ സഹായിയായ അപ്പുണ്ണിയുടെ ഫോണില്‍ ജയിലിനുള്ളില്‍ നിന്നു മുഖ്യപ്രതി സുനില്‍കുമാര്‍ വിളിച്ചപ്പോള്‍ സംസാരിച്ചതു ദിലീപാണെന്ന നിഗമനത്തിലാണു പൊലീസ് എത്തിയിരിക്കുന്നത്. നിയമപരമായി ഇതു കോടതി മുന്‍പാകെ സമര്ഥിക്കാനുള്ള തെളിവുകള്‍ തേടുകയാണ് അന്വേഷണ സംഘം. ഇതു സംബന്ധിച്ച ഒരു മൊഴി മാത്രമാണ് ഇപ്പോള്‍ പൊലീസിന്റെ പക്കലുള്ളത്.
സംശയിക്കപ്പെടുന്ന വ്യക്തികളെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകള്‍ ഇതുവരെ പൊലീസിനു ലഭിച്ചിട്ടില്ല. അന്വേഷണത്തിന്റെ ഇതുവരെയുള്ള കേസ് ഡയറി കഴിഞ്ഞ ദിവസം പരിശോധിച്ച ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ണായക അറസ്റ്റിനുള്ള സാധ്യത ധ്വനിപ്പിക്കുന്ന പ്രതികരണമാണു നടത്തിയത്. നടന് ദിലീപിന്റെ പരാതി അന്വേഷണ സംഘം വീണ്ടും പരിശോധിക്കുന്നുണ്ട്. പരാതിക്കൊപ്പം നല്കിയ ടെലിഫോണ്‍ സംഭാഷണ ശബ്ദരേഖകള്‍ അന്വേഷകര്‍ സൈബര്‍ ഫൊറന്സിക്കു പരിശോധനയ്ക്കു വിധേയമാക്കും.
രണ്ടു വര്‍ഷം മുന്‍പു കുമരകത്തെ റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട കുടിയൊഴിപ്പിക്കലിനുള്ള ക്വട്ടേഷന്‍ സുനില്‍ കുമാര്‍ ഏറ്റെടുത്തതായി അന്വേഷണ സംഘത്തിനു സൂചന ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്. ഈ റിയല്‍ എസ്റ്റേറ്റ് ഇടപാട് ആര്‍ക്കു വേണ്ടിയെന്നാണു പ്രാഥമിക അന്വേഷണം.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply