Flash News

നടിയെ ആക്രമിച്ച കേസിന്റെ നിര്‍ണ്ണായക നിമിഷങ്ങള്‍; കാവ്യയുടെ അമ്മയെ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്നറിഞ്ഞ് ഇരുവരും ഒളിവില്‍ പോയി; ദിലീപിന് ജില്ല വിട്ടുപോകാന്‍ അനുമതിയില്ല

July 3, 2017

dileeദിലീപിന്റെ ഭാര്യയും നടിയെ ആക്രമിച്ച കേസില്‍ ബന്ധമുണ്ടെന്നു സംശയിക്കുന്നയാളുമായ കാവ്യ മാധവനെക്കുറിച്ചു വിവരമില്ല. കഴിഞ്ഞ ദിവസം കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനത്തിലും അതിനു മുമ്പു വീട്ടിലും പോലീസ് എത്തിയപ്പോഴും കാവ്യയുടെ വിവരല്‍ ലഭിച്ചില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്. ദിലീപിനൊപ്പവും കാവ്യയില്ലെന്നാണു വിവരം.

അങ്ങേയറ്റം സെന്‍സേഷണലായി കേസ് മുന്നോട്ടു പോകുന്നതിനിടയാണു കാവ്യയുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നത്. പോലീസിന് അന്വേഷണം മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ കാവ്യയുടെ പ്രതികരണം കൂടി ആവശ്യമാണ്. കാവ്യ എത്താന്‍ സാധ്യതയുള്ള ഇടങ്ങളെപ്പറ്റി പോലീസിനു ധാരണയുണ്ടെങ്കിലും ഇപ്പോള്‍ അതിനു ശ്രമിക്കാത്തതിനു പിന്നിലും തന്ത്രപരമായ നീക്കമാണെന്നാണു വിലയിരുത്തല്‍. ഇതിനിടെ ആരെങ്കിലുമായും കാവ്യ ബന്ധപ്പെടുന്നുണ്ടോ എന്നറിയാന്‍ ഇവരോട് അടുപ്പം പുലര്‍ത്തുന്നയാളുകള്‍ കര്‍ശന നിരീക്ഷണത്തിലാണ്.

കൊച്ചി വെണ്ണലയിലെ വീട്ടില്‍നിന്നും ഇന്നലെ ഉച്ചയ്ക്കു പതിനൊന്നോടെ ഇവര്‍ ഇറങ്ങിയെന്നാണു ക്രൈം ബ്രാഞ്ച് നല്‍കുന്ന സൂചന. തുടര്‍ന്നു ഫോണ്‍ ഓണ്‍ ആക്കിയിട്ടില്ല. കാവ്യയുടെ അമ്മയും അച്ഛനും ഒപ്പമുണ്ടെന്നാണു വിവരം. കൊച്ചിയിലെ കെന്റ് കണ്‍സ്ട്രക്ഷന്‍സില്‍ ഇവര്‍ക്ക് വില്ലയുണ്ട്. അവിടെയോ, അല്ലെങ്കില്‍ ഏതെങ്കിലും സുഹൃത്തുക്കളുടെ വീട്ടിലോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അനുമാനം. നാദിര്‍ഷയെക്കുറിച്ചും ഇപ്പോള്‍ വിവരമില്ല. നാദിര്‍ഷാ ഒളിവില്‍ പോയതായാണ് സൂചന.

kavyaദിലീപ് ആലുവയിലെ വീട്ടിലുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. ഇദ്ദേഹത്തിനു ജില്ല വിട്ടുപോകാന്‍ നിയന്ത്രണങ്ങളുണ്ട്. കാര്യങ്ങള്‍ വിശദീകരിക്കാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലാണ് കാവ്യ മാറി നില്‍ക്കുന്നത്. തനിക്കു സംഭവത്തില്‍ പങ്കില്ലെന്ന് ഇവര്‍ അടുത്ത സുഹൃത്തുക്കളോടു പറഞ്ഞെന്നും വിവരമുണ്ട്. ആരോപണത്തിന്റെ മുന കാവ്യയുടെ ബന്ധുവിന് നേരെയാണ് നീളുന്നതെന്നാണ് സൂചന. നടിയുടെ അമ്മയെ ചോദ്യം ചെയ്യുന്നതും പരിഗണനയിലുണ്ട്.

എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി അറസ്റ്റിലേക്ക് കടക്കാന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. അമ്മയുടെ യോഗ വേദിയിലുണ്ടായ സംഭവങ്ങളും പ്രശ്‌നങ്ങള്‍ ഗുരുതരമാക്കി. ദിലീപിനെ പിന്തുണച്ച അമ്മയുടെ വിശദീകരണങ്ങള്‍ വിവാദമായതോടെയാണ് പൊലീസ് അതിവേഗം അന്വേഷണം തുടങ്ങിയത്. കാവ്യയുമായി ബന്ധമുള്ള പലരും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ദിലീപ് അറിയാതെയാണ് എല്ലാം നടന്നതെന്ന് പോലും പൊലീസ് സംശയിക്കുന്നു.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊെബെല്‍ ഫോണിന്റെ മെമ്മറി കാര്‍ഡ് നടി കാവ്യാ മാധവന്റെ കാക്കനാട്ടെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ഏല്‍പ്പിച്ചുവെന്നു കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴി നല്‍കിയിരുന്നു. ഈ മെമ്മറി കാര്‍ഡ് തേടിയാണു ദിലീപിന്റെ ഭാര്യ കാവ്യയുടെ കാക്കനാട്ടുള്ള ‘ലക്ഷ്യ’ എന്ന ഓണ്‍ലൈന്‍ വസ്ത്രവ്യാപാരശാലയില്‍ പൊലീസ് റെയ്ഡ് നടത്തിയത്. കൂട്ടുപ്രതി വീജീഷാണ് മെമ്മറി കാര്‍ഡ് കൈമാറിയതെന്നാണ് സുനിയുടെ മൊഴി. ജയിലില്‍വച്ചാണ് പള്‍സര്‍ സുനി പൊലീസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ അന്വേഷണം വഴിതെറ്റിക്കാനാണോ മൊഴി എന്നു പൊലീസ് സംശയിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊെബെല്‍ ഫോണ്‍ കൊച്ചി കായലില്‍ എറിഞ്ഞെന്നാണ് പൊലീസ് പിടിയിലായപ്പോള്‍ പള്‍സര്‍ സുനി ആദ്യം പറഞ്ഞത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top