Flash News

തന്റെ ഭര്‍ത്താവിനെ തട്ടിയെടുത്ത് കുടുംബജീവിതം ഛിന്നഭിന്നമാക്കിയ കാവ്യയേയും മകള്‍ക്ക് ഒത്താശ ചെയ്തുകൊടുത്ത അമ്മയേയും കുടുക്കിയത് മഞ്ജു വാര്യരുടെ കടുത്ത നിലപാട്; ക്രൂരമായ പീഡനമേല്‍ക്കേണ്ടി വന്ന നടിക്കുവേണ്ടി പട നയിച്ചത് റിമ കല്ലിങ്കല്‍; ‘അമ്മ’യെ സമ്മര്‍ദ്ദത്തിലാക്കിയത് വിമന്‍ ഇന്‍ സിനിമ കളക്റ്റീവ്

July 4, 2017

manju-warrier-response-of-dileep-kavya-madhavan-marriage_InPixioകൊച്ചി: പ്രമുഖ നടിയെ കൊച്ചിയില്‍ കാറില്‍ ആക്രമിച്ചതിനെതിരെ ഉള്ള പോലീസ് അന്വേഷണം അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെയും പോലീസിന്റെയും സിനിമ സംഘടനയുടെയും നീക്കം തന്ത്രപരമായി മലര്‍ത്തിയടിച്ചത് മഞ്ജുവാര്യരും പുതുതായി നടിമാര്‍ രൂപികരിച്ച വിമണ്‍ ഇന്‍ സിനിമ കലക്ടീവിന്റെയും തന്ത്രപരമായ നീക്കങ്ങള്‍. അക്രമം നടന്ന ദിവസം തന്നെ ഇതിനെകുറിച്ച് മഞ്ജുവിന് വ്യക്തമായ വിവരം ലഭിച്ചിരുന്നു. ഈ വിവരം അവര്‍ തുറന്ന് പറഞ്ഞെങ്കിലും ഏറ്റുപിടിക്കാന്‍ ആരും ഉണ്ടായില്ല. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് തന്നെയായയിരുന്നു മഞ്ജുവിന്റെ നിലപാട്. ഇക്കാര്യം റിമ കല്ലിങ്കലുമായി പങ്കുവച്ചശേഷമാണ് പുതിയ സംഘടന എന്ന തീരുമാനം എടുത്തത്. അക്രമത്തിന് ഇരയായ നടിക്ക് എല്ലാവിധ പിന്തുണ നല്‍കാനും മഞ്ജുവും ഈ സംഘടനയും എപ്പോഴും ശ്രമിച്ചിരുന്നു. ആക്രമണത്തിന് ഇരയായ നടിയെ കണ്ടശേഷം മഞ്ജു ഫേസ്ബുക്കില്‍ ഇട്ട കുറിപ്പ്തന്നെ അതിന് ഒരു ഉദാഹരണമായിരുന്നു.

images”എന്റെ പ്രിയ സുഹൃത്തിനെ കണ്ടു. ഇന്നലെ ഞങ്ങള്‍, കൂട്ടുകാര്‍ ഒരു പാട് നേരം ഒപ്പമിരുന്നു. ജീവിതത്തിലെ ഏറ്റവും ഭയാനകമായ ഓര്‍മയുടെ നീറ്റലില്‍ പൊള്ളി നില്‍ക്കുമ്പോഴും അവള്‍ ധീരയായിരുന്നു. ഞങ്ങളാണ് തളര്‍ന്നു പോയത്. പക്ഷേ അവള്‍ തകര്‍ന്നില്ല. ആ നിമിഷങ്ങളെ നേരിട്ട അതേ മനക്കരുത്ത് ഇന്നലെയും അവളില്‍ ബാക്കിയുണ്ടായിരുന്നു. അത് ആര്‍ക്കും കവര്‍ന്നെടുക്കാനായിട്ടില്ല. ഒരു പെണ്‍കുട്ടിയുടെ മനസ്സിനെ ഒരിക്കലും കീഴ്‌പ്പെടുത്താനാകില്ലെന്ന് അവളുടെ മുഖം ഞങ്ങളോട് പറഞ്ഞു. ആ ധീരതയ്ക്കു മുന്നില്‍ സല്യൂട്ട് ചെയ്തു കൊണ്ട് എന്റെ പ്രിയ കൂട്ടുകാരിയെ ഞാന്‍ ചേര്‍ത്തു പിടിക്കുന്നു.. ഇപ്പോള്‍ നമ്മള്‍ അവള്‍ക്കൊപ്പം നില്‍ക്കുകയാണ് വേണ്ടത്. എന്നിട്ട് എന്തുകൊണ്ടിങ്ങനെ എന്ന് ഒരു നിമിഷം ചിന്തിക്കുക..ചുണ്ടുവിരലുകള്‍ പരസ്പരം തോക്കു പോലെ പിടിച്ചതുകൊണ്ട് എന്താണ് പ്രയോജനം? സ്ത്രീ സമത്വമുള്‍പ്പെടെ പലതിലും മാതൃകയെന്ന് സ്വയം അഭിമാനിക്കുന്ന കേരളം ഇതിന് എന്ത് ഉത്തരം നല്‍കും? കേവലം പ്രസംഗങ്ങളില്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതല്ല സ്ത്രീത്വത്തിന്റെ അഭിമാനം. അത് ചോദിച്ചോ, കെഞ്ചിക്കരഞ്ഞോ വാങ്ങേണ്ടതുമല്ല. പുരുഷനു താന്‍ കൊടുക്കുന്ന ബഹുമാനം തിരിച്ചുകിട്ടാന്‍ സ്ത്രീക്ക് അവകാശമുണ്ട്. വീടിനകത്തും പുറത്തും ആ പരസ്പരബഹുമാനം ഒരു സംസ്‌കാരമായി തീരണം. അപ്പോഴേ പുരുഷന്‍ വേട്ടക്കാരനും സ്ത്രീ ഇരയുമായുന്ന പതിവ് അവസാനിക്കൂ. സൗമ്യയും ജിഷയുമുണ്ടായപ്പോള്‍ നമ്മള്‍ അടച്ചുറപ്പില്ലാത്ത തീവണ്ടി മുറികളെക്കുറിച്ചും വീടുകളെക്കുറിച്ചും വിലപിച്ചു. പക്ഷേ എന്റെ സുഹൃത്ത് അക്രമിക്കപ്പെട്ടത് ഒരു വാഹനത്തില്‍ ആള്‍ത്തിരക്കുള്ള ദേശീയ പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ്. അപ്പോള്‍ അടച്ചുറപ്പു വേണ്ടത് മനോനിലയ്ക്കാണ്. ഏതൊരു സ്ത്രീക്കു നേരെയുമുള്ള പുരുഷന്റെ ശാരീരികവും മാനസികവുമായ ആക്രമണങ്ങള്‍ വികലമായ മനോനിലയുടെയും സംസ്‌ക്കാരത്തിന്റെയും സൂചനകളാണ്. ഓരോ തവണയും ഇതുണ്ടാകുമ്പോള്‍ നമ്മള്‍ പരാതി പറഞ്ഞും ഹാഷ് ടാഗുകള്‍ സൃഷ്ടിച്ചും കുറച്ചു ദിവസങ്ങള്‍ കൊണ്ടാടും. പക്ഷേ അതിനപ്പുറം ഈ മഹാവിപത്തിന് ഒരവസാനം വേണ്ടേ? ഒരു തിരുത്തിനുള്ള പോരാട്ടമല്ലേ ആവശ്യം? ഞാന്‍ അതിന് മുന്നിലുണ്ടാകും…”

kavya-syamala-dileep-manju_InPixioഎന്നാണ് മഞ്ജുവര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നടിക്കെതിരെ അജുവര്‍ഗീസിന്റെയും സലിം കുമാറിന്റെയും സജി നന്ത്യാട്ടിന്റെയും വിവാദപരാമര്‍ശങ്ങള്‍ തിരുത്തിക്കാനും മഞ്ജുവിനും സംഘടനയ്ക്കുമായി.

അന്വേഷണം അട്ടിമറിക്കുന്ന സാഹചര്യം ഉണ്ടായാല്‍ സി ബി ഐ അന്വേഷണം എന്ന ആവശ്യവുമായി ഏതറ്റം വരെയും പോകുമെന്ന മഞ്ജുവിന്റെയും വിമണ്‍ ഇന്‍ സിനിമ കലക്ടീവിന്റെയും ശക്തമായ നിലപാടാണ് സമ്മര്‍ദ്ദങ്ങള്‍ അവഗണിച്ച് അന്വേഷണം നേരായ പാതയില്‍ ശക്തമായ നിലയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ പോലീസിനെ പ്രേരിപ്പിക്കുന്നത്. കാവ്യ മാധവനും മാതാവ് ശ്യാമളയ്ക്കും നടിയെ പീഡിപ്പിച്ച സംഭവത്തില്‍ പങ്കുള്ളതായി മഞ്ജു വാര്യര്‍ക്ക് നേരത്തെ സൂചന ലഭിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. കേസ് അട്ടിമറിക്കാന്‍ ആര് ശ്രമിച്ചാലും സി ബി ഐ അന്വേഷണം വന്നാല്‍ ചോദ്യം ചെയ്യല്‍ അട്ടിമറിച്ച ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും അമ്മയിലെ ‘ഉന്നതരും’ ഉള്‍പ്പെടെ പലരും കേസില്‍ കുടുങ്ങുമെന്ന ഭയവും ആശങ്കയുമാണ് നിലപാട് കടുപ്പിക്കാന്‍ പോലീസിനെ പ്രേരിപ്പിക്കുന്നത്.

ഇതോടെ എത്രയും പെട്ടെന്ന് നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയും പോലീസിനു നിര്‍ദ്ദേശം നല്‍കി. അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ട് കൊണ്ടുപോകുക, തെളിവുകള്‍ ലഭ്യമാകുന്നത് എത്ര ശക്തരായവര്‍ക്കെതിരെയാണെങ്കിലും മുഖം നോക്കാതെ നടപടിയുമായി മുന്നോട്ട് പോകുക, അറസ്റ്റിനുള്ള തെളിവുകള്‍ ലഭ്യമായാലുടന്‍ അറസ്റ്റ് നടപ്പിലാക്കുക എന്നീ നിര്‍ദ്ദേശങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസിനു നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ലഭ്യമായ തെളിവുകള്‍ വച്ച് അറസ്റ്റിനുള്ള സാധ്യത ആരായുകയാണ് ഡി ജി പി ചെയ്തതെന്നാണ് സൂചന.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസ് കണ്ടെടുത്ത ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ നല്‍കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായും സത്രീകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്‌രംഗത്ത് എത്തിയിട്ടുണ്ട്. ഫെയ്‌സ്ബുക്ക് പേജിലെഴുതിയ കുറിപ്പിലാണ് പ്രതികരണം. വായനക്കാരെ ത്രസിപ്പിച്ച് വാര്‍ത്ത കച്ചവടം ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ മാന്യതയോടെയും മര്യാദയോടെയും വിഷയം കൈകാര്യം ചെയ്യുന്നില്ലങ്കില്‍ അത്തരം റിപ്പോര്‍ട്ടുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വിമന്‍ കളക്ടീവ് പറഞ്ഞു.

womenin cinemaഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസിനു ലഭിച്ച ദൃശ്വങ്ങളെ സംബന്ധിച്ച് പത്രങ്ങളിലും ടെലിവിഷനിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വരുന്ന വാര്‍ത്തകള്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ മൂല്യങ്ങളുടെ ലംഘനമാണ്. വായനക്കാരെ ത്രസിപ്പിച്ച് വാര്‍ത്ത കച്ചവടം ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ മാന്യതയോടെയും മര്യാദയോടെയും ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നില്ലാ എങ്കില്‍ അത്തരം റിപ്പോര്‍ട്ടുകള്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കുമെതിരേ ഞങ്ങള്‍ക്ക് നിയമ നടപടികള്‍ സ്വീകരിക്കേണ്ടി വരും. ഒപ്പം സര്‍ക്കാരും പോലീസ് സംവിധാനങ്ങളും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം എന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു .


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top