നോട്ട് ക്ഷാമം പരിഹരിക്കാന്‍ 200 രൂപയുടെ നോട്ടുകള്‍ താമസിയാതെ പുറത്തിറങ്ങുമെന്ന് ആര്‍ബിഐ

note-copy_070417051555ന്യൂഡല്‍ഹി: രാജ്യത്ത് 200 രൂപയുടെ നോട്ടുകള്‍ താമസിയാതെ പുറത്തിറക്കും. ആര്‍ബിഐ അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം. ധനമന്ത്രാലയവുമായി ആലോചിച്ചാണ് ആര്‍ബിഐ ഇക്കാര്യം തീരുമാനിച്ചത്.

നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്ത് ചില്ലറക്ഷാമം ഉണ്ടായിരുന്നു. ഇതിനെ നേരിടുന്നതിനു വേണ്ടിയാണ് 200 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചത്. 200 രൂപ നോട്ടുകളുടെ അച്ചടി തുടങ്ങിയതായി നേരത്തെ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യങ്ങള്‍ ഔദ്യോഗികമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോഴാണ് സ്ഥിരീകരിച്ചത്.

കഴിഞ്ഞവര്‍ഷം നവംബര്‍ എട്ടിനായിരുന്നു 500,1000 രൂപ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വിലിച്ചത്. തുടര്‍ന്ന്, 500 രൂപയുടെയും 2000 രൂപയുടെയും പുതിയ നോട്ടുകള്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍, 2000 രൂപ നോട്ട് ഉപയോഗിച്ചുള്ള ഇടപാട് എളുപ്പമല്ലെന്ന പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് 200 രൂപയുടെ നോട്ടുകള്‍ അച്ചടിക്കാന്‍ തീരുമാനിച്ചത്.

ഇതു സംബന്ധിച്ച് മാര്‍ച്ചില്‍ ആര്‍ബിഐയും ധനകാര്യമന്ത്രാലയവും തീരുമാനത്തില്‍ എത്തിയിരുന്നു. പുതിയതായി 200 രൂപ നോട്ടുകൂടി വരുന്നത് സാധാരണക്കാര്‍ക്ക് ഉപകാരപ്പെടും എന്നാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്നത്.

Print Friendly, PDF & Email

Leave a Comment