Flash News

ഫോമ ഒരുക്കിയ T20 ക്രിക്കറ്റ് മത്സരത്തില്‍ ഫിലാഡല്‍ഫിയ എഫ് സി സി ടീം കിരീടം നേടി

July 5, 2017

DSC_4919ന്യുയോര്‍ക്ക് : ഫോമയുടെ ആഭിമുഖ്യത്തില്‍ അമേരിക്കന്‍ മലയാളികള്‍ക്കായി ഒരുക്കിയ ക്രിക്കറ്റ് മല്‍സരത്തില്‍, ഞായറാഴ്ച നടന്ന ഫൈനല്‍ മത്സരത്തില്‍ എഫ് സി സി – ഫിലദെല്‍ഫിയ, ടസ്‌കേഴ്സ് – ലോങ്ങ് ഐലണ്ടിനെ പരാജയപ്പെടുത്തി കിരീടം നേടി.

ജൂലൈ രണ്ടിന് ന്യൂയോര്‍ക്കിലുള്ള കണ്ണിങ്ങ്ഹാം പാര്‍ക്കില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ടോസ് നേടിയ ലോങ്ങ് ഐലന്‍ഡ് ടസ്‌കേഴ്സ് ബാറ്റിംഗ് തിരഞ്ഞെടുത്തു. നാലു വിക്കറ്റ് നഷ്ടത്തില്‍ ഇരുപതു ഓവറില്‍ നൂറ്റി അമ്പതിനാല് റണ്‍സ് നേടിയെങ്കിലും രണ്ടു ഓവര്‍ അവശേഷിച്ചിരിക്കെ എഫ് സി സി ഫിലദെല്‍ഫിയാ നാലു വിക്കറ്റിന്റെ നഷ്ടത്തില്‍ അനായാസം ടസ്‌കേഴ്സിനെ പരാജയപ്പെടുത്തുകയായിരുന്നു.

ശനിയാഴ്ചയും ഞായറാഴ്ച രാവിലെയുമായി പല ഗ്രൗണ്ടുകളില്‍ നടന്ന മത്സരങ്ങളില്‍ നിന്നും വിജയിച്ച ടീമുകളില്‍ നിന്നും ടസ്‌കേഴ്സ് ചലച്ചേഴ്‌സിനെയും എഫ് സി സി ബെര്‍ഗനേയും സെമിഫൈനലില്‍ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ എത്തിയത്. മത്സരങ്ങള്‍ക്ക് അമ്പയര്‍മാരായിരുന്നത് ലോക പ്രശസ്ത സ്റ്റീവ് ബക്നറും, കൃഷ്ണ, ഹരീഷ്, റാം എന്നിവരായിരുന്നു.

92 റണ്‍സ് നേടിയ റാഫിക്ക് മേലേത് ബെസ്‌റ് ബാറ്റ്‌സ്മാന്‍ ട്രോഫി ജെയിംസ് അലക്‌സ് നല്‍കി. ബെസ്‌ററ് ബൗളര്‍ ട്രോഫി എല്‍ജോ ജോസിന് തോമസ് ഉമ്മനും (ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പര്‍) ക്യാഷ് അവാര്‍ഡ് അനില്‍ കോയിപ്പുറവും നല്‍കി. മലയാളികള്‍ക്ക് അഭിമാനമായി അമേരിക്കന്‍ യൂത്ത് ക്രിക്കറ്റ് ടീമില്‍ കളിക്കുന്ന പ്രശാന്ത് നായര്‍ക്ക് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അവാര്‍ഡ് നല്‍കി ആദരിച്ചു.

റണ്ണര്‍ അപ്പ് ടീം ലോങ്ങ് ഐലന്‍ഡ് ടസ്‌കേഴ്‌സിന് മെഡല്‍ നല്‍കി ജോണ്‍ സി വര്ഗീസും (ജുഡീഷ്യല്‍ കമ്മിറ്റി മെമ്പര്‍), ട്രോഫി നല്‍കി തോമസ് കോശിയു, ഫിലിപ്പ് മഠത്തിലും ആദരിച്ചു. റണ്ണേഴ്സ് അപ്പിനുള്ള 500 ഡോളര്‍ ക്യാഷ് അവാര്‍ഡ് ഫിലിപ്പ് മത്തായിയും നല്‍കി. 52 റണ്‍സും 7 വിക്കറ്റും നേടിയ ഷെയിന്‍ ക്ലീറ്റസ് മാന്‍ ഓഫ് ദി സീരീസായി ജിന്‍സ് ജോസഫ് (കെ സി ഐ പ്രസിഡന്റ്) ട്രോഫി നല്‍കിയും ലാലി കളപ്പുരക്കല്‍ (ഫോമാ വൈസ് പ്രസിഡന്റ്) ക്യാഷ് അവാര്‍ഡും നല്‍കി. ഫൈനല്‍ മാന്‍ ഓഫ് ദി മാച്ച് ആയി 82 റണ്‍സ് നേടിയ നവീന്‍ ഡേവിസിന് മാത്യു വര്ഗീസ് (ടൂര്‍ണമെന്റ് ചെയര്‍മാന്‍) ട്രോഫി നല്‍കി ആദരിച്ചു.

ഫൈനല്‍ മത്സരത്തില്‍ വിജയിച്ച ഫ് സി സി ഫിലദെല്‍ഫിയക്ക് ഫോമാ ജനറല്‍ സെക്രട്ടറി ജിബി തോമസ് മെഡല്‍ നല്‍കിയും, ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ മെയിന്‍ സ്‌പോന്‌സറായ സാബു ലൂക്കോസ് വിജയികള്‍ക്കുള്ള ട്രോഫിയും. ഒന്നാം സ്ഥാനം നേടിയ ടീമിനുള്ള ക്യാഷ് അവാര്‍ഡ് 1,500 ഡോളര്‍ ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയും നല്‍കി ആദരിച്ചു.

ഈ ക്രിക്കറ്റ് ടൂര്‍ണമെന്റ് ചിരകാലാഭിലാഷത്തിന്റെ ഒരു പൂര്‍ത്തീകരണമാണെന്നും, യുവാക്കള്‍ക്കുവേണ്ടി ഇനിയും പുതിയ പരിപാടികളുമായി ഫോമാ മുമ്പോട്ടുവരുമെന്നും കൂടുതല്‍ യുവാക്കളെ ഫോമയിലേക്കു സ്വാഗതവും ചെയ്യുന്നതുമായി ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ പറഞ്ഞു.

ഓഗസ്റ്റില്‍ കേരളത്തില്‍ വച്ച് നടക്കുന്ന ഫോമാ കണ്‍വെന്‍ഷനിലേക്കു എല്ലാ യുവജനങ്ങളേയും, സ്‌പോണ്‍സേഴ്സിനെയും, കമ്മിറ്റി മെമ്പേഴ്‌സിനെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഫോമാ ജനറല്‍ സെക്രട്ടറി ജിബി തോമസ് പറഞ്ഞു
മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, സെക്രട്ടറി ജിബി തോമസ്, ട്രഷറര്‍ ജോസി കുരിശുങ്കല്‍, വൈസ് പ്രസിഡന്റ് ലാലി കളപ്പുരക്കല്‍, ജോ. സെക്രട്ടറി വിനോദ് കൊണ്ടൂര്‍, ജോ. ട്രഷറര്‍ ജോമോന്‍ കുളപ്പുരക്കന്‍ എന്നിവര്‍ നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം വിജയ കിരീടം നേടിയ എഫ് സി സി ഫിലദെല്‍ഫിയയെ മുക്തകണ്ഠം പ്രശംസിക്കുന്നതായും അറിയിച്ചു.

ക്രിക്കറ്റിന്റെ ആവേശം തിരതല്ലിയ T20 ടൂര്‍ണമെന്റിലേക്ക് കടന്നു വന്നവര്‍ ഷിനു ജോസഫ് (യോങ്കേഴ്സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്), ഡോക്ടര്‍ ജേക്കബ് തോമസ് (ഫോര്‍മര്‍ റീജിയണല്‍ വൈസ് പ്രസിഡന്റ്), ഷാജി മാത്യു (ഫോര്‍മര്‍ നാഷണല്‍ കമ്മിറ്റി മെമ്പര്‍), അനിയന്‍ യോങ്കേഴ്സ് (ഫോര്‍മര്‍ നാഷണല്‍ കമ്മിറ്റി മെമ്പര്‍), ഷോബി ഐസക് (യോങ്കേഴ്സ് മലയാളി അസോസിയേഷന്‍ ഫോര്‍മര്‍ പ്രസിഡന്റ്), ജോണ്‍ ജോര്‍ജ് (കാന്‍ജ്ജ് ഫോര്‍മര്‍ വൈസ് പ്രസിഡന്റ്) ജോര്‍ജ് തോമസ്, സക്കറിയ കരിവേലില്‍, ജോസഫ് കളപ്പുരക്കല്‍ (ലിംകാ ഫോര്‍മര്‍ പ്രസിഡന്റ്).

ഇതൊരു വന്‍ വിജയമാക്കിയ എല്ലാവര്ക്കും ഭാരവാഹികളായ ടൂര്‍ണമെന്റ് ചെയര്‍മാന്‍ മാത്യു വര്ഗീസ് (ബിജു) യൂത്ത് റെപ്രെസെന്ററ്റീവ് ബേസില്‍ ഏലിയാസ്, നാഷണല്‍ കമ്മിറ്റി മെമ്പര്‍ തോമസ് ടി ഉമ്മന്‍, ടീം ഓര്‍ഗനൈസേര്‍സ് അനില്‍ കോയിപ്പുറം, സാം തോമസ് നിജിന്‍ മാത്യു എന്നിവര്‍ നന്ദി പറഞ്ഞുകൊണ്ട് അടുത്ത വര്‍ഷം വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ ടേസ്റ്റ് ഓഫ് കൊച്ചിനില്‍ വച്ച് നടന്ന ഡിന്നര്‍ സല്‍ക്കാരത്തോടെ ടൂര്‍ണമെന്റ് അവസാനിച്ചു.

ബിജു കൊട്ടാരക്കര

DSC_4795 DSC_4892


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top