“എന്റെ പൊന്നു പെങ്ങളെ, സ്ത്രീ മോശമാണെങ്കില്‍ അവള്‍ ചിലപ്പോള്‍ കിടക്ക പങ്കിട്ടെന്നു വരും”; അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഇന്നസന്റിന്റെ പരാമര്‍ശത്തില്‍ താരങ്ങള്‍ കൊമ്പുകോര്‍ക്കുന്നു

manju-innocent-rima-amma-830x412 (1)_InPixio_InPixio_InPixioനടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മലയാള സിനിമ താരങ്ങളുടെ സംഘടനയായ ‘അമ്മ’യില്‍ തമ്മിലടി. അമ്മ പ്രസിഡന്റ് ഇന്നസെന്റിന്റെ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങളാണ് അടി മൂക്കുന്നതിന് കാരണമായത്. മലയാള സിനിമയില്‍ അവസരത്തിനായി കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ടിട്ടുളളവരുണ്ടെന്ന് നടി പാര്‍വതിയുടെ പരാമര്‍ശത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു ഇന്നസെന്റിന്റെ മവിവാദമായ മറുപടി ഉണ്ടായത്.

”അക്കാലമൊക്കെ പോയി എന്റെ പൊന്നുപെങ്ങളെ, മനസിലായിട്ടുണ്ടോ, ഒരു സ്ത്രീയോട് വളരെ മോശമായിട്ട് ഒരു കാര്യം ചോദിച്ചാല്‍ ആ നിമിഷം തന്നെ ദാ ഈ നില്‍ക്കുന്ന പോലത്തെ പത്രക്കാരെ പോലുളള ആളുകള്‍ പറയും. ആ സ്ത്രീ പറയും അതൊക്കെ, അങ്ങനെയൊരു സംഭവമേ ഇല്ലാ ഇതിനകത്ത്.പിന്നെ അവര്‍ മോശമാണെങ്കില്‍, അത് ചിലപ്പോ കിടക്ക പങ്കിട്ടെന്ന് വരും. അതല്ലാതെ ഒരാളും ഇല്ലാട്ടോ, അങ്ങനത്തെ വലിയ ക്ലീന്‍ ക്ലീന്‍ ലൈനിലാണ് സിനിമയില്‍ കാര്യങ്ങള്‍ പോകുന്നത്. ” എന്നായിരുന്നു ഇന്നസെന്റ് നല്‍കിയ മറുപടി. അതായത് സിനിമയില്‍ അവസരങ്ങള്‍ക്കായി കിടക്കപങ്കിടല്‍ വരെ നടക്കുന്നുണ്ടെന്ന് സൂചനയാണ് എംപിയും അമ്മയുടെ പ്രസിഡന്റുമായ ഇന്നസെന്റ് നല്‍കിയത്.

ഇന്നസെന്റിന്റെ വാര്‍ത്താസമ്മേളനത്തിലെ ഈ പരാമര്‍ശങ്ങള്‍ക്കെതിരെ നടിമാരുടെ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കളക്ടിവ് ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്. വിമെന്‍ ഇന്‍ സിനിമാ കളക്ടിവ് ഫെയ്‌സ്ബുക്കിലൂടെ പ്രതികരണം അറിയിച്ചിരിക്കുന്നത്. കളക്ടിവിന്റെ നല്‍കിയ മറുപടി ഇതാണ്.

maxresdefault_InPixio”വിമെന്‍ ഇന്‍ സിനിമാ കളക്ടിവിനെ സ്വാഗതം ചെയ്തു കൊണ്ട് അമ്മ പ്രസിഡന്റ് ഇന്നസെറ് എടുത്ത നിലപാടിനോട് ഞങ്ങളുടെ നന്ദി അറിയിക്കുന്നു. പക്ഷേ ചലച്ചിത്ര മേഖല ലൈംഗിക പീഡന വിമുക്ത മേഖലയാണ് എന്ന മട്ടില്‍ അദ്ദേഹം നടത്തിയ പ്രസ്താവനയോട് ഞങ്ങള്‍ തീര്‍ത്തും വിയോജിക്കുന്നു.നിലവിലുള്ള സാമൂഹ്യ ബന്ധങ്ങള്‍ അതേപടി പ്രതിഫലിക്കപ്പെടുകയോ പുനരുത്പാദിപ്പിക്കപ്പെടുകയോ ചെയ്യുന്ന മേഖലയാണ് സിനിമയും എന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്. സമൂഹത്തിലുള്ള മേല്‍ കീഴ് അധികാരബന്ധങ്ങള്‍ അതേപടി അവിടെയും ആവര്‍ത്തിക്കപ്പെടുന്നുണ്ട്.

അവസരങ്ങള്‍ ചോദിച്ചു ഈ മേഖലയിലേക്ക് കടന്നു വരുന്ന പുതുമുഖങ്ങളില്‍ പലരും പലതരം ചൂഷണങ്ങള്‍ക്ക് വിധേയമാകേണ്ടി വരുന്നതും മേല്‍ സൂചിപ്പിച്ച അധികാര ഘടന വളരെ ശക്തമായി ഇവിടെ നിലനില്‍ക്കുന്നതുകൊണ്ടാണ്. എന്തിന് ,ഞങ്ങളുടെ സഹപ്രവര്‍ത്തകരായ ചിലര്‍ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ഉറക്കെ സംസാരിച്ചതും ഈ അടുത്ത കാലത്താണ്. പാര്‍വ്വതി, ലക്ഷ്മി റായ് തുടങ്ങിയ നടിമാര്‍ ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ അനുഭവങ്ങള്‍ മാധ്യമ’ങ്ങളുമായി പങ്കുവച്ചിരുന്നു. സര്‍ക്കാര്‍ നിയമിച്ച ജസ്റ്റീസ് ഹേമ കമ്മീഷന്‍ ഈ വിഷയത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അതുകൊണ്ട് തന്നെ വസ്തുതകളെ കണ്ണടച്ച് ഇരുട്ടാക്കി കൊണ്ട് നടത്തുന്ന ഇത്തരം പ്രസ്താവനകളെ കുറിച്ച് ചലച്ചിത്ര മേഖലയിലുള്ളവര്‍ ജാഗ്രത്താകണമെന്ന് സംഘടന ആവശ്യപ്പെടുന്നു.”

നടി പാര്‍വതി പറഞ്ഞതിനെക്കുറിച്ച് അറിയില്ല, ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും താരസംഘടനയുടെ പ്രസിഡന്റ് കൂടിയായ ഇന്നസെന്റ് തൃശൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ അങ്ങനെ മോശമായിട്ടാണ് പെരുമാറുന്നതെന്ന് നടിമാര്‍ പറഞ്ഞതായി താന്‍ കേട്ടിട്ടില്ലെന്നും ഇന്നസെന്റ് പറഞ്ഞു. പ്രസ്തുത ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയോട് നടിമാര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുളള ചോദ്യത്തിന് അവര്‍ മോശമാണെങ്കില്‍ കിടക്ക പങ്കിട്ടെന്ന് വരുമെന്ന് ഇന്നസെന്റ് വ്യക്തമാക്കുകയായിരുന്നു.

കേരളത്തില്‍ ഏതെങ്കിലും സ്ത്രീ മുഖ്യമന്ത്രി ആയിട്ടുണ്ടോ എന്നും ഇന്നസെന്റ് ചോദിച്ചു. താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ നിന്നും സ്ത്രീകളെ മാറ്റിനിര്‍ത്തുന്നുണ്ടോ എന്ന ചോദ്യത്തിനാണ് ഇന്നസെന്റിന്റെ മറുപടി. കേരളത്തില്‍ എപ്പോഴാണ് മന്ത്രിസഭ ഉണ്ടായതെന്ന് അറിയുമോ, അന്നുതൊട്ട് ഇന്നുവരെ ഏതെങ്കിലും സ്ത്രീ മുഖ്യമന്ത്രിയായിട്ടുണ്ടോ, അതേമാതിരി പിന്തുടരാന്‍ പാടില്ലാ. മിടുക്കിയായിട്ടുളള സ്ത്രീകള്‍ ഇങ്ങനെ വരണം, അല്ലാണ്ട്, സംവരണം എന്നുംപറഞ്ഞോണ്ട് ഒന്നും അറിയാന്‍ പാടില്ലാത്ത ആള്‍ക്കാരല്ലാ വരേണ്ടത്. മിടുക്കികളായിട്ടുളളവരാണ് നമ്മള്‍ കണ്ട ഇന്ദിരാഗാന്ധിയും അവരുടെ ഫാമിലിയും. സ്ത്രീകളില്‍ തന്നെ ഞങ്ങളുടെ അംഗങ്ങള്‍ സുചിത്രയും ഗീതുമോഹന്‍ദാസും കെപിഎസി ലളിതയും കുക്കു പരമേശ്വരനും ഇവരൊക്കെ നമ്മുടെ സംഘടനയിലുണ്ട്. എല്ലാതവണയും ഈ രണ്ടു സ്ത്രീകള്‍ നമ്മടെ സംഘടനയിലെ എക്‌സിക്യൂട്ടീവിലുണ്ട്.നമ്മള്‍ ഇവരുടെ പേര് വെച്ചാല്‍, പക്ഷേ ഇവരൊന്നും കൃത്യമായി വരില്ല കേട്ടോയെന്നും ഇന്നസെന്റ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇന്നസെന്റ്ിന്റെ പ്രതികരണത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

manju-warrier-rima-kallingal-parvathy-images-photos_InPixio

‘കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്നത് പുരുഷനാണെങ്കില്‍ സ്ത്രീ എങ്ങനെ കുറ്റക്കാരിയാകും?; ഇന്നസെന്റിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന് എതിരേ റിമ കല്ലിങ്കലിന്റെ രൂക്ഷ വിമര്‍ശനം

സിനിമയിലെ മോശപ്പെട്ട സ്ത്രീകള്‍ കിടക്ക പങ്കിട്ടെന്ന് വരും എന്ന അമ്മ പ്രസിഡണ്ട് ഇന്നസെന്റിന്റെ പരാമര്‍ശത്തിനെതിരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ച് നടി റിമ കല്ലിങ്കല്‍. ജോലി അവസരങ്ങള്‍ക്ക് വേണ്ടി കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെടുന്നത് പുരുഷനും എന്നാല്‍ കുറ്റക്കാരിയാകേണ്ടി വരുന്നത് സ്ത്രീയുമാണെന്നാണ് റിമയുടെ പരാമര്‍ശം. ഫേസ്ബുക്കിലൂടെയാണ് റിമ പ്രതികരിച്ചത്.

നിങ്ങള്‍ക്കുള്ള വിശേഷാധികാരങ്ങളാല്‍ അന്ധരായി പോകുന്നത് കൊണ്ടാണ് അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ എല്ലാ സ്ത്രീകളും വാര്‍ത്താസമ്മേളനം വിളിക്കണമെന്ന് കരുതുന്നതെന്നും റിമ പറഞ്ഞു. നിങ്ങള്‍ ഈ സംവിധാനത്തിന്റെ ഭാഗമാണെന്ന് മനസിലാക്കുമ്പോഴും എവിടെ നിന്ന് തുടങ്ങണമെന്ന് അറിയുന്നില്ല. പക്ഷെ ഇൗ ദുരവസ്ഥ ഒരു നാള്‍ മാറുക തന്നെ ചെയ്യുമെന്നും റിമ പോസ്റ്റില്‍ പറയുന്നു.

Print Friendly, PDF & Email

Leave a Comment