Flash News

കല മലയാളി അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 26-ന്

July 9, 2017

Kala_onam_picഫിലാഡല്‍ഫിയ: അമേരിക്കയിലെ ആദ്യകാല മലയാളി മുന്നേറ്റങ്ങളിലൊന്നായ കലാ മലയാളി അസോസിയേഷന്‍ ഓഫ് ഡെലവേര്‍ വാലിയുടെ ആഭിമുഖ്യത്തില്‍ പെന്‍സില്‍വേനിയ, ന്യൂജേഴ്‌സി, ഡെലവേര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളി കുടുംബങ്ങള്‍ ഓണവും, ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും സംയുക്തമായി ഓഗസ്റ്റ് 26-നു ആഘോഷിക്കുന്നു.

സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ ഓഡിറ്റോറിയത്തില്‍ (1009 Unruh Ave, Philadelphia, PA 19111) ഓഗസ്റ്റ് 26-നു ശനിയാഴ്ച ഉച്ചയക്ക് 12 മണിക്ക് വിഭവസമൃദ്ധമായ ഓണസദ്യയോടെ ആരംഭിക്കുന്ന ആഘോഷ പരിപാടികളില്‍ വൈവിധ്യമാര്‍ന്ന സാംസ്കാരിക പരിപാടികളും ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.

ഓണാഘോഷപരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി ജോജോ കോട്ടൂര്‍, ജോര്‍ജ് മാത്യു സി.പി.എ, അലക്‌സ് ജോണ്‍ എന്നിവര്‍ കോര്‍ഡിനേറ്റേഴ്‌സായ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നതായി കലാ പ്രസിഡന്റ് ഡോ. കുര്യന്‍ മത്തായി അറിയിച്ചു. സംഗീത പരിപാടികള്‍ക്ക് തോമസ് ഏബ്രഹാം (ബിജു) നേതൃത്വം നല്‍കും.

ഡോ. ജയിംസ് കുറിച്ചി, ജോസഫ് സഖറിയ, സണ്ണി ഏബ്രഹാം, രേഖാ ഫിലിപ്പ്, മാത്യു പി. ചാക്കോ, പി.എ. തങ്കപ്പന്‍ നായര്‍, പി.കെ. പ്രഭാകരന്‍, ജോസ് വി. ജോര്‍ജ്, മോനിക്കാമ്മ ജോര്‍ജ്, ജോണ്‍ കെ. ജോര്‍ജ്, ജോജി ചെറുവേലില്‍, അശോകന്‍ വേങ്ങാശേരി, ഷാജി മിറ്റത്താനി, പ്രഭാ തോമസ് എന്നിവര്‍ വിപുലമായ കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്നു. ജോജോ കോട്ടൂര്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top