സത്യം പുറത്തുവന്നത് ദൈവത്തിന്റെ കൈ പതിഞ്ഞതുകൊണ്ട്; എല്ലാവര്‍ക്കും നന്ദി പറഞ്ഞ ആക്രമണത്തിനിരയായ നടിയുടെ കുടുംബം; കേരള പോലീസില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്

dileep1_InPixioകൊച്ചി: ദിലീപിന്റെ അറസ്റ്റില്‍ പ്രതികരണവുമായി നടിയുടെ കുടുംബം. ദൈവത്തിന്റെ കൈ പതിഞ്ഞ ഈ കേസില്‍ സത്യം തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ആക്രമിക്കപ്പെട്ട നടിയുടെ കുടുംബം പറഞ്ഞു. നീതി കിട്ടുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു. അതുകൊണ്ടു മാത്രമാണ് കേസ് സിബിഐയ്ക്ക് വിടണമെന്ന് പലരും പറഞ്ഞപ്പോഴും കേരളാ പൊലീസില്‍ വിശ്വാസമര്‍പ്പിച്ച് ഞങ്ങള്‍ ഉറച്ചു നിന്നത്.

ഈ കേസിന്റെ തുടക്കം മുതല്‍ പ്രത്യക്ഷമായും പരോക്ഷമായും ഞങ്ങളുടെ കൂടെ നിന്ന് ഞങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കിയ എല്ലാ മാധ്യമ സുഹൃത്തുക്കളോടും കേരളാ പൊലീസിനോടും നല്ലവരായ ജനങ്ങളോടും ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത സൗഹൃദങ്ങളോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്നും നടിയുടെ കുടുംബം അറിയിച്ചു.

അതിനിടെ, അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ ആലുവ, അങ്കമാലി, തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, പത്തനാപുരം എന്നിവിടങ്ങളില്‍ പ്രതിഷേധം നടന്നു. യുവമോര്‍ച്ച, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വിവിധയിടങ്ങളില്‍ ദിലീപിന്റെയും ഗണേശ് കുമാറിന്റെയും കോലം കത്തിച്ചു. നടന്‍ ദിലീപിന്റെയും നാദിര്‍ഷയുടെയും ഉടമസ്ഥതയിലുള്ള പാലാരിവട്ടത്തെ ദേ പുട്ട് എന്ന റസ്റ്ററന്റിനു നേരെ യുവമോര്‍ച്ച പ്രകടനം നടത്തി.

https://youtu.be/YCKfJlxQ8kY

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News