ദിലീപിന്റെ അറസ്റ്റ്; സിനിമാ രംഗത്തെ കുടിപ്പകയുടെ നേര്‍ക്കാഴ്ച; കൊക്കെയ്ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കൊയെ കുടുക്കിയതിന്റെ പിന്നില്‍ ദിലീപിന്റെ കരങ്ങളുണ്ടെന്ന് പോലീസിന്റെ സംശയം; സിനിമയിലെ അധോലോകം അന്വേഷണ പരിധിയില്‍

dileep-545x325_InPixioകൊച്ചി: സിനിമാ രംഗത്ത് ഉയര്‍ന്നുവരുന്നവരെ തകര്‍ക്കാന്‍ എന്തു വൃത്തികേടുകളും നടക്കുമെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് നടിക്കെതിരായ ആക്രമണം. ഇത്തരത്തില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച കേസാണ് നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസ്. ഈ കേസിലും ദിലീപിനുനേരെ അന്വേഷണമുന നീളുന്നു എന്നാണ് ഇപ്പോള്‍ ഉയരുന്ന സൂചന. തന്നെ കൊക്കെയ്ന്‍ കേസില്‍ കരുവാക്കിയതിനു പിന്നില്‍ ചിലരുണ്ടെന്ന വെളിപ്പെടുത്തലുമായി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോ രംഗത്തെത്തിയതോടെയാണു ദിലീപിലേക്കു സംശയത്തിന്റെ മുന നീളുന്നത്.

അടുത്തിടെ ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് കേസില്‍ തന്നെ ചിലര്‍ കരുവാക്കിയതാണെന്നു ഷൈന്‍ ആരോപിച്ചത്. ‘മാധ്യമങ്ങളിലൂടെ പുറത്തുവന്ന കഥയൊന്നുമല്ല അന്നു സംഭവിച്ചത്. ഇപ്പോഴത്തെ ചില സംഭവങ്ങള്‍ പോലെ ആരെയാ വിശ്വസിക്കുക എന്നൊരു സംശയം തോന്നാം. കേസ് നടക്കുകയാണ്. കേസിന്റെ അവസാനം സത്യമെന്തെന്ന് എല്ലാവരും അറിയും. ഞാനുമായി ആര്‍ക്കും ഒരു പ്രശ്‌നവുമില്ലായിരുന്നു. അതുകൊണ്ട് എന്നെ കുടുക്കിയാതാണെന്ന് പറയാനാവില്ല. വേറെ എന്തൊക്കെയോ പൊതുജനത്തില്‍നിന്നു മറയ്ക്കാന്‍ വേണ്ടി എന്നെ കരുവാക്കുകയായിരുന്നു എന്നെനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്. അതിനുള്ള സൂചനകളും കിട്ടിയിട്ടുണ്ട്. ആര്‍ക്കു വേണ്ടിയാണോ അത് ചെയ്തത് അതിന്റെ ഫലം അവര്‍ക്ക് കിട്ടിയിട്ടുണ്ട്. കിട്ടിയവര്‍ അതു മനസിലാക്കിക്കൊള്ളട്ടെ. അവരുടെ കൈയ്യിലിരിപ്പിന്റെ ഫലം അവര്‍ അനുഭവിക്കുന്നുവെന്നേയുള്ളൂ.”-അഭിമുഖത്തില്‍ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

ഇതിഹാസ എന്ന ചിത്രത്തിലൂടെ നായക പദവിയിലേക്ക് ഉയര്‍ന്ന താരമാണ് ഷൈന്‍. ദീര്‍ഘകാലം സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ശേഷമായിരുന്നു അഭിനയത്തിലേക്ക് ഷൈനിന്റെ കടന്നുവരവ്. എന്നാല്‍ അഭിനയിച്ചതിനു പിന്നാലെ കൊക്കെയ്ന്‍ കേസില്‍ നടന്‍ പിടിയിലായി. പിന്നീട് ശ്രദ്ധേയമായ നായകവേഷങ്ങളൊന്നും കിട്ടിയതുമില്ല.

shine-830x412എന്നാല്‍ തുടര്‍ന്നു രാജീവ് രവിയുടെ കമ്മട്ടിപ്പാടമെന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷം ഷൈന്‍ ചെയ്തിരുന്നു. പുതുതായി ഇറങ്ങുന്ന നിരവധി ചിത്രങ്ങളിലും ഷൈനു വേഷമുണ്ട്. സിനിമാ രംഗം ഷൈന്‍ ഉള്‍പ്പെട്ട കേസ് വിശ്വസിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന. പുതുമുഖങ്ങള്‍ കൂടുതലായി കടന്നുവരുന്ന ചിത്രങ്ങളിലും ഷൈന് അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഷൈനിന്റെ പുതിയ വെളിപ്പെടുത്തലും പോലീസിന്റെ ദൃഷ്ടിയിലേക്കു വരുന്നത്. നടീനടന്മാര്‍ക്കെതിരേ സമാനമായ ഒതുക്കലുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അതും കേസിന്റെ പരിധിയിലേക്കു വരുമെന്നാണ് സൂചന.

ആലുവ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും സിനിമാ മേഖലയിലെ ചിലരുമായി അടുപ്പമുണ്ടെന്നും സംശയമുയര്‍ന്നിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ സംഘത്തില്‍പ്പെട്ടവര്‍ ഇത്തരം ക്വട്ടേഷന്‍ സംഘത്തിന്റെ ഭാഗമാണെന്ന സംശയവും പോലീസ് പരിശോധിച്ചുവരികയാണ്.

തമ്മനം, പാലാരിവട്ടം, കാക്കനാട്, ആലുവ, മട്ടാഞ്ചേരി തുടങ്ങിയ ഇടങ്ങളാണ് കൊച്ചിയിലെ പ്രധാന ക്വട്ടേഷന്‍ സംഘങ്ങളുടെ കേന്ദ്രങ്ങള്‍. രാഷ്ട്രീയവും വര്‍ഗീയവുമായ ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് മൂന്നു പതിറ്റാണ്ടിലേറെ നീളുന്ന ചരിത്രവുമുണ്ട്. എന്നാല്‍ പല പ്രധാന ഗുണ്ടാനേതാക്കളും പിടിയിലാവുകയോ വഴിമാറുകയോ ചെയ്തതോടെ നാളുകളായി പ്രവര്‍ത്തനം സജീവമായിരുന്നില്ല. അതേസമയം നാലഞ്ചുവര്‍ഷമായി ചലച്ചിത്രനിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ കോടികളിലേക്കു കുതിച്ചപ്പോള്‍ ഇടനിലക്കാരായി ചില അധോലോകനേതാക്കള്‍ ഉയര്‍ന്നുവന്നു. അന്യസംസ്ഥാന നിര്‍മ്മാതാക്കളുടെ പ്രവേശനത്തോടെ ശക്തമായ അധോലോകബന്ധം മലയാള സിനിമയിലെ ചിലര്‍ക്കും സഹായകമായി.

shine_tom_chacko1_760x400ഇത്തരം സംഘങ്ങളുടെ സഹായത്തോടെയാണ് ചില പ്രമുഖര്‍ കോടികള്‍ ഇറക്കി സിനിമാനിര്‍മ്മാണത്തിനു മുതിര്‍ന്നത്. മുടക്കുമുതല്‍ തിരിച്ചുപിടിക്കുന്നതിനും ലാഭം കൂട്ടുന്നതിനും ഫാന്‍സ് അസോസിയേഷനുകളും സജീവമാക്കി. പല ഫാന്‍സ് അസോസിയേഷനുകളുടെയും ചില ഭാരവാഹികള്‍ക്ക് ഏതെങ്കിലും ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്നതും സംശയം ഇരട്ടിയാക്കിയിട്ടുണ്ട്. പ്രമുഖരും അധോലോകവുമായുള്ള ബന്ധങ്ങള്‍ പോലീസ് നിരീക്ഷണത്തിലായ ഘട്ടത്തില്‍ അന്വേഷണം വഴിതിരിച്ചുവിടാനുള്ള നീക്കവും നടന്നു. അടുത്ത കാലത്തു മലയാള സിനിമയില്‍ ശക്തമായ ന്യൂജെന്‍ പ്രതിഭാസത്തിനു പിന്നില്‍ അധോലോക ബന്ധങ്ങളുണ്ടെന്ന പ്രചാരണം ഇതിന്റെ ഭാഗമാണെന്നാണ് ഇപ്പോള്‍ സംശയമുയരുന്നത്.

കോടികളുടെ മുടക്കുമുതലില്ലാതെ സിനിമ നിര്‍മ്മിക്കാമെന്നും വിജയിപ്പിക്കാമെന്നും ന്യൂജെന്‍ സംവിധായകര്‍ തെളിയിച്ചത് പ്രമുഖരുടെ ഉറക്കം കെടുത്തിയിരുന്നു. ഏതാനും വര്‍ഷമായി ശക്തമായി തുടരുന്ന ന്യൂജെന്‍ പ്രവണതയെ മുളയിലേ നുള്ളുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനവും തുടങ്ങി. ഇതിന്റെ ഭാഗമായി പുതുതലമുറ സിനിമകളുടെ നിര്‍മ്മാണവും വിതരണവും സംഘടനാമര്യാദകള്‍ ചൂണ്ടിക്കാട്ടി തടസപ്പെടുത്താനും ശ്രമം നടന്നു. കൊച്ചിയും മലബാറും കേന്ദ്രീകരിച്ച് ഉയര്‍ന്നുവന്ന പുതുതലമുറ സിനിമകള്‍ക്ക് നേതൃത്വം നല്‍കുന്നവരെ ടാര്‍ജറ്റ് ചെയ്യാനും പ്രമുഖര്‍ ശ്രമം തുടങ്ങി.

സിനിമാ മേഖലയിലെ പ്രബലമായ സംഘടനകളെ തങ്ങളുടെ വരുതിയിലാക്കാനും ഇവര്‍ക്കു കഴിഞ്ഞു. ഇതിന്റെ ഭാഗമായി ചില യുവ നടികള്‍, യുവ നടന്മാര്‍, സംവിധായകര്‍ എന്നിവര്‍ക്കെതിരേ അദൃശ്യമായ വിലക്കും ഇവര്‍ നടപ്പാക്കി. അതില്‍ ഉള്‍പ്പെടുന്ന ഒരാളാണ് ആക്രണത്തിനു വിധേയായ നടി. കോടികളുടെ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് നടിക്കുനേരെ ആക്രമണമുണ്ടായതെന്നതും അധോലോകത്തിന്റെ സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment