ക്ഷേത്ര ദര്‍ശനങ്ങള്‍ ദിലീപിനെ രക്ഷിച്ചില്ല; നടിയെ തട്ടിക്കൊണ്ടുപോകാന്‍ പള്‍സര്‍ സുനിക്ക് ഒന്നരക്കോടിയുടെ ക്വട്ടേഷന്‍ നല്‍കിയത് പ്രമുഖ നടന്‍; അമ്മയിലെ പലരും കുടുങ്ങും

nadhirshah-to-direct-dileep-06-1486354880നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെ അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ദിലീപ് തൃപ്രയാര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി. ഇന്നലെ രാവിലെ ആറേമുക്കാലിനായിരുന്നു ആരുമറിയാതെ എത്തിയത്. മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു സന്ദര്‍ശനം. ക്ഷേത്രം ജീവനക്കാരോ മാധ്യമങ്ങളോ ഇക്കാര്യം അറിഞ്ഞില്ല. പതിനഞ്ചു മിനുട്ടില്‍ സന്ദര്‍ശനം പുര്‍ത്തിയാക്കി ദിലീപ് മടങ്ങി.

നേരത്തേ, കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തിയിരുന്നു. കാവ്യക്കൊപ്പമാണു ദിലീപ് സന്ദര്‍ശനം നടത്തിയിരുന്നത്. കഴിഞ്ഞ ഫെബ്രുവരി 17നായിരുന്നു നടിക്കെതിരായ ആക്രമണം. തൃശൂരിലെ വീട്ടില്‍നിന്നു പുറപ്പെട്ട നടിയെ അത്താണിയില്‍ വച്ചാണ് പള്‍സര്‍ സുനിയും സംഘവും തട്ടിക്കൊണ്ടുപോയത്. ഒന്നരക്കോടിയുടെ ക്വട്ടേഷനാണു നല്‍കിയതെന്നും വ്യക്തമായി. കൊച്ചിയിലെ ഒരു ഹോട്ടലിലായിരുന്നു ഗൂഢാലോചന. ക്വട്ടേഷന്‍ നല്‍കിയത് ഒരു പ്രമുഖ നടനാണെന്നും സൂചന.

അമ്മയിലെ പ്രമുഖ താരങ്ങള്‍ക്ക് ഈ വിവരം നേരത്തെ അറിയാമായിരുന്നെന്നും, ദിലീപിനെ അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയാണ് തിടുക്കത്തില്‍ എക്സിക്യൂട്ടീവ് മീറ്റിംഗും പൊതുയോഗവും വിളിച്ചുകൂട്ടി പത്രസമ്മേളനം നടത്തിയതെന്നുമൊക്കെയാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍. യോഗങ്ങളിലും പത്ര സമ്മേളനങ്ങളിലും ആദ്യാവസാനം വരെ ദിലീപിന് അനുകൂലമായ നിലപാടുകളാണ് അമ്മ പ്രസിഡന്റ് ഇന്നസന്റടക്കം എടുത്തത്. മുകേഷും, ഗണേശും മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറുകയും ചെയ്തു. പക്ഷെ, ഈ പ്രകടനങ്ങളെല്ലാം സസൂക്ഷ്മം അന്വേഷണ സംഘം നിരീക്ഷിക്കുന്നുണ്ടായിരുന്നു. അമ്മയിലെ തന്നെ പല അംഗങ്ങളും സത്യം തുറന്നു പറയാനാവാത്ത അവസ്ഥയിലായിരുന്നു എന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു നടന്‍ പറഞ്ഞു. ദിലീപിന് ക്ലീന്‍ ചിറ്റ് കൊടുക്കാന്‍ അമ്മയിലെ ബഹുഭൂരിഭാഗം നടീനടന്മാര്‍ തയ്യാറല്ലെന്നും നടന്‍ പറഞ്ഞു.

ആക്രമണം നടന്ന് ഒരു വര്‍ഷത്തിനുശേഷം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഇതു പ്രതികളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു എന്നാണ് ഇപ്പോഴത്തെ വിവരം. പള്‍സര്‍ സുനിയെ ഒന്നാം പ്രതിയാക്കിയെങ്കിലും ഇതിനുശേഷവും സംശയമുള്ളവരില്‍ പോലീസ് ഒരു കണ്ണുവച്ചു. കുറ്റപത്രം പുറത്തുവന്നശേഷമുള്ള എല്ലാ ഫോണ്‍കോളുകളും ഇവര്‍ ട്രാക്ക് ചെയ്തു. ഇതു ദിലീപിലേക്കും നാദിര്‍ഷയിലേക്കും നിര്‍ണായക തെളിവുകള്‍ എത്തിച്ചു. നാദിര്‍ഷയെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണു വിവരം. പിന്നീടു ജയിലിലേക്കു ഫോണ്‍ കടത്തിയ വിവരം പോലീസ് അറിഞ്ഞെങ്കിലും കണ്ടില്ലെന്നു നടിച്ചു. തുടര്‍ന്ന് ഈ ഫോണില്‍നിന്നും ജയിലിനു പുറത്തേക്കും അകത്തേക്കും പോയ ഫോണ്‍കോളുകളെല്ലാം പോലീസ് ട്രാക്ക് ചെയ്തു. ഇതിനു പിന്നാലെയാണു കത്തു പുറത്തുവന്നത്. ഈ സംഭവങ്ങളെല്ലാം നടന്നിട്ടും രണ്ടാഴ്ചയോളം കഴിഞ്ഞാണു ദിലീപും നാദിര്‍ഷയും പരാതി നല്‍കിയത്. ഇതും പോലീസ് ശക്തമായി പരിശോധിച്ചു.

ടിപി സെന്‍കുമാര്‍ അടച്ചാപേക്ഷിച്ചിട്ടും അന്വേഷണ സംഘത്തിന്റെ സൂക്ഷ്മതയാണ് നിര്‍ണായക നടപടിയിലേക്ക് എത്തിച്ചത്. ഓരോ തെളിവും വിശകലനം ചെയ്താണ് സാവധാനം മുന്നേറിയത്. എഡിജിപി ബി. സന്ധ്യ തന്നെയാണ് അന്വേഷണത്തിനു ചുക്കാന്‍ പിടിച്ചത്. സെന്‍കുമാര്‍ ഇവരെ അടച്ചാക്ഷേപിച്ചെങ്കിലും ബെഹ്‌റയെത്തിയതോടെ കേസിനു വീണ്ടും ജീവന്‍ വച്ചു. സെന്‍‌കുമാര്‍ ജനങ്ങളുടെ ശ്രദ്ധ ദിലീപില്‍ നിന്ന് തിരിച്ചുവിടാനായിരുന്നു ബി.സന്ധ്യയെ വിമര്‍ശിച്ച് രംഗത്തു വന്നത്. അധികാരമൊഴിയുന്നതിന് തൊട്ടു മുന്‍പ് ബി. സന്ധ്യയ്ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയതും അതുകൊണ്ടാണ്. സെന്‍‌കുമാര്‍ ഈ കേസ് അന്വേഷിച്ചിരുന്നെങ്കില്‍ കേസ് ഒതുക്കിത്തീര്‍ക്കുമായിരുന്നെന്നാണ് ഇപ്പോഴത്തെ സംശയം. ഇത് മുന്‍‌കൂട്ടി മനസ്സിലാക്കിയാണ് ലോക്‌നാഥ് ബെഹ്‌റ കേസ് ഏറ്റെടുത്തത്. അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ഉദാരമായ പിന്തുണയാണു നല്‍കിയത്. ജയിലിലേക്കു ഫോണ്‍ കടത്തിയതടക്കം തടവുകാരുടെ ‘സഹായവും’ പോലീസിനുണ്ടായി. പള്‍സര്‍ സുനി അടുത്തയാളുകള്‍ എന്നു വിശ്വസിച്ചവര്‍ പോലീസിനു നിര്‍ണായക വിവരമാണു കൈമാറിയത്. ഇവര്‍ മാധ്യമങ്ങളുടെ പക്കല്‍ പള്‍സറിനൊപ്പമെന്നു വിശ്വസിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെങ്കിലും അങ്ങനെയല്ലായിരുന്നു കാര്യങ്ങളെന്നാണ് അനുമാനം. ഇവര്‍ക്കിടയിലെ സംഭാഷണവും പോലീസ് കൃത്യമായി ട്രാക്ക് ചെയ്തിരുന്നു.

കേസിന്റെ നിര്‍ണായക ദിനത്തില്‍ മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ചാണ് ദിലീപിനെ വിളിച്ചുവരുത്തിയത്. തുടര്‍ന്നു 13 മണിക്കൂറോളം ചോദ്യം ചെയ്തു. അതിനുശേഷമാണ് കസ്റ്റഡിയിലെടുത്തത്. ഇന്നുതന്നെ റിമാന്‍ഡ് ചെയ്യും. പതിനാലു ദിവസം റിമാന്‍ഡ് ലഭിച്ചാല്‍ ഗൂഢാലോചന നടന്ന ഹോട്ടലിലടക്കം തെളിവെടുപ്പ് നടത്തും. ദിലീപിനെ സംരക്ഷിക്കാനുള്ള താരസംഘടനയുടെ നീക്കവും ഇതോടെ പൊളിഞ്ഞെന്നുവേണം കരുതാന്‍.

കലാഭവനില്‍ തുടങ്ങിയ കൂട്ടുകെട്ട് ഒടുവില്‍ ‘സെന്‍ട്രല്‍ ജയിലിലേക്കും’

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടൻ ദിലീപിന് പുറമെ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഉടനെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. ദിലീപ് അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് നാദിര്‍ഷയും പോലീസ് കസ്റ്റഡിയിലായിരിക്കുന്നത്.

പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് ദിലീപും നാദിര്‍ഷയും നേരത്തേ പോലീസില്‍ പരാതി നല്‍കിയിരുന്നു.ഇതിനുശേഷം ആലുവ പോലീസ് ക്ലബില്‍ വച്ച് പോലീസ് ഇരുവരെയും ചോദ്യം ചെയ്തിരുന്നു. പതിമൂന്ന് മണിക്കൂറാണ് ഇവരുടെ ചോദ്യം ചെയ്യൽ നീണ്ടുനിന്നത്. ഈ ചോദ്യംചെയ്യലിൽ ഇരുവരുടെയും മൊഴികളിലെ വൈരുദ്ധ്യമാണ് പോലീസിന്റെ അന്വേഷണത്തിൽ നിർണായകമായ വഴിത്തിരിവുണ്ടാക്കിയത്. ഇതിൽ നിന്നു ലഭിച്ച സൂചനകളാണ് ഇപ്പോൾ ദിലീപിന്റെ അറസ്റ്റിലേയ്ക്കും നാദിർഷയുടെ കസ്റ്റഡിയിലേയ്ക്കും നയിച്ചത്. തുടരെ രണ്ട് സൂപ്പർഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തശേഷമാണ് തീർത്തും അപ്രതീക്ഷിതമായി നാദിർഷയും ഈ കേസിൽ പെടുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment