Flash News

എന്റെ പൊക്കിളില്‍ തേങ്ങ വന്നു വീഴുമ്പോള്‍ പ്രേക്ഷകര്‍ക്ക് എന്ത് വികാരമാണ് തോന്നുക?; തെന്നിന്ത്യന്‍ നടി തപ്സി

July 10, 2017

thapsi_InPixioതെലുങ്ക് സിനിമാ രംഗത്തേക്ക് തന്നെ കൈപിടിച്ചുയര്‍ത്തിയ സംവിധായകനെ കളിയാക്കിയ നടി തപ്‌സി പന്നു പുതിയ വിവാദത്തിന് തിരികൊളുത്തി. 2010 ല്‍ പുറത്തിറങ്ങിയ ‘ജുമ്മണ്ടി നാദം’ എന്ന ചിത്രത്തിലൂടെയാണ് തപ്‌സി ടോളിവുഡിലെത്തുന്നത്. പ്രശസ്ത സംവിധായകന്‍ കെ.രാഘവേന്ദ്ര റാവുവിന്റെ ചിത്രമായിരുന്നു അത്. ചിത്രത്തിലെ ഒരു ഗാനരംഗം സംവിധായകന്‍ രാഘവേന്ദ്ര ചിത്രീകരിച്ചതിനെക്കുറിച്ച് തപ്‌സി പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്. ഈസ്റ്റ് ഇന്ത്യ കോമഡിയുടെ പരിപാടിക്കിടെയാണ് തപ്‌സി സംവിധായകനെ കളിയാക്കി സംസാരിച്ചത്.

സൗത്ത് ഇന്ത്യയിലെ പ്രേക്ഷകര്‍ എങ്ങനെയാണ് തപ്‌സിയെ വിലയിരുത്തുന്നതെന്നു പരിപാടിയില്‍ ചോദിച്ചു. ‘എനിക്ക് ഗ്ലാമര്‍ വേഷങ്ങള്‍ മാത്രമേ ചെയ്യാന്‍ അറിയൂവെന്നാണ് സൗത്ത് ഇന്ത്യന്‍ പ്രേക്ഷകര്‍ കരുതുന്നത്. പിങ്ക്, നാം ശബ്‌ന തുടങ്ങിയ ചിത്രങ്ങള്‍ കണ്ടപ്പോഴാണ് എനിക്ക് അഭിനയിക്കാനും അറിയാം എന്നു അവര്‍ പറഞ്ഞു തുടങ്ങിയത്’.

Taapsee-Pannu-bold-sexy-wallpaperസൗത്ത് ഇന്ത്യന്‍ സംവിധായകര്‍ എന്തുകൊണ്ടാണ് നായികമാരുടെ പൊക്കിള്‍ പല പാട്ടുകളിലും കാണിക്കുന്നതെന്നും തപ്‌സിയോട് ചോദിച്ചു. ‘സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുന്ന ആദ്യ കാലത്ത് എന്റെ പൊക്കിള്‍ പാട്ടുകളില്‍ കാണിച്ചിട്ടുണ്ട്. തെലുങ്കിലെ എന്റെ ആദ്യ ചിത്രമായ ജുമ്മണ്ടി നാദത്തില്‍ ഷൂട്ട് ചെയ്തത് ഒരു ഗാനരംഗമായിരുന്നു. അതില്‍ തേങ്ങ എന്റെ വയറിലേക്ക് എറിയുന്ന രംഗമുണ്ട്. ശ്രീദേവി, ജയസുധ പോലുളള നടിമാരെ തെലുങ്കില്‍ അരങ്ങേറ്റം കുറിപ്പിച്ച സംവിധായകന്റെ ചിത്രമായിരുന്നു അത്.

അദ്ദേഹത്തിന്റെ 105ാമത് ചിത്രവും. ശ്രീദേവി ഉള്‍പ്പെടെ അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ അഭിനയിച്ച നടിമാരുടെ പാട്ടുകള്‍ ഞാന്‍ കണ്ടിരുന്നു. എന്നാല്‍ അതിലെല്ലാം പൂക്കളോ പഴങ്ങളോ ആയിരിക്കും പൊക്കിളില്‍ എറിയുക. എന്നാല്‍ എന്റെ നേരെ തേങ്ങയാണ് എറിഞ്ഞത്. എന്റെ പൊക്കിളില്‍ ഒരു തേങ്ങ വന്നിടിക്കുന്നത് കാണുമ്പോള്‍ പ്രേക്ഷകരില്‍ എന്ത് വികാരമാണ് ഉണരുക എന്നറിയില്ല’തപ്‌സി പറഞ്ഞു.

തപ്‌സിയുടെ വാക്കുകള്‍ക്കെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. രാഘവേന്ദ്ര പോലൊരു മുതിര്‍ന്ന സംവിധായകനെ കളിയാക്കിയത് ശരിയായില്ലെന്നാണ് പലരും വിമര്‍ശിച്ചത്.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top