Flash News

ഹര്‍ത്താലുകളില്‍ നിന്ന് പ്രവാസികള്‍ക്ക് ഇളവ് നല്‍കണം: ജോണ്‍ സി വര്‍ഗീസ്

July 10, 2017

SalimPhotos_012Pന്യൂയോര്‍ക്ക്: ബന്ത് നിരോധിച്ചുവെങ്കിലും ഹര്‍ത്താല്‍ എന്നു പേരു മാറ്റി നിര്‍ബാധം ജനജീവിതം സ്തംഭിപ്പിക്കുന്നത് കേരളത്തില്‍ പതിവാകുന്നത് ഖേദകരമാണെന്നു ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ സി വര്‍ഗീസ് (സലിം) ചൂണ്ടിക്കാട്ടി. ഹര്‍ത്താല്‍ ദിനത്തില്‍ ജോലി ചെയ്യേണ്ടതില്ലെന്നതു സ്വാഗതാര്‍ഹമായി കാണുന്ന മാനസികാവസ്ഥയിലേക്കു മലയാളി മാറിക്കഴിഞ്ഞു. വിദ്യാര്‍ഥികള്‍ക്കു സ്‌കൂളിലും പോകേണ്ടതില്ല. ചുരുക്കത്തില്‍ വീണു കിട്ടുന്ന ഒരു ഒഴിവ് ദിനമായാണു ഹര്‍ത്താലിനെ ജനം കാണുന്നത്.

അതു വരുത്തുന്ന നഷ്ടങ്ങളോ, സാമ്പത്തിക രംഗത്ത് ഉണ്ടാക്കുന്ന ദോഷഫലങ്ങളോ ആരും കണക്കിലെടുക്കുന്നില്ല. അതിനാല്‍ ഏത് ആളില്ലാ സംഘടന ആഹ്വാനം ചെയ്താലും ഹര്‍ത്താല്‍ വിജയിച്ചിരിക്കും!

ജനജീവിതം സ്തംഭിപ്പിച്ചതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടൊ എന്നു ആരും ചിന്തിക്കുന്നില്ല. അതുകൊണ്ട് പ്രശ്‌നം തീര്‍ന്നോ? ഇല്ലെന്നുറപ്പ്.

ഹര്‍ത്താലില്‍ ഏറ്റവും ക്ലേശിക്കുന്നത് പ്രവാസികളാണ്. ആറ്റുനോറ്റു നാട്ടില്‍ വിമാനമിറങ്ങുമ്പോള്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ. അതുകഴിഞ്ഞു വീട്ടില്‍ എത്തിയാല്‍ വൈകാതെ പിന്നെയും ഹര്‍ത്താലുകള്‍. രണ്ടോ മൂന്നോ ആഴ്ചത്തെ അവധി ഫലത്തില്‍ ഒന്നും ചെയ്യാന്‍ പറ്റാതെ ഒഴുകിപ്പോകുന്നു.

കേരളം ഇങ്ങനെയൊക്കെയാണെന്നാണു പലപ്പോഴും പറഞ്ഞു കേള്‍ക്കുന്ന എക്‌സ്‌ക്യൂസ്. ഇങ്ങനെ തന്നെ വേണമെന്നാരും പറഞ്ഞിട്ടില്ല. ഈ അവസ്ഥ മാറ്റാന്‍ ആരും ശ്രമിച്ചു കണ്ടിട്ടുമില്ല. ഈ ദയനീയാവസ്ഥക്ക് ഒരന്ത്യമുണ്ടാവണമെന്നു ജോണ്‍ സി വര്‍ഗീസ് അഭ്യര്‍ഥിച്ചു. പത്രം, പാല്‍ തുടങ്ങിയവയൊക്കെ ഹര്‍ത്താലില്‍ നിന്നു ഒഴിവാക്കാറുണ്ട്. അക്കൂടെ പ്രവാസികളെയും ഉള്‍പ്പെടുത്തണം.

ഫോമയുടെ കേരള കണ്‍‌വന്‍ഷനിലും മറ്റും ഇക്കാര്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും വേണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top