Flash News

അന്വേഷണ സംഘത്തിന്റെ ലക്ഷ്യം ഇനി ‘ലക്ഷ്യ’യിലേക്ക്; കാവ്യാ മാധവനും കുടുങ്ങാന്‍ സാധ്യത

July 10, 2017

Actress-Kavya-Madhavan_InPixioദിലീപിനെ അറസ്റ്റ് ചെയ്യുന്നതിലേക്കു നയിച്ചത് പോലീസിന് അവസാന ഘട്ടത്തില്‍ ലഭിച്ച രണ്ടു നിര്‍ണായക തെളിവുകള്‍. നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത മെമ്മറി കാര്‍ഡ് കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ എത്തിച്ചെന്നായിരുന്നു പള്‍സര്‍ സുനിയുടെ മൊഴി. ലക്ഷ്യയിലെ ദൃശ്യങ്ങളില്‍ പള്‍സര്‍ സുനിയെ കണ്ടുകിട്ടിയില്ലെങ്കിലും തൊട്ടടുത്ത സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ പള്‍സര്‍ സുനി സ്ഥാപനത്തിലേക്കു കയറിപ്പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു.

ലക്ഷ്യയിലെ പണമിടപാടുകളിലാണ് രണ്ടാമത്തെ തെളിവ്. കടയിലെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ രണ്ടുലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തിയിരുന്നു. ഇതെന്തിനാണെന്ന് ആദ്യഘട്ടത്തില്‍ കണ്ടെത്താനായില്ലെങ്കിലും പള്‍സര്‍ സുനിക്ക് ഒളിവില്‍ പോകുന്നതിനായി നല്‍കിയതാണെന്നു കണ്ടെത്തി. ഇതു പള്‍സര്‍ സുനിയെ കൊണ്ടുപോയ രഹസ്യ കേന്ദ്രത്തിലേക്കു ദിലീപിനെ വിളിച്ചുവരുത്തി കാട്ടിയെന്നാണു വിവരം. താന്‍ ഒന്നുമറിഞ്ഞില്ലെന്ന നിലപാടിലായിരുന്നു ദിലീപ്. ഇന്നലെ പുലര്‍ച്ചെ രഹസ്യകേന്ദ്രത്തിലേക്കു വിളിച്ചുവരുത്തിയ ദിലീപിനെ 12 മണിക്കൂര്‍ ചോദ്യംചെയ്ത ശേഷമാണ് സന്ധ്യയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

തെളിവുകള്‍ നിരത്തി പൊലീസ് നടത്തിയ ശാസ്ത്രീയമായ ചോദ്യംചെയ്യലില്‍ പിടിച്ചുനില്‍ക്കാനാകാതെ പൊട്ടിക്കരഞ്ഞ ദിലീപ് ഒരുഘട്ടത്തില്‍ ബോധക്ഷയം നടിച്ചും ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിച്ചെന്നാണു സൂചന. എന്നാല്‍, തെളിവുകള്‍ നിരത്തിയതോടെ ഇടയ്ക്കു മകളെയു കുടുംബത്തെയും കാണണമെന്ന് ആവശ്യപ്പെട്ടു. ഇതു പറ്റില്ലെന്നു പോലീസ് വ്യക്തമാക്കിയതോടെ പൊട്ടിക്കരച്ചിലിലേക്കു വഴിമാറി.

കുടുംബ പ്രശ്‌നത്തില്‍ നടി ഇടപ്പെട്ടത് പകയ്ക്ക് കാരണമായെന്നും, നടിയോട് തീര്‍ത്താല്‍ തീരാത്ത പകയായിരുന്നുവെന്നും പൊലീസ് ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി. വിവാഹമോചനത്തിന് കാരണക്കാരി ആക്രമിക്കപ്പെട്ട നടിയെന്ന് ദിലീപിന്റെ മൊഴി. നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് നേരിട്ടാണ്. നടിക്കെതിരായ ആക്രമണത്തില്‍ ദിലീപ് ഗൂഢാലോചനയുമായി നേരിട്ട് പങ്കെടുത്തതിന്റെ അടിസ്ഥാനത്തിലായിരുന്നു ദിലീപിന്റെ അറസ്റ്റ്.

dileep-new (1)പള്‍സര്‍ സുനിയുമായി ദിലീപിന് ഏറെ നാളത്തെ പരിചയമുണ്ടെന്നും, നേരത്തെ 2013ലും സമാനമായ ആക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നതായുമാണ് വിവരങ്ങള്‍ ലഭിക്കുന്നത്. ദിലീപിന്റെ പങ്ക് വ്യക്തമായത് പള്‍സര്‍ സുനിയുടെ മൊബൈല്‍ രേഖകളില്‍ നിന്നുമാണ്. ആക്രമണത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യവും ഭൂമി സംബന്ധമായ തര്‍ക്കവുമാണെന്നാണ് പ്രാഥമിക വിവരം. ഇതിന് മുന്‍പും ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.

2013ല്‍ എറണാകുളം എംജി റോഡിലെ സ്വകാര്യ ഹോട്ടലില്‍ താരസംഘടനയായ ‘അമ്മ’യുടെ പരിപാടി നടക്കുന്നതിനിടയിലാണു ദിലീപ് ക്വട്ടേഷന്‍ സംബന്ധിച്ചു മുഖ്യപ്രതി സുനില്‍കുമാറിനോടു (പള്‍സര്‍ സുനി) സംസാരിച്ചത്. മറ്റു ചില നടന്മാര്‍ക്കും ഇതു സംബന്ധിച്ച അറിവുണ്ടായിരുന്നതായി ചോദ്യം ചെയ്യലില്‍ ദിലീപ് സമ്മതിച്ചു. പണത്തിനു പുറമെ ദിലീപിന്റെ സിനിമകളില്‍ അഭിനയിക്കാനുള്ള അവസരവും വാഗ്ദാനം ചെയ്താണു സുനില്‍കുമാറിനെ വശത്താക്കിയത്. നാലു വര്‍ഷം മുന്‍പു നടത്തിയ ഗൂഢാലോചന മുതലുള്ള വ്യക്തമായ തെളിവുകള്‍ ശേഖരിച്ച ശേഷമാണു പൊലീസ് അറസ്റ്റിലേക്കു നീങ്ങിയത്.

കഴിഞ്ഞ ഫെബ്രുവരി 17നു രാത്രിയാണു നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. ഇതിനു മുന്‍പു ക്വട്ടേഷന്‍ നടത്താന്‍ തൃശൂര്‍, ഗോവ എന്നിവിടങ്ങളില്‍ സുനി നടത്തിയ രണ്ടു നീക്കങ്ങള്‍ പരാജയപ്പെട്ടിരുന്നു. ദിലീപ് നേരിട്ടും മാറിനിന്നും നടത്തിയ മുഴുവന്‍ ഗൂഢാലോചനകള്‍ക്കും അന്വേഷണസംഘം തെളിവുകള്‍ കണ്ടെത്തി. കേസില്‍ ആദ്യം അറസ്റ്റിലായ സുനില്‍കുമാര്‍ ബ്ലാക്‌മെയില്‍ ചെയ്തു പണം തട്ടാന്‍ ശ്രമിക്കുന്നതായി ആരോപിച്ചു ദിലീപ് സമര്‍പ്പിച്ച പരാതിയാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ദിലീപ് ഉന്നയിച്ച കാര്യങ്ങള്‍ വാസ്തവവിരുദ്ധമാണെന്നു പൊലീസിനു ബോധ്യപ്പെട്ടതോടെ കുരുക്കു മുറുകി. അന്വേഷണം തന്നിലേക്കെത്തുന്നതായി വിവരം ലഭിച്ചതോടെയാണ് പൊലീസിനെ കബളിപ്പിക്കാനുള്ള നീക്കങ്ങള്‍ നാദിര്‍ഷയുമായി ചേര്‍ന്ന് ദിലീപ് ആസൂത്രണം ചെയ്തതെന്നാണു പൊലീസ് നിഗമനം.

കുറ്റകൃത്യം നടത്തുന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍ സുനില്‍ ഫോണില്‍ ബന്ധപ്പെടരുതെന്നു ദിലീപ് നിര്‍ദേശിച്ചിരുന്നു. അതിക്രമത്തിനു മൂന്നു ദിവസം മുന്‍പു മറ്റൊരാളുടെ ഫോണില്‍ സുനില്‍കുമാര്‍ ദിലീപിനോടു സംസാരിച്ചു. ക്വട്ടേഷന്‍ തുക സംബന്ധിച്ച ഉറപ്പിനായിരുന്നു ആ വിളി. ഒന്നര കോടി രൂപയാണു നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദിലീപ് വാഗ്ദാനം ചെയ്തത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top