Flash News

ദിലീപിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പല്ലിശ്ശേരി; കേസില്‍ നിന്ന് തടിയൂരാന്‍ ഇതുവരെ 15 കോടി ചെലവഴിച്ചെന്ന്; ഇനിയും പലരും അകത്താകുമെന്നും പല്ലിശ്ശേരി

July 11, 2017

dileep-pallissery-830x412_InPixio_InPixioമലയാളത്തിലെ പ്രമുഖ നടിയെ കൊച്ചിയില്‍ കാറില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടപ്പോള്‍ എല്ലാ മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെയാണ് വാര്‍ത്തകള്‍ നല്‍കിയത്. അന്വേഷണത്തില്‍ പ്രധാന പ്രതിയായ പള്‍സര്‍ സുനി പിടിയില്‍ ആയതോടെ എല്ലാ സംഭവങ്ങളും പോലെ ഈ കേസും പല മാധ്യമങ്ങളും വിസ്മരിച്ചു. എന്നാല്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തിന് പിന്നിലുള്ള ഗൂഢാലോചന ആദ്യം ജനങ്ങള്‍ അറിഞ്ഞത് സിനിമാ മംഗളം വാരിയയിലൂടെയാണ്.

വാരികയുടെ എഡിറ്ററായ പല്ലിശേരിയുടെ റിപ്പോര്‍ട്ടുകള്‍ എല്ലാം ശരിയായിരുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പോലീസും ഇപ്പോള്‍ പുറത്ത് വിടുന്നത്. എന്നാല്‍ കേസ് ദിലീപില്‍ ഒതുങ്ങില്ലന്നാണ് ഇന്നലെ മംഗളം ടിവിയുടെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പല്ലിശേരി വ്യക്തമാക്കിയത്. കേരളം ഞെട്ടാന്‍ പോകുന്ന കൂടുതല്‍ തെളിവുകള്‍ അടുത്ത ദിവസങ്ങളില്‍ മംഗളം പുറത്തുവിടുമെന്ന് അദേഹം വ്യക്തമാക്കുകയുണ്ടായി. നടിയെ ആക്രമിച്ച കേസൊതുക്കാന്‍ ദിലീപ് ഇതുവരെ 15കോടി ചെലവാക്കിയെന്നും പള്‍സര്‍ സുനി പറഞ്ഞ ഒരു സ്രാവ് മാത്രമാണ് ഇപ്പോള്‍ വലയ്ക്കുള്ളിലായതെന്നും കേസിലെ പ്രധാനിയായ പെണ്‍ സ്രാവ് പിടിയിലായിട്ടില്ല. തനിക്ക് ലഭിച്ച വിവരങ്ങള്‍ ശരിയെങ്കില്‍ അവരും അകത്താകും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തനിക്കു വിവരം കൈമാറുന്ന സുഹൃത്തുക്കള്‍ പറഞ്ഞതെല്ലാം ഈ നിമിഷംവരെ ശരിയായി. ഇതും ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദേഹം പറഞ്ഞു.

ആലുവയിലും പരിസരപ്രദേശങ്ങളിലും ആക്രമിക്കപ്പെട്ട നടിയുമായി ചേര്‍ന്നുള്ള ഭൂമിയിടപാടിലെ പണത്തിന്റെ ഇപ്പോഴത്തെ മൂല്യം അമ്പതുകോടിയില്‍ അധികം വരും. ഇത് കൈക്കലാക്കാനുള്ള ശ്രമം ദിലീപിന്റെ ആദ്യ വിവാഹമോചനത്തിന്റെ തൊട്ടു പിന്നാലെ നടത്തിയിരുന്നു. എന്നാല്‍ നടി ആദ്യ ഭാര്യയായ മഞ്ജു വാര്യര്‍ക്കൊപ്പം നിന്നതാണ് ദിലീപിനെ ചൊടിപ്പിച്ചത്. തുടര്‍ന്നാണ് നടിയെ ആക്രമിക്കാനുള്ള പദ്ധതി തയാറാക്കുന്നത്. ആക്രമണത്തിന് നേതൃത്വം നല്‍കിയ പള്‍സര്‍ സുനി പിടിയിലായതോടെ ദിലീപ് ഇമേജ് തിരിച്ചുപിടിക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഗൂഢാലോചന ആദ്യം പുറത്തുവിട്ട തന്നെ വ്യക്തിഹത്യ നടത്തി അഭിമുഖം നല്‍കിയത്. എന്നാല്‍ ഇതോടെ നടന്റെ സ്വഭാവം പൊതുജനങ്ങള്‍ക്ക് ബോധ്യമായെന്നും പല്ലിശേരി പറയുന്നു.

suni-bhavana1-830x412കൂടുതല്‍ കാര്യം എനിക്ക് അറിഞ്ഞു കൂടാ. എന്നാല്‍ നടന്‍ ദിലീപുമായി വര്‍ഷങ്ങളായി നല്ല അടുപ്പത്തിലാണ്. നല്ല യജമാനനായിട്ടാണ് സുനില്‍കുമാര്‍ ദിലീപിനെ കണ്ടിരുന്നത്. പള്‍സര്‍ സുനി യജമാന ഭക്തിയുള്ള ഗുണ്ടയാണ്. ഗുണ്ട എന്നു പറഞ്ഞാല്‍ ജോലി ഏല്‍പ്പിക്കുന്നവരുടെ താല്‍പ്പര്യം മാത്രം നോക്കുന്ന ഗുണ്ട. വിശ്വസിച്ചവരെ ചതിക്കാത്ത ഗുണ്ട. പള്‍സര്‍ സുനിയുടെ കരാള ഹസ്തത്തില്‍പ്പെട്ട നിരവധി നടിമാരും നടന്മാരുമുണ്ട്. പലരുടേയും സ്ത്രീപുരുഷ ബന്ധങ്ങളുടെ ദൃശ്യങ്ങള്‍ പള്‍സര്‍ സുനിയുടേയും കൂട്ടാളികളുടേയും കൈവശമുണ്ട്. പണമുണ്ടാക്കാനുള്ള എളുപ്പവഴിയെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് തട്ടിക്കൊണ്ടു പോകല്‍, സംഘം ചേര്‍ന്ന് ബലാല്‍ക്കാരം, ബലാല്‍ക്കാരം ചെയ്യുന്നത് ഷൂട്ട് ചെയ്ത് അത് ഇരയെ കാണിച്ച് ഭീഷണിപ്പെടുത്തി ലക്ഷങ്ങളും കോടികളും വാങ്ങുന്നത് ഹോബിയാക്കി മാറ്റി. പല നടീനടന്മാരെയും അവരുടെ ദൗര്‍ബല്യം മനസ്സിലാക്കി കൈകാര്യം ചെയ്യാന്‍ ഒരു പ്രത്യേക മിടുക്കുതന്നെ പള്‍സര്‍ സുനിക്കുണ്ടായിരുന്നു. ഈയിടെ പല സംഭവങ്ങളും നടന്നു. ആ സംഭവങ്ങളില്‍ പലതിലും പള്‍സര്‍ സുനിയുടെ പങ്ക് വലുതായിരുന്നു. എന്നാല്‍ പല നടികളും നടന്മാരും അത് തുറന്നു പറയുകയോ പരാതി പറയുകയോ ചെയ്തില്ല.

ഇത്തരം കാര്യങ്ങള്‍ക്ക് നല്ലൊരു സംഘം തന്നെ സുനിലിനുണ്ട്. അവര്‍ വേണ്ട രീതിയില്‍ എല്ലാം കൈകാര്യം ചെയ്യും. അങ്ങനെ ഒരേസമയം സിനിമാക്കാരുടെ വിശ്വസ്തനും ചതിയനുമാകാന്‍ അയാള്‍ക്കു കഴിഞ്ഞിരുന്നു. പണം ഉണ്ടാക്കുന്നതില്‍ അതീവ മിടുക്കു കാണിച്ചിരുന്ന സുനിലിന് ഏറ്റവും എളുപ്പം നിറഞ്ഞ ജോലി ഗുണ്ടായിസവും തട്ടിക്കൊണ്ടു പോകലും ലഹരി വില്പനയുമായിരുന്നു.

അന്നു കൊച്ചിയില്‍ നടന്ന സംഭവവും പല്ലിശേരി ഇന്നലെ കൃത്യമായി മംഗളം ടിവി ചര്‍ച്ചക്കിടെ വിശദീകരിച്ചു. തൃശൂരില്‍ ഒരു സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് അവിടെനിന്നും ഒരു നായിക നടിയെ എറണാകുളത്തെ ലാല്‍ മീഡിയായില്‍ ഡബ്ബിംഗിനായി കൊണ്ടുപോകാന്‍ കാര്‍ ഡ്രൈവര്‍ മാര്‍ട്ടിന്‍ കാത്തുനിന്നു. തൃശൂരിലെ ഷൂട്ടിംഗിനിടയില്‍ രാത്രി ഇരയെയും കൊണ്ട് മാര്‍ട്ടിന്‍ എറണാകുളത്തേക്കു തിരിച്ചു. ഡ്രൈവ് ചെയ്യുന്നതിനിടയില്‍ മാര്‍ട്ടിന്‍ മൊബൈലില്‍ സംസാരിക്കുകയും സന്ദേശങ്ങള്‍ കൈമാറുകയും ചെയ്തു. നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്തുള്ള ദേശീയപാതയില്‍ ഇര സഞ്ചരിച്ചിരുന്ന കാറിനെ എയര്‍പോര്‍ട്ട് കവല കഴിഞ്ഞപ്പോള്‍ പിന്നില്‍നിന്നും വന്ന ഒരു ട്രാവലര്‍ കാറിന്റെ കുറുകെ നിര്‍ത്തി തടഞ്ഞു.

ഡ്രൈവര്‍ മാര്‍ട്ടിനെ ട്രാവലറില്‍ ഉണ്ടായിരുന്നവര്‍ മര്‍ദ്ദിച്ച ശേഷം ബലം പ്രയോഗിച്ച് ഡ്രൈവിംഗ് സീറ്റില്‍നിന്നും മാറ്റി. പിന്നീട് ട്രാവലറില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ കൂടി കയറി. അതിക്രമിച്ച് കാറില്‍ കയറിയ ഒരാളാണ് പിന്നീട് കാര്‍ ഓടിച്ചത്. മുഖംമൂടി ധരിച്ചവരില്‍ ഒരാളുടെ മുഖംമൂടി അഴിഞ്ഞുവീണപ്പോഴാണ് ഇരയ്ക്ക് ആളെ മനസ്സിലായത്. നീയാണോടാ സുനില്‍ എന്നു ചോദിച്ചു ഇര. അവര്‍ തമാശയ്ക്കു വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നതെന്ന് ആദ്യം മനസ്സിലാക്കിയ ഇരയോട് പള്‍സര്‍ സുനി പറഞ്ഞു ഇനി എന്തായാലും ഒന്നും മറച്ചുവയ്ക്കുന്നില്ല. ഇത് ഒരു ക്വട്ടേഷന്‍ ആണ്. ഞങ്ങളോട് സഹകരിക്കണം എന്നു പറഞ്ഞപ്പോഴാണ് ഇര ഞെട്ടിയത്. കാര്യങ്ങള്‍ ഗുരുതരാവസ്ഥയിലേക്കു പോകുന്നതറിഞ്ഞ് ഇര നിലവിളിക്കാന്‍ ശ്രമിച്ചു. സഹകരിച്ചില്ലെങ്കില്‍ തമ്മനത്തെ ഫ്ലാറ്റില്‍ കൊണ്ടുപോയി ലഹരിമരുന്നു കുത്തിവച്ച് അവിടെയുള്ളവര്‍ മേയും എന്നുപറഞ്ഞപ്പോള്‍ ഇരയ്ക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടു. പിന്നീട് പറയാന്‍ പറ്റാത്ത സംഭവമാണ് നടന്നത്. ഒടുവില്‍ അവര്‍ ഒരു ബ്ലൂഫിലിം ചിത്രീകരിക്കുന്നതുപോലെ എല്ലാം എടുത്തു.

അര്‍ദ്ധരാത്രിയോടെ പകമുകള്‍ ജംഗ്ഷനില്‍ എത്തിയപ്പോള്‍ പള്‍സര്‍ സുനിയും സംഘവും ഇറങ്ങി. ഡ്രൈവര്‍ മാര്‍ട്ടിനെ കാറില്‍ കയറ്റി. എല്ലാം നേടിയെന്ന് അഭിമാനിച്ച പ്രതികള്‍ ആര്‍ക്കോ ഫോണ്‍ ചെയ്യുന്നത് നിറകണ്ണുകളോടെ ഇര കണ്ടു. സംവിധായകന്‍ ലാലിന്റെ വീട്ടിലെത്തിയ ഇര നടന്നതെല്ലാം വിശദീകരിച്ചു പറഞ്ഞു. അതിനിടയില്‍ ഐ.ജി. പി. വിജയനെ വിവരം അറിയിച്ചു. തുടര്‍ന്ന് തൃക്കാക്കര സ്‌റ്റേഷനില്‍നിന്നും വനിതാ പോലീസ് എത്തി ഇരയില്‍നിന്നും മൊഴിയെടുത്തു.

ഡ്രൈവര്‍ മാര്‍ട്ടിന്റെ മൊഴിയെടുത്തപ്പോള്‍ എതിരാളികള്‍ മര്‍ദ്ദിക്കുകയും ആശുപത്രിയില്‍ പോകണമെന്നു പറഞ്ഞ് വേദന അഭിനയിക്കുകയും ചെയ്തതാണ് സംഭവത്തിലെ വഴിത്തിരിവിനു കാരണം. ഡ്രൈവര്‍ കള്ളം പറയുകയാണെന്നു മനസ്സിലാക്കിയപ്പോള്‍ പോലീസ് വിശദമായി ചോദ്യം ചെയ്തു. അപ്പോഴാണ് ഡൈവര്‍ക്ക് മുഖ്യപ്രതികളുമായുള്ള ബന്ധം വ്യക്തമായത്.

മഞ്ജു വാര്യര്‍ക്കൊപ്പം കാവ്യയേയും ഭാര്യയാക്കണമെന്ന ആഗ്രഹം ദിലീപിനുണ്ടായിരുന്നു. അക്കാര്യം കാവ്യയ്ക്ക് ഉറപ്പു കൊടുത്തിരുന്നു. ആ പ്രതീക്ഷയിലാണ് എല്ലാ രീതിയിലും ദിലീപുമായി കാവ്യ അടുത്തത്. ഓര്‍ക്കാപ്പുറത്ത് കാവ്യയ്ക്ക് വിവാഹം തീരുമാനിച്ചപ്പോഴും ബന്ധം തുടരാമെന്ന് ദിലീപ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ താന്‍ സ്വന്തമാക്കിയത് കൈവിട്ടു പോകുമെന്ന തോന്നല്‍ ശക്തമായപ്പോഴാണ് കാവ്യയെ തിരികെ വിളിച്ചത്. അതനുസരിച്ച് ഏത് നിമിഷവും കാവ്യാമാധവന്‍ നാട്ടില്‍ തിരിച്ചെത്തുമെന്ന് സൂചിപ്പിച്ചിരുന്നു. ഒരു ദിവസം ദിലീപ്, കെബി ഗണേശ് കുമാര്‍, ഇടവേള ബാബു എന്നിവര്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കാവ്യയുടെ ഫോണ്‍ വന്നത്. ബോംബ് പൊട്ടിക്കഴിഞ്ഞു എന്നാണ് ദിലീപ് ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞത്.

hqdefault (1)ബോംബ് എന്നാല്‍ കാവ്യ എല്ലാം ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ലാന്റ് ചെയ്തിരിക്കുന്നുവെന്ന് ദിലീപ്, ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞത്രേ. കാവ്യ ഇനി എന്തുചെയ്യുമെന്ന് അവര്‍ ദിലീപിനോട് ചോദിച്ചപ്പോള്‍ എന്റെ രണ്ടാം ഭാര്യയായി കഴിയുമെന്നായിരുന്നു ദിലീപിന്റെ മറുപടിയെന്ന് പല്ലിശ്ശേരി കുറിക്കുന്നു. ആര് സഹകരിച്ചാലും ഇല്ലെങ്കിലും ഞാനവള്‍ക്ക് വാക്ക് കൊടുത്തു കഴിഞ്ഞു. ഞാനവളെ കൈവിടില്ലെന്നും ദിലീപ് പറഞ്ഞത്രേ. ഇക്കാര്യത്തിലെ വിയോജിപ്പ് രേഖപ്പെടുത്തിയാണ് ഗണേശ് സ്ഥലം വിട്ടത്. മറ്റൊരു ദിവസം ദിലീപിനും കാവ്യയ്ക്കും ഒത്തുചേരാന്‍ ഭാവനയുടെ മുറി ചോദിച്ചു. ദിലീപിന്റെ സിനിമയിലെ നായികയെന്ന നിലയില്‍ ഭാവന താക്കോല്‍ കൊടുത്തു. ഇരുവരും മുറിയില്‍ കയറി കതകടയ്ക്കുന്നത് ചില നടികള്‍ കണ്ടു. ഇവരാണ് മഞ്ജുവിനോട് കാര്യങ്ങള്‍ അറിയിച്ചതെന്നും പല്ലിശ്ശേരി വെളിപ്പെടുത്തുന്നു. ഇല്ല ദിലീപേട്ടന്‍ അതു ചെയ്യില്ലെന്നായിരുന്നു മഞ്ജു പ്രതികരിച്ചത്. എന്നേയും തന്റെ കുഞ്ഞിനേയും ദിലീപേട്ടന് അത്രയ്ക്കിഷ്ടമാണെന്നും പറഞ്ഞത്രേ.

കൂട്ടുകാരികളായ ഗീതു മോഹന്‍ദാസ്, സംയുക്താ വര്‍മ്മ, പൂര്‍ണ്ണിമാ ഇദ്രജിത്ത് എന്നിവര്‍ സംസാരിച്ചപ്പോഴും മഞ്ജു ഈ വാദം അംഗീകരിച്ചില്ല. പിന്നീട് ഇവര്‍ ഭാവനയെ വിളിച്ചു വരുത്തി. അടുത്ത മുറിയില്‍ മഞ്ജുവും ഉണ്ടായിരുന്നു. ഭാവനയ്ക്ക് മഞ്ജു ഉള്ളത് അറിയില്ലായിരുന്നത്രേ. എല്ലാ സത്യവും ഭാവന മറ്റ് നടിമാരോട് പറഞ്ഞു. ഇത് മഞ്ജുവും കേട്ടു. ഇതോടെയാണ് കാര്യങ്ങള്‍ മഞ്ജുവിന് ബോധ്യപ്പെട്ടതെന്ന് പല്ലിശ്ശേരി പറയുന്നു. മഞ്ജുവന്റെ പൊട്ടിക്കരച്ചില്‍ കേട്ടപ്പോഴാണ് ഭാവനയ്ക്ക് കാര്യങ്ങള്‍ പിടികിട്ടിയത്. ഇക്കാര്യം മഞ്ജു ദിലീപിനോടും നേരിട്ട് ചോദിച്ചത്രേ. ഭാര്യയായി ഞാന്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂവെന്ന് ദിലീപിനോട് മഞ്ജു പറഞ്ഞു. ഇതു കേട്ടപ്പോള്‍ എനിക്കവളെ ഉപേക്ഷിക്കാന്‍ പറ്റില്ലെന്ന് ദിലീപ് പ്രതികരിച്ചുവെന്നാണ് പല്ലിശ്ശേരി പറയുന്നത്…

എന്റെ ഭര്‍ത്താവിനെ പങ്കുവയ്ക്കാന്‍ അരേയും അനുവദിക്കില്ലെന്നും അങ്ങനെ വന്നാല്‍ സിനിമയില്‍ സജീവമാകുമെന്നും മഞ്ജു പറഞ്ഞു. പിന്നീട് തന്റെ ഭാര്യയായി തുടരുന്നിടത്തോളം നൃത്തവും അഭിനയവും സമ്മതിക്കില്ലെന്ന് ദിലീപ് പറഞ്ഞു. ഞാന്‍ ഒന്നിനും പോകില്ല. ദിലീപേട്ടന്റെ ഭാര്യയായും അമ്മുവിന്റെ അമ്മയായും കഴിയാം. എന്നാല്‍ അവള്‍ നമുക്കിടയില്‍ ഉണ്ടാകാന്‍ പാടില്ലെന്നായിരുന്നു മഞ്ജുവിന്റെ ആവശ്യം. എന്നാല്‍ ഞാന്‍ ജീവിച്ചിരിക്കുന്നുവെങ്കില്‍ അവള്‍ ഉണ്ടാകുമെന്നും എനിക്ക് നിങ്ങള്‍ രണ്ടു പേരും വേണമെന്ന് ദിലീപ് പറഞ്ഞതായും പല്ലിശ്ശേരി. അതിന് എന്നെ കിട്ടില്ലെന്ന് വ്യക്തമാക്കി മഞ്ജു ആലുവയിലെ വീട്ടില്‍ നിന്നിറങ്ങിയെന്നും പല്ലിശ്ശേരി വെളിപ്പെടുത്തുന്നു. എന്നാല്‍ ഇത്രയൊക്കെ വിവാദങ്ങള്‍ ഉണ്ടായെങ്കിലും ഉടന്‍ പുറത്തിറങ്ങുന്ന ദിലീപിന്റെ ‘രാമലീല’ എന്ന സിനിമയെ ഇത് ബാധിക്കരുതെന്നും അദേഹത്തിന്റെ സ്ഥാപനങ്ങള്‍ അടിച്ച് തകര്‍ക്കുന്നതിനോട് യോജിക്കാന്‍ കഴയില്ലന്നും പല്ലിശേരി ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top