Flash News

കാവ്യാ മാധവനുമായുള്ള വിവാഹം ദിലീപിനെ സര്‍‌വ്വ നാശത്തിലേക്ക് നയിക്കുമെന്ന ജ്യോതിഷിയുടെ പ്രവചനം സത്യമായി

July 12, 2017

dileep-545x325_InPixio_InPixioഈ വിവാഹം നടത്താന്‍ പറ്റിയ സമയം അല്ലിത്. സര്‍വ്വ നാശം വരെയുണ്ടാകാം. ശത്രുക്കള്‍ പിന്നാലെയുണ്ട്. ദിലീപ്‌ന്റെ ആലുവക്കാരനായ സ്ഥിരം ജ്യോതിഷിയുടെ മുന്നറിയിപ്പായിരുന്നു ഇത്. ആലുവ ദേശത്ത് ദിലീപിന്റെ നാട്ടുകാരനായ ജ്യോതിഷിയായിരുന്നു പലപ്പോഴും താരത്തിന്റെ ഭാവി പ്രവചിച്ചിരുന്നത്. കഴിഞ്ഞ ജനുവരിയില്‍ കാവ്യയുമായുള്ള വിവാഹത്തിനുള്ള ആലോചനകള്‍ തുടങ്ങിയിരുന്നു. അന്ന് ഇതേ ജ്യോതിഷന്റെ അടുത്ത് ദിലീപ് എത്തിയിരുന്നു. വിവാഹത്തിനു പറ്റിയ സമയമല്ലെന്നും ശത്രുക്കള്‍ പിന്നാലെയുണ്ടെന്നും പറഞ്ഞ് ജ്യോതിഷി താരത്തെ മടക്കി അയച്ചതായി റിപ്പോര്‍ട്ട്. കാവ്യയുമായുള്ള വിവാഹത്തിനു തൊട്ടുമുമ്പ് ദിലീപ് വീണ്ടും ഭാവി നോക്കാന്‍ സമീപിച്ചിരുന്നു. അപ്പോഴും ജ്യോതിഷിയുടെ പ്രവചനത്തില്‍ മാറ്റമില്ലായിരുന്നു. വിവാഹം നീട്ടിവയ്ക്കാനാകില്ലെന്ന് ദിലീപ് വാശിപിടിച്ചു. വിഘ്‌നങ്ങള്‍ പറഞ്ഞാല്‍ ആയത് മാറ്റി കാര്യങ്ങള്‍ നേരെയാക്കാം എന്നും ദിലീപ് പറഞ്ഞു.

ഒടുവില്‍ ചില പ്രതിവിധികള്‍ ജ്യോതിഷി നിര്‍ദേശിച്ചു. അതിലൊന്ന് ആലുവ മണപ്പുറത്തിനു സമീപമുള്ള ദിലീപിന്റെ പത്മസരോവരം എന്ന വീടിന്റെ ഒരു ഭാഗം പൊളിക്കുകയായിരുന്നു. രണ്ടു വര്‍ഷം മുമ്പ് പുതുക്കിപണിത വീടിന്റെ വലതുവശം പൊളിച്ചശേഷമായിരുന്നു കാവ്യയുമായുള്ള കല്യാണം. ഈ വീട്ടിലേക്കാണ് കാവ്യ വലതുകാലെടുത്തവച്ചതും. എന്നാല്‍ ഇപ്പോള്‍ ഇതാ വീട്ടുമുറ്റത്തുള്ള ജയിലില്‍ തന്നെ ദിലീപ് എത്തപ്പെട്ടു.

ദിലീപിന്റെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരമേയുള്ളൂ സബ് ജയിലിലേക്ക്. പെരിയാര്‍ തീരത്തു ശിവരാത്രി ആഘോഷം നടക്കുന്ന മണപ്പുറത്തിന് അഭിമുഖമായാണു ദിലീപിന്റെ പത്മസരോവരം എന്ന വീട്. പന്ത്രണ്ടു വര്‍ഷം മുന്‍പ് നടനെന്ന നിലയില്‍ പ്രശസ്തനായ ശേഷമാണ് ഇവിടെ വീടും സ്ഥലവും വാങ്ങിയത്. രണ്ടു വര്‍ഷം മുന്‍പ് പഴയ വീടു പൂര്‍ണമായും പൊളിച്ചുനീക്കി പുതിയതു നിര്‍മിച്ചു. ദേശത്താണ് ദിലീപ് ജനിച്ചുവളര്‍ന്ന തറവാട്ടു വീട്. സിനിമയില്‍ എത്തിയ ശേഷം പറവൂര്‍ കവല വിഐപി ലെയ്‌നില്‍ വീടു വാങ്ങി പുനര്‍നിര്‍മിച്ചു. മഞ്ജു വാര്യരെ വിവാഹം കഴിച്ചുകൊണ്ടുവന്നത് ഈ വീട്ടിലേക്കാണ്. ദിലീപിന്റെ സഹോദരന്‍ അനൂപും കുടുംബവുമാണ് ഇപ്പോള്‍ അവിടെ താമസം. ശിവരാത്രി ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഒരിക്കല്‍ പുഴ നീന്തി മണപ്പുറത്തെത്തിയ കഥ ദിലീപ് അഭിമുഖങ്ങളില്‍ പറയാറുണ്ട്. മണപ്പുറത്തു വച്ചാണ് നാദിര്‍ഷായെ ആദ്യമായി പരിചയപ്പെട്ടത്.

സിനിമയുടെ എല്ലാ മേഖലകളും വെട്ടിപ്പിടിച്ച കഥാനായകന്‍ ദിലീപ് യുവനടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായതോടെ ഫാന്‍സുകാര്‍ മാത്രമല്ല, സ്വന്തം നാട്ടുകാര്‍ കൂടി കൈയ്യൊഴിഞ്ഞ അവസ്ഥയിലായിലാണ്. അറസ്റ്റിലായ ദിലീപിനെ തിങ്കളാഴ്ച രാത്രി ആലുവ പൊലീസ് ക്‌ളബില്‍ എത്തിച്ചതോടെ തടിച്ചുകൂടിയ ജനക്കൂട്ടം ദിലീപിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ദിലീപുമായി നേരിട്ട് പരിചയമുള്ളവര്‍ പോലും പരസ്യമായി എതിര്‍ക്കുന്ന കാഴ്ച്ചയാണ് ഉണ്ടായത്. ഇത്ര ക്രൂരത കാട്ടിയ ദിലീപ് ആലുവയ്ക്ക് അപമാനമാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്. കൃത്രിമ ചിരിതൂകി ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. സിനിമാ മേഖല ആകെ പിടിച്ചടക്കി കോടികള്‍ സമ്പാദിച്ചിട്ടും ആലുവക്കാര്‍ക്ക് ആര്‍ക്കും കാര്യമായ സഹായമൊന്നും താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. അതിനാല്‍ ഈ നിലക്കുള്ള ബന്ധവും വളരെ കുറവായിരുന്നു. ആലുവ പൊലീസ് ക്‌ളബിന് മുമ്പിലും സബ് ജയിലിന് മുമ്പിലുമെല്ലാം ദിലീപിനെ എത്തിച്ചപ്പോള്‍ കൂക്കിവിളികളോടെയാണ് നാട്ടുകാര്‍ വരവേറ്റത്.

സ്‌ക്രീനില്‍ നായകനായ താരം പുറമെ ക്രൂരനായ വില്ലനായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരു വര്‍ഷം മുമ്പ് കേരള ആക്ഷന്‍ ഫോഴ്‌സുമായി ചേര്‍ന്ന് നിര്‍ദ്ധനര്‍ക്ക് വീടുവച്ച് നല്‍കുന്ന പദ്ധതി ദിലീപിന്റെ നേതൃത്വത്തിലുള്ള ജി.പി ഫൗണ്ടേഷന്‍ ആവിഷ്‌കരിച്ചിരുന്നു. 1000 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, ഇതുവരെ ആകെ നിര്‍മ്മിച്ച് നല്‍കിയത് നാല് വീടുകള്‍. ചങ്ങനാശേരി, മാവേലിക്കര, കോതമംഗലം എന്നിവിടങ്ങളിലായിരുന്നു പദ്ധതി നടപ്പാക്കിയത്. ദിലീപിന്റെ ഭാഗത്ത് നിന്നും നാളിതുവരെയുണ്ടായ സേവന പ്രവര്‍ത്തനമാണിത്.

ജനപ്രിയ നായകനായി വളര്‍ന്ന ആലുവക്കാരന്‍ ദിലീപിനെ കുറിച്ച് ജന്മനാട്ടുകാര്‍ക്ക് നല്ലതൊന്നും പറയില്ല. എല്ലാക്കാലത്തും ‘സ്വന്തം കാര്യം മാത്രം സിന്ദാബാദ് ‘ എന്നതായിരുന്നു താരത്തിന്റെത്. ‘അറുത്ത കൈക്ക് ഉപ്പ് തേയ്ക്കില്ല’ എന്ന് പഴമക്കാര്‍ പറയുന്നത് പോലെ. നടന്നുവന്ന വഴികള്‍ മറക്കും. ഇരിക്കാന്‍ ഇടം നല്‍കിയവരെ ചവിട്ടി പുറത്താക്കും. സിനിമാ മേഖലയില്‍ മാത്രമല്ല, മിമിക്രിയിലും ഇത് തന്നെയായിരുന്നു ദിലീപിന്റെ സ്വഭാവമെന്ന് പരിചയക്കാര്‍ പറയുന്നു. ആരോടും ഒരു ബാധ്യതയുമില്ല. സിനിമയില്‍ അസി. സംവിധാനകനായെത്തിയ ദിലീപ് പിന്നീട് നായകനായി മാറുകയായിരുന്നു. ഒടുവില്‍ ജനപ്രിയ താരവുമായി. ഇതിനിടയില്‍ ദിലീപ് കൈവെയ്ക്കാത്ത മേഖലകളില്ല. സിനിമ നിര്‍മ്മാണവും വിതരണവും സ്വന്തം കുടക്കീഴിലാക്കി. ഇതിനിടയില്‍ സിനിമാ തീയറ്ററുകളുടെയും നിയന്ത്രണം ഏറ്റെടുത്തു. എതിര്‍ക്കുന്നവരെ ചവിട്ടി താഴ്ത്താന്‍ കുതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിന് പ്രത്യേക വൈഭവമായിരുന്നുവെന്ന് അനുഭവസ്ഥര്‍ പറയുന്നു. സ്വന്തം നാട്ടില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കണമെങ്കില്‍ പോലും വന്‍തുക പാരിതോഷികം നല്‍കണമെന്നതായി അവസ്ഥ. വീട്ടിലേക്ക് ആര്‍ക്കും പ്രവേശമില്ല. ഗുണ്ടാ സ്‌റ്റൈലിലുള്ള കാവല്‍ക്കാര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊട്ടാരക്കടവിലെ ദിലീപിന്റെ വീടിരിക്കുന്ന സ്ഥലത്ത് പുറമ്പോക്ക് സ്ഥലം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. അന്ന് റവന്യു സംഘത്തിനൊപ്പമെത്തിയ മാധ്യമ പ്രവര്‍ത്തകന്‍ ചിത്രം പകര്‍ത്തിയതിന്റെ പേരില്‍ ഭീഷണി ഉയര്‍ത്താനും താരത്തിന്റെ അനുചരന്മാരുണ്ടായിരുന്നു.

ആലുവ കൊട്ടാരക്കടവിനടുത്തുള്ള ദിലീപിന്റെ വീടായ ‘പത്മസരോവരം’ ഇപ്പോള്‍ മൂകമാണ്. വിവാഹത്തോടനുബന്ധിച്ച് ഈ വീട് ദിലീപ് പുതുക്കിപ്പണിതിരുന്നു. കാവ്യാമാധവനും ദിലീപിന്റെ മകള്‍ മീനാക്ഷിയുമാണ് ഇവിടെ താമസിക്കുന്നത്. തിങ്കളാഴ്ച രാത്രിയോടെ പറവൂര്‍ കവലയില്‍ താമസിക്കുന്ന ദിലീപിന്റെ അനുജനും നിര്‍മാതാവുമായ അനൂപും ഭാര്യയും അമ്മയും പത്മസരോവരത്തിലേക്ക് എത്തിയിരുന്നു.

അയല്‍വാസികളുമായി വലിയ ബന്ധമില്ലാതിരുന്നതിനാല്‍ അവരാരും വീട്ടിലേക്ക് എത്തിയിരുന്നില്ല. ദിലീപിനെ ജയിലിലടച്ച ദിവസം ബന്ധുക്കളാരും സന്ദര്‍ശകരായി ജയിലില്‍ എത്തിയില്ല. ജയിലിനു മുമ്പില്‍ മാധ്യമങ്ങളുടെ സജീവസാന്നിധ്യം കാരണമാണ് സന്ദര്‍ശനം ഒഴിവാക്കിയത്.

അതേസമയം, രണ്ട് സുഹൃത്തുക്കള്‍ ദിലീപിനെ സന്ദര്‍ശിക്കാന്‍ ജയിലര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. അടുത്ത ബന്ധുകള്‍ക്കുമാത്രമേ സന്ദര്‍ശനാനുമതി നല്‍കുകയുള്ളൂവെന്നതിനാല്‍ അവ നിരസിക്കപ്പെട്ടു. തിങ്കളാഴ്ച രാവിലെയാണ് പോലീസ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ദിലീപ് ആലുവയിലെ വീട്ടില്‍നിന്ന് പോയത്. പ്രമുഖ രാഷ്ട്രീയമുന്നണികള്‍ ദിലീപിനെതിരെ പരസ്യമായി രംഗത്തെത്തിയതിനെത്തുടര്‍ന്ന് വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ആലുവ പോലീസ് സ്‌റ്റേഷനില്‍നിന്നുള്ള ഒരു എ.എസ്.ഐയും മൂന്ന് പോലീസുകാരുമാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ വീടിനുമുമ്പില്‍ കാവല്‍നിന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top